"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/ആരോഗ്യ ജീവിത പൂർണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ ജീവിത പൂർണത <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല | ||
| സ്കൂൾ കോഡ്= 44038 | | സ്കൂൾ കോഡ്= 44038 | ||
| ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 22: | വരി 22: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കഥ }} |
19:28, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യ ജീവിത പൂർണത
ചേലക്കര എന്നൊരു കൊച്ചു ഗ്രാമത്തിൽ ബാലു എന്നൊരു മിടുക്കനായ കുട്ടി ഉണ്ടായിരുന്നു. അവൻ പഠന രംഗത്തു വളരെ അധികം മുൻപന്ത്‌തിയിലായിരുന്നു. ബാലുവിന് പഠനം ഒരു ഹരമായിരുന്നു. എന്നാൽ അവന്റെ വീട്ടിലെ സാഹചര്യങ്ങൾ അവനു പഠനത്തിനുള്ള വഴികൾ അടച്ചു. അവന്റെ അച്ഛൻ നാടറിയുന്ന ഒരു മദ്യപാനി ആയിരുന്നു അദ്ദേഹം മയക്കുമരുന്നും ഇതിനോടപ്പം അനുഭവിച്ചു പോന്നിരുന്നു. ഈ കാരണങ്ങൾ ബാലുവിന്റെ കുടുംബത്തിൽ കഷ്‌പാടിന്റെയും കണ്ണുനീരിന്റെയും രാവുകൾ മുളയിട്ടു. എന്നാൽ തന്റെ കുട്ടിയെ ഓർത്തു ബാലുവിന്റെ അമ്മ രാപ്പകൽ മറ്റു വീടുകളിൽ ജോലി ചെയ്യുമായിരുന്നു ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ കാശ് കൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. എന്നാൽ മദ്യ ഭ്രാന്തിൽ ബാലുവിന്റെ അച്ഛൻ അമ്മ കരുതിയിരിക്കുന്ന കാശ് ബലമായി പിടിച്ചു വാങ്ങും ഇത് തുടർ പല്ലവിപോലെ സംഭവിച്ചു കൊണ്ടിരുന്നു. എന്നും രാവ് മങ്ങി സന്ധിയാ ഉണരുമ്പോൾ അവരുടെ വീടു കണ്ണുനീർ തളമായിരുന്നു. ഈ കാരണത്താൽ ബാലുവിനും അമ്മയ്ക്കും അച്ഛനോട് എന്തെന്നില്ലാത്ത അകൽച്ച ആയിരുന്നു. കുറച്ചു നാൾ കടന്നുപോയി പെട്ടന്ന് ഒരു നാൾ ബാലുവിന്റെ അച്ഛൻ തളർന്നു വീണു. നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ ആക്കിയിട്ടു അമ്മ ജോലി ചെയുന്നിടത്തു പോൺ ചെയതറിയിച്ചു. അമ്മ കേട്ടതും തളർന്നു പോയി എന്തൊക്കെ ആയാലും ബാലുവിന്റെ അച്ഛനല്ലേ തന്റെ ഭർത്താവ് അല്ലേ എന്നോർത്ത് വിതുമ്പി കൊണ്ട് ബാലുവിനരികിൽ ഓടി. മകനോട് കാര്യങ്ങൾ പറഞ്ഞു. അവനും അതിയായ വേദനയോടെ ഇരുവരും ആശുപത്രിയിൽ എത്തി. ബാലുവിന്റെ അച്ഛന്റെ നില വളരെ മോശമെന്ന് ഡോക്ടർ പറഞ്ഞു. എന്നാലും ഒരു ഭാര്യ എന്ന സ്നേഹ വാത്സല്യo ബാലുവിന്റെ അമ്മക്ക് അവന്റെ അച്ഛനോട് തോന്നി. തുടർന്ന് അവർ എല്ലാരോടും കാശ് കടം വാങ്ങി തന്റെ ഭർത്താവിന്റെ ശുശ്രുഷ നടത്തി അവരുടെ നിരന്തരമായ കഠിന ശ്രമം അദേഹത്തിന്റെ ആരോഗ്യംപൂർണതയിൽ എത്തിച്ചു. തുടർന്ന് ബോധം ഉണർന്നപ്പോൾ ബാലുവിന്റെ അച്ഛൻ ആദ്യo കണ്ടത് പ്രതിക്ഷയോടെ ഇരിക്കുന്ന മകനെയും ഭാര്യ യെയും ആയിരുന്നു. തുടര്ന്ന് ഡോക്ടർ അരികിൽ വിളിച്ചു ബാലുവിന്റെ അച്ഛനോട് നടന്നതെല്ലാം പറഞ്ഞു. പിന്നെ തങ്ങളുടെ ഭാര്യ ആണ് നിങ്ങളുടെ ജീവൻ തിരികെ തന്നതെന്നു കൂട്ടിച്ചേർത്തു. ഇത് കേട്ടതും നിറകണ്ണുകളോടെ ഭാര്യ യെയും മകനെയും ചേർത്ത് പിടിച്ചു ആ പിതാവ് കരഞ്ഞു. തുടർന്നു ഡോക്ടർ പറഞ്ഞു ഇനി മദ്യപിച്ചാൽ ജീവൻ നഷ്ടം ആകുമെന്ന്. കേട്ടയുടൻ പിതാവ് പറഞ്ഞു എനിക്കായി ഇത്രയും നാൾ ജീവിച്ച ഇവരെ ഞാൻ സ്നേഹിച്ചില്ല ഇനി അവർക്കായി ഞാൻ ജീവിക്കുമെന്ന്. കേട്ടുനിന്ന ഡോക്ടർ അറിയാതെ കരഞ്ഞു. പിന്നെ അവർ വീട്ടിൽ എത്തി. തുടർന്നുള്ള നാളുകൾ അവരുടെ ജീവിതം വളരെ തിളക്കമുള്ളതായിരുന്നു. ബാലുവിന്റെ അച്ഛൻ കഷ്ട്ടപെട്ടു ബാലുവിനെ പഠിപ്പിച്ചു ഡോക്ടർ ആക്കി. അങ്ങനെ അവനും അച്ഛനും അമ്മയും വളരെ സന്തോഷമായി ജീവിതം നയിച്ചു.
ഗുണപാഠം.......... മദ്യപാനം ആരോഗ്യവും ജീവിതവും ജീവനും നഷ്ടമാകും അതിനാൽ മദ്യപാനം ഒഴിവാക്കൂ ജീവിതം ആസ്വദിക്കൂ....
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ