"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/ഒന്നിച്ച് നേരിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നിച്ച് നേരിടാം കൊറോണയെ സൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒന്നിച്ച് നേരിടാം കൊറോണയെ സൃഷ്ടിക്കുന്നു
| തലക്കെട്ട്=ഒന്നിച്ച് നേരിടാം കൊറോണയെ  
| color=4         
| color=4         
}}
}}

23:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ച് നേരിടാം കൊറോണയെ

ചൈനായിലെ വുഹാനിൽ 2019 നവമ്പർ മാസം പ്രത്യക്ഷപ്പെട്ട കൊറോണ അഥവാ കോവിഡ്-19 എന്ന വൈറസ് ഇന്ന് ലോകരാജ്യങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.ആയിരക്കണക്കിന് മനുഷ്യജീവനുകളെ എടുത്ത ഈ കൊലയാളി നമ്മുടെ കൊച്ചുകേരളത്തിലും, മറ്റ് സംസ്ഥാനങ്ങളിലും ഭീതി പടർത്തുന്നു.

 ജനതാ കർഫ്യൂ പാലിക്കാം ,വീട്ടിലിരിക്കാം    
  കോവിഡ് ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാകർഫ്യൂ ആഹ്വാനം ചെയ്തു.

അതായിത് മാർച്ച് 22 ഞായർ രാവിലെ 7 മുതൽ രാത്രി 9 വരെ വീട്ടിൽ കഴിയുക.10 വയസ്സിൽ താഴെ ഉള്ളവരും 65 വയസ്സ് കഴിഞ്ഞവരും വീട്ടിൽത്തന്നെ കഴിയണം. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യപ്രവർത്തകരുടെ അഹോരാത്രമായ പരിശ്രമവും,അധ്വാനവും കൊണ്ട് കേരളത്തിലെ രോഗികളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നന്നേ കുറവാണ്.

കോവിഡിനെ നേരിടാൻ സമ്പൂർണ്ണ ലോക്ഡൗൺ


ജനതാ കർഫ്യൂ ആചരിച്ചു എങ്കിലും ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു.ഈ അവസ്ഥയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.ആവശ്യ സാധനങ്ങൾ ഉറപ്പാക്കുമെന്നും ട്രെയിൻ-വിമാന സർവ്വീസുകൾ ഉണ്ടായിരിക്കുകയില്ലെന്നും മന്ത്രി അറിയിച്ചു.ഇന്ത്യ അകത്ത് ,കോവിഡ് പുറത്ത്

കൊറോണയെ എങ്ങനെ നേരിടാം?


മാനവകുലത്തെ വിറപ്പിച്ചിരിക്കുന്ന ഈ കൊറോണ വൈറസിനെ നേരിടാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്

1) വിദേശത്തു നിന്നും വന്നവർ ഹോം ക്വാറന്റെയിലിന് വിധേയം ആകണം.
2)പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം
3)കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് വ‍ൃത്തിയാക്കുക
4) ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക
5) വ്യാജ വാർത്തകൾ വിശ്വസിക്കരുത്
6)രോഗികളുമായി അകലം പാലിക്കുക

കേരളം ഒരു റോൾ മോഡൽ ലോകരാജ്യങ്ങളും,ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അത്ഭുതത്തോടെ ഉറ്റു നോക്കുന്ന സംസ്ഥാനമാണ് കേരളം .ഇറ്റലിയിലും സ്പെയിനിലും,അമേരിക്കയിലും മരണനിരക്ക് പിടിച്ച് നിർത്താനാവാതെ പ്രയാസപ്പെടുമ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ ജാഗ്രതപ്പുലർത്തി കൊണ്ട് ഒരു ജീവനും തങ്ങളുടെ അശ്രദ്ധ മൂലം പൊലിയരുത് എന്ന ലക്ഷ്യത്തോടെ സ്വന്തം കുടുംബത്തെ വിട്ട് രാവും പകലും അധ്വാനിക്കുന്ന ഡോക്ടർമാരെയും,നേഴ്സുമാരെയും നമ്മുക്ക് അഭിനന്ദിക്കാം.അവരുടെ ആരോഗ്യത്തിനായി നമുക്ക് പ്രർത്ഥിക്കാം.അവരാണ് നമ്മുടെ ശക്തി.അവരുടെ നിർദ്ദേശങ്ങൾ പാലിക്കാം

കൊറോണയ്ക്കും ഒരു മറുവശം

ഒരു നാണയത്തിന് രണ്ടു വശം ഉള്ളതുപോലെ ഏതൊരു കാര്യത്തിനും നല്ല ഭാഗവും ,ചീത്ത ഭാഗവും ഉണ്ട് അതുപോലെ കൊറോണയ്ക്കുമുണ്ട് നല്ല ഭാഗം.ഭൂമിയ്ക്ക് ഒരു സന്തുലിതാവസ്ഥയുണ്ട് അതിനു താളപ്പിഴ വരുമ്പോൾ പ്രക‍ൃതി തന്നെ അതു ശരിയാക്കാൻ ഒാരോ മാർഗ്ഗങ്ങൾ കണ്ടെത്തുന്നു.അതിലൊന്നാണ് കൊറോണാ. ലോക് ഡൗൺ കാരണം എല്ലാവരും വീട്ടിലാണ്.തിരക്കുള്ള റോഡുകളില്ല,ഫാക്ടറികൾ ഇല്ല.വാഹനങ്ങളില്ലാത്തതു കൊണ്ട് അന്തരീക്ഷ മലിനീകരണം ഇല്ല.ശുദ്ധമായ വായു ഉണ്ടാവുന്നു. ഫാക്ടികളിലെ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നില്ല. ഈ ലോക് ഡൗൺ കാരണം വീടുകളിലിരിക്കുന്ന കുടുംബാഗങ്ങൾ തമ്മിൽ സംസാരിക്കുവാൻ കൂടുതൽ സമയം ലഭിച്ചത്, കുടുബ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി.

ഡോണാ ബിജോയി
8A സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്.എസ് ,കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം