"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സാക്ഷി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 72: വരി 72:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=      കവിത}}

00:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സാക്ഷി
<poem>

ജനലഴികളിലൂടെ തളയ്ക്കപ്പെട്ട കുറ്റവാളിയെപോൽ ഞാൻ നോക്കിക്കാണുക യാണി ലോകത്തെ.

കാഴ്ചയില്ല, മങ്ങിയ ഭൂമി !

ക്ലോക്കിലെ സെക്കൻഡ് സൂചിയ്ക്ക് ചലനമറ്റിരിക്കുന്നു. സമയം അറിയുന്നില്ല, ദിക്കറിയുന്നില്ല. നാലു ചുവരിൽ കൂട്ടിനുള്ളത് കരുതൽ മാത്രം !

ഓരോ പകലിനെയും പിച്ചിചീന്തി കൊണ്ട് കറുത്ത രാത്രി വിരിയുന്നു. ദൈർഘ്യമേറിയ പകലിരവുകൾക്ക് താളമില്ല.

പുഞ്ചിരികൾ വറ്റിവരണ്ട പൊയ്മുഖങ്ങൾ തൻ മുഖംമൂടി പറിച്ചു മാറ്റാനെൻറെ കരങ്ങൾക്ക് സാധ്യമാകാത്തതെന്തുകൊണ്ടെന്ന് ഞാൻ ചിന്തിക്കുകയാണ്.

ചിതലരിച്ച മേശയിലെ പത്ര- കടലാസുകൾ പരിഭ്രാന്തരാണ്. അവയിലെ കുഞ്ഞൻ വരികളിൽ മഹാമാരിയുടെ താണ്ഡവം മാത്രം !

ആരവങ്ങളില്ലാതെ പെയ്തൊഴിഞ്ഞ വേനൽമഴ നനവ് പകർന്നില്ലെന്ന് തോന്നി...

'കൊഴിഞ്ഞുപോയ ഓരോ പൂവിനും ' പകരം ചോദിക്കാൻ ഞാനാരുമല്ല.

എങ്കിലും ഞാൻ പറയുന്നു ; 'കാവൽ മാലാഖമാർ' മറഞ്ഞിട്ടില്ല. കരുതലായി കൂടെയുണ്ട് നാടും, നാം പൊരുതുക തന്നെ ചെയ്യും.

കാത്തിരിപ്പിന് വിരാമമിട്ട് ഒരുനാൾ പുലരി വിരിയും അതിജീവനത്തിൻറെ പൊൻപുലരി.

തുടച്ചുമാറ്റപ്പെട്ട മഹാമാരി മുത്തശ്ശികഥയായി മാറ്റപ്പെടും. കൊഴിഞ്ഞുപോയ പൂക്കൾക്ക് പുനർജന്മമുണ്ടാകും. കാലത്തിന് സാക്ഷിയായ് പ്രകൃതിയും...

സരിഗ പി
9 എ ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത