"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriya| തരം= ലേഖനം}} |
23:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചറിവ്
ഏവർക്കും ഹൃദയം നിറഞ്ഞ പ്രണാമം🏻 ഇന്ന് ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് സൂക്ഷ്മമായ ഒരു വൈറസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുവാൻ വഴി തേടുമ്പോൾ ആർഭാടങ്ങളും ദുരഭിമാനങ്ങളും വെടിഞ്ഞ് ഓരോ രാഷ്ട്രത്തലവൻമാരും തങ്ങളുടെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു. 'എല്ലാം തികഞ്ഞവരെന്ന് അഹങ്കരിച്ച് ലോക നാശത്തിനുതകുന്ന യുദ്ധസാമഗ്രികൾ കരുതിവച്ച വികസിത രാജ്യങ്ങളും അവർക്കൊപ്പം എത്താൻ കഠിന പ്രയത്നം ചെയ്യുന്ന വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഇന്ന് ഒരു പോലെ കരുതിവച്ചതൊന്നും പ്രയോജനപ്പെടാതെ കേവലം മുഖംമറയ്ക്കാൻ മാസ്ക്കിനും നിസ്സാരമെന്ന് കരുതിയിരുന്ന പാരാസെറ്റമോൾ ഗുളികയ്ക്കും വേണ്ടി അയൽരാജ്യങ്ങളോട് യാചിക്കുന്ന കാഴ്ചയും നാം കണ്ടു കൊണ്ടിരിക്കുന്നു 'വിവേകശാലിയെന്ന് അഭിമാനിക്കുന്ന മനുഷ്യർ ചെയ്ത എല്ലാ ക്രൂരതയ്ക്കും പ്രകൃതി തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നു. അപ്പോഴെല്ലാം അതിന് കാരണക്കാരൻ ഞാനല്ല കൊതു കാണ്കുരങ്ങാണ് വവ്വാലാണ് എന്നെല്ലാം പറഞ്ഞ് ഭൂമിക്കവകാശികളായ പാവം ജീവികളെ കൊന്നൊടുക്കി.ഒടുവിൽ മനുഷ്യൻ എന്ന കാളിയന്റെ ഉഗ്രവിഷത്തിൽ നിന്നും പ്രകൃതിയെ രക്ഷിക്കാൻ കൊറോണയെത്തി. ഇന്ന് മനുഷ്യൻ ഇതിൽ നിന്നും രക്ഷ നേടാൻ പരക്കം പാഞ്ഞ് എത്തിച്ചേർന്നത് ഭാരതീയ ആചാരാനുഷ്ഠാനങ്ങളിലാണ്.ജനനം മുതൽ മരണം വരെ എങ്ങനെയായിരിക്കണമെന്ന് ഋഷീശ്വരൻമാർ നമുക്ക് കാട്ടിത്തന്നു. കൊറോണയെന്ന ഈ ഭയാനക വിപത്തിനെ പിടിച്ചുകെട്ടുവാൻ നമ്മളോരോരുത്തരും സ്വയം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു... ഈ ലോകത്തിലെ സമസ്ത ജീവികൾക്കും സുഖം ഭവിക്കട്ടെയെന്ന മന്ത്രം നമുക്ക് ഓർമ്മിക്കാം. പ്രാർത്ഥിക്കാം .🏻
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം