"GHSS KOZHICHAL/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

അനന്തമായി നിറഞ്ഞുനിൽക്കും
എത്ര സുന്ദരമെന്റെ പരിസ്ഥിതി.
അമ്മയാം പ്രകൃതി നമുക്ക്
കനിഞ്ഞു നൽകിയതാണ് നിന്നെ
പുഴയും കാടും മലനിരകളും
കാട്ടുചോലകൾ തൻ കുളിരാരവങ്ങളും
നയനരമണീയം, അവർണനീയമായ്
കാതിൽ നിറയുന്നു നിൻ തേനൊലിസംഗീതം
പക്ഷേ നിൻ ചുടുനെടുവീർപ്പുകൾ
എൻ ഹൃത്തിനകത്തു അലയടിക്കുന്നിപ്പോൾ
മാനവശ്രേഷ്ഠർ തൻ വിക്രിയകളാൽ
വെന്തുരുകി നിൻ പച്ചപ്പെല്ലാം
പരിഷ്കാരത്തിന്റെ മധുരത്താൽ
നിന്നെ മറന്നീടുന്നു നമ്മൾ.
എങ്കിലും നീ നമുക്കായ് നൽകുന്നു
ദിവ്യമാം സ്നേഹവും നിൻ ചുടുശ്വാസവും.......

ആൽബിൻ ജോസഫ്
10 B ജി.എച്ച്.എസ്‌.എസ്‌ കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത