Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ ശുചിത്വമാർന്ന പരിസ്ഥിതി | ശുചിത്വമാർന്ന പരിസ്ഥിതി ]]
| |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= ശുചിത്വമാർന്ന പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്= ശുചിത്വമാർന്ന പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
വരി 20: |
വരി 19: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Sathish.ss|തരം=കഥ}} |
22:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വമാർന്ന പരിസ്ഥിതി
ജനങ്ങൾ തിങ്ങി നിറഞ്ഞ ഒരു വലിയ നഗരം. ആ നഗരത്തിന്റെ ഒരു കോണിലായി മതിൽ കെട്ടി മറച്ചിരിക്കുന്ന ഒരു വീട്. ആ വീട്ടിൽ ഒരു അച്ഛനും അമ്മയും അവരുടെ ഏക മകളായ ഹിമയും ആണ് താമസിക്കുന്നത്. ഹിമ ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കുകയായിരുന്നു. ആ സമയത്തായിരുന്നു അവൾ ഓർത്തത് "നാളെ ജൂൺ 5 ലോക പരിസ്ഥിതി ദിനം സ്കൂളിൽ എന്തായാലും പ്രോഗ്രാം കാണും.എനിക്കും എന്തെങ്കിലും പ്രോഗ്രാം ചെയ്യണം.എന്റെ കൂട്ടുകാർ എല്ലാവരും പ്രോഗ്രാം ചെയ്യുന്നുണ്ട്. എന്തെങ്കിലും ചെയ്തെ പറ്റു."അവൾ എന്ത് ചെയ്യുമെന്ന് ആലോചിച്ചു കൊണ്ട് കിടന്നു. ആ ആലോചന അവളെ ചെറിയൊരു ഉറക്കത്തിലേക്ക് നയിച്ചു. ആ ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു. അവളുടെ നഗരം ചവറുകളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു . ഇതുവരെയും കേട്ടിട്ടില്ലാത്ത പല വൈറസുകളും ജന്മം കൊണ്ടു. രോഗങ്ങൾ കാരണം ആശുപത്രികളിൽ ജനങ്ങളെ കൊണ്ട് നിറഞ്ഞു . ഓരോ ദിവസം കടന്നു പോകും തോറും മാലിന്യം കൊണ്ട് നഗരം നിറയുകയാണ് ഹോട്ടലുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള മലിനമായ ജലം ഗ്രാമങ്ങളിലെ പുഴയിലേക്ക് ഒഴുക്കിവിടുന്നു. റോഡുകളിലും, വീടുകളിലും നിൽക്കുന്ന മരങ്ങളെ മനുഷ്യർ വെട്ടിമാറ്റുന്നു. കാടുകളെ നശിപ്പിച്ചതിനു ശേഷം അവിടെ വലിയ വലിയ കെട്ടിടങ്ങൾ നിർമിക്കുന്നു അങ്ങനെ ഓരോ തരത്തിലും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ക്രൂരന്മാരായി മാറുകയായിരുന്നു മനുഷ്യർ മനുഷ്യരുടെ ക്രൂരതകൾ സഹിക്കാനാവാതെ സ്കൂൾ വിദ്യാർത്ഥിനിയായ താൻ പരിസ്ഥിതിയെ മലിനമാക്കുന്നത് തടയാൻ തയാറായി. അങ്ങനെ അവളും അവളുടെ കൂട്ടുകാരും ചേർന്ന് പരിസ്ഥിതിയെ ശുചിത്വമുള്ളതാകുവാൻ തുടങ്ങി. ഓരോ വീടുകളിൽ ചെന്ന് അവിടെയുള്ള മാലിന്യങ്ങളെ മാറ്റി.കെട്ടി കിടക്കുന്ന ജല സ്ത്രോതസുകളെ നികത്തി വീടുകളിലുള്ള ജനങ്ങൾക്ക് ശുചിത്വത്തിനുള്ള ക്ലാസുകൾ നൽകിയും അവർ നഗരത്തെ ശുചിത്വമുള്ളത് ആക്കി കൊണ്ടിരുന്നു. അവർ ജനങ്ങൾക്ക് നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കുക. മലിനമായ ജലം ചെടികൾക്ക് വളമായി കൊടുക്കുക. മരങ്ങൾ മുറിക്കരുത്, ജലം പാഴാക്കരുത് തുടങ്ങി യ നിർദ്ദേശങ്ങൾ. നഗരം പണ്ടത്തെ പോലെ ശുചിത്വമുള്ളതായി തീർന്നു. പെട്ടന്ന് അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നു. അപ്പോഴേക്കും സമയം 7 മണിയായി. അവൾ ഇന്ന് ജൂൺ 5 ആണല്ലോ എന്ന് ഓർത്തു. അവൾക്ക് ഇന്നത്തെ പ്രോഗ്രാമിനെ പറ്റിയുള്ള പേടിയെല്ലാം മാറിയിരുന്നു. അവൾ സ്കൂളിൽ പോയി അവൾ പ്രസംഗികാൻ തയ്യാറായി വേദിയിലേക്ക് കയറി. അധ്യാപകരും വിദ്യാർത്ഥികളും ആകാംഷയോടെ നോക്കി ഇരുന്നു. "എല്ലാവർക്കും നമസ്കാരം ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ നിന്ന് എനിക്ക് കിട്ടിയ ഒരു അനുഭവമാണ് ഞാൻ പങ്കുവെക്കുന്നത്. രോഗങ്ങളെ എങ്ങനെ പ്രതിരോധികാം, "ഇങ്ങനെ പറഞ്ഞു കൊണ്ട് അവളുടെ പ്രസംഗം ആരംഭിച്ചു. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, വീടും പരിസരവും മലിനം ആക്കാതെ ശ്രദ്ധിക്കുക, ജലം കെട്ടികിടകാതെ ശ്രദ്ധിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക, ശുചിത്വം പാലിക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക, വെള്ളം ധാരാളം കുടിക്കുക എന്നുള്ള നിർദ്ദേശങ്ങൾ നൽകി അവൾ പ്രസംഗം അവസാനിപ്പിച്ചു. എല്ലാവരും അവളുടെ ആശയം മനസിലാക്കി അവളെ കയ്യടിച്ചു അഭിനന്ദനങ്ങൾ അർപ്പിച്ചു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|