"ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/നന്മയുള്ള മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയുള്ള മനസ്സ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  കഥ  }}

18:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുള്ള മനസ്സ്
         അമ്മു അന്നും ക്ലാസ്സ്‌ മുറിയിൽ ഒറ്റക്കായിരുന്നു. ബാക്കി കുട്ടികൾ പുറത്തിരുന്നു ഭക്ഷണം കഴിക്കുകയാണ്. അമ്മുവിന്റെ വീട്ടിൽ മാത്രം ഭക്ഷണം ഉണ്ടാക്കിയില്ല. കാരണം അവളുടെ വീട്ടിൽ  ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അവളുടെ അമ്മ എന്നും അടുത്തുള്ള  വീട്ടിൽ പോയി ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അവളെ പഠിപ്പിച്ചിരുന്നത്. അവിടെ  നിന്നും കിട്ടുന്ന തലേ ദിവസത്തെയും മിച്ചം വന്നതുമായ ഭക്ഷണം കൊണ്ട് വന്നാണ് അവർ പട്ടിണി മാറ്റിയിരുന്നത്. 
       അങ്ങനെയിരിക്കെ ഒരു ദിവസം അമ്മു സ്കൂളിലേക്ക് നടക്കുകയായിരുന്നു. അന്നും അവൾ രാവിലെ ഒന്നും കഴിച്ചിലായിരുന്നു. തലേ ദിവസം അമ്മ കൊണ്ടുവന്ന ഇത്തിരി ഭക്ഷണം അവൾ ഒരു ചെറിയ പാത്രത്തിൽ ആക്കി എടുത്തിരുന്നു. 
        അവൾ റോഡരികിലൂടെ നടന്നപ്പോൾ ഒരു കാഴ്ച കണ്ടു. റോഡരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു വൃദ്ധ. അവർ നന്നേ ക്ഷീണിതയായിരുന്നു. അമ്മു അവരുടെ അടുത്ത് പോയി കാര്യം തിരക്കി. അവർ ഉത്തരം പറയുന്നതിന് മുമ്പ് തന്നെ കണ്ണീർ ധാര ധാര യായി ഒഴുകി. എന്നിട്ട് ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു "മോളെ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി. തീരെ വയ്യ. ഇത്തിരി വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു". അവരുടെ ചോദ്യം കേട്ട് അമ്മു ദയയോടെ അവരെ നോക്കിയ ശേഷം കൈയിൽ ഇരുന്ന ചോറ്റുപാത്രം അവർക്കു നേരെ നീട്ടി. അവർ അതു വാങ്ങി ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അടുത്തുകണ്ട പൈപ്പിൽ നിന്ന് വെള്ളം എടുത്തു കുടിക്കാനും കൊടുത്തു. ഭക്ഷണം കഴിച്ചുകഴിഞ്ഞ പ്പോൾ അവരുടെ മുഖത്ത് ഉണ്ടായ സംതൃപ്തി കണ്ടപ്പോൾ തന്നെ അമ്മുവിന്റെ വിശപ്പ് മാറി. 

അവർ തൊഴുകൈയോടെ അമ്മുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "മോളെ ദൈവം അനുഗ്രഹിക്കട്ടെ. "എന്നിട്ട് അവർ അവിടെനിന്നും നടന്നകലുന്നതും നോക്കി അമ്മു കുറെ നേരം നിന്നു.

       റോഡരികിലെ പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു വിശപ്പടക്കി. അവൾ ആ വൃദ്ധയെ സഹായിച്ച സംതൃപ്തിയോടെ ക്ലാസ്സിലേക്ക് ഓടി. 

ഗുണപാഠം :നമ്മളാൽ കഴിയുന്ന ഉപകാരം നാം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുമ്പോഴാണ് നാം നന്മയുള്ള മനസ്സിന് ഉടമയായി തീരുന്നത്


ജിൻസി എസ് എ ച്ച്
2A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർ അരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ