"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''ജീവിതയാത്ര'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''ജീവിതയാത്ര''' <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
19:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതയാത്ര
വിദേശത്തേക്കുള്ള അരുണിന്റെ യാത്ര വളരെ സന്തോഷത്തിലായിരുന്നു. കാരണം ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുടുംബത്തിന് ഒരു തണൽ.. അതുകൊണ്ടു തന്നെയായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്. നാടും വീടും വിട്ട് മാറി നിൽക്കുന്നതിൽ സങ്കടം ഇല്ലാഞ്ഞിട്ടല്ല. പുറപ്പെടും മുമ്പ് അമ്മ ഓർമ്മിപ്പിച്ചു. "മോനേ അന്യ നാടാണ്, സൂക്ഷിക്കണം. എത്രയായാലും നമ്മുടെ നാടിന്റെ പരിശുദ്ധിയും ശുചിത്വവും എവിടെ ചെന്നാലും കിട്ടില്ല." അന്ന് അമ്മയെ സമാധാനിപ്പിച്ചു. സാരമില്ല ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന്. അമ്മയുടെ ആ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായി. എല്ലാം പെട്ടന്നായിരുന്നു. ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു അവിടെയും ഇവിടെയും. ചില വാർത്തകൾ കേൾക്കുന്നു.. പുതിയ ഒരു വൈറസിനെ കണ്ടെത്തിയിരിക്കുന്നു. അതിന് ഞങ്ങൾക്കെന്താണെന്ന് ആദ്യം ചിന്തിച്ചു. നാട്ടിൽ നിന്നും അമ്മയുടെ ഫോൺ.. "മോനേ സൂക്ഷിക്കണേ" . ഇവിടെ കുഴപ്പമൊന്നുമില്ലമ്മേ എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു. വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളായി. എങ്ങനെയും നാട്ടിലെത്തണം.ടി വി യിൽ വാർത്തകൾ വൈറസിനെക്കുറിച്ചു മാത്രം. ലീവ് സംഘടിപ്പിച്ച് നേരെ നാട്ടിലേക്ക്.. പുറപ്പെടാൻ ദിവസങ്ങൾ മാത്രം. ശരീരത്തിന് എന്തോ അസ്വസ്ഥത. ചെറിയ ചൂടുണ്ടോ... സംശയം. ഏയ് ഇല്ല, സ്വയം ആശ്വസിച്ചു. എയർപ്പോർട്ടിൽ വിമാനമിറങ്ങിയതുമാത്രം..അവിടുന്ന് നേരെ ഐസോലേഷൻ വാർഡിലേക്ക്... നമ്മുടെ നാടിന്റെ ശുചിത്വവും മാഹാത്മ്യവും.. ഐസോലേഷൻ വാർഡിൽ കിടക്കുമ്പോൾ അമ്മയുടെ വാക്കുകൾ ഓർമ്മയിൽ തട്ടി മരവിച്ചു നിന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ