"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/രാമുവും ദാമുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രാമുവും ദാമുവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

17:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവും ദാമുവും

ഒരിടത്ത് ഒരിടത്ത് രാമുവെന്നും ദാമുവെന്നും പേരുള്ള പാവപ്പെട്ട രണ്ട് ക്യഷിക്കാരുണ്ടായിരുന്നു.അവർ നല്ല സുഹ്യത്തുക്കൾ ആയിരുന്നു.ഒരു ദിവസം അവർക്യഷിപ്പണിക്കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്ന സമയം വഴിയിൽ ഒരു പൊതി കണ്ടു.അത് ആദ്യം കണ്ടത് രാമുവായിരുന്നു.എന്നാൽ ആ പൊതി ആദ്യം എടുത്തത് ദാമു ആയിരുന്നു. പൊതി തുറന്നപ്പോൾ അതിൽ നിറയെ നാണയങ്ങൾ ആയിരുന്നു.അപ്പോൾ രാമു പറഞ്ഞു നമുക്ക് ഇതിൻെറ അവകാശിയെ കണ്ടെത്തി ഏൽപ്പിക്കാമെന്ന്. ഇതു കേട്ട ദാമു പറഞ്ഞു അതു വേണ്ട ഇത് നമുക്ക് രണ്ടു പേർക്കും കൂടി പങ്കിട്ടെടുക്കാമെന്ന്.ഇതു കേട്ട രാമു പറഞ്ഞു അർഹതയില്ലാത്ത പണം നാം ആഗ്രഹിക്കരുത്.അതുകൊണ്ട് എനിക്ക് ഈ പണം വേണ്ട.അപ്പോൾ ദാമു പറഞ്ഞു നിനക്ക് ഇത് വേണ്ടെങ്കിൽ വേണ്ട ‍ഞാൻ ഈ പണം സ്വന്തമാക്കുകയാണ് എന്ന് പറഞ്ഞുക്കൊണ്ട് വീട്ടിലേയ്ക്ക് പോയി. രാമു തൻെറ വീട്ടിലേയ്ക്ക് നടക്കുന്ന പാതിവഴിയിൽ വെച്ചാണ് ആ കാഴ്ചക്കണ്ടത്.ഒരു വ്യദ്ധനായ മനുഷ്യനും കൂടെ കുറെ നാട്ടുകാരും കൂടി നടന്നു വരുന്നത് കണ്ടത്. അവർ രാമുവിനെ കണ്ടപ്പോൾ ചോദിച്ചു താങ്കൾ വരുന്ന വഴിയിൽ എവിടെയെങ്കിലും ഒരു പൊതികിട്ടിയോയെന്ന്.ഇത് കേട്ട രാമു ചോദിച്ചു പണം അടങ്ങിയ ഒരു പൊതിയാണോയെന്ന്.അതെ എന്ന് വ്യദ്ധൻ പറഞ്ഞു അത് അദ്ദേഹത്തിൻെറതായിരുന്നു. അപ്പോൾ രാമു പറഞ്ഞു എൻെറ സുഹ്യത്തിന് കിട്ടിയിട്ടുണ്ട് എന്ന്.ദാമുവെന്നാണ് പേരെന്നും ദാമുവിൻെ വീട്ടിലേയ്ക്കുള്ള വഴിയും പറഞ്ഞു കൊടുത്തു.അവർ എല്ലാവരുംകൂടി ദാമുവിൻെറ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ദാമുവിൻെറ വീട്ടിൽ ചെന്ന നാട്ടുകാർ പണപൊതിയുടെ കാര്യം ചോദിച്ചു.അപ്പോൾ ദാമു പറഞ്ഞു എനിക്ക് അറിയില്ലെന്ന്.ഇതുകേട്ട നാട്ടകാർ രാമുവിനേയും കൂട്ടിക്കൊണ്ട് വന്നപ്പോൾ ദാമുവിന് കാര്യം സമ്മതിക്കേണ്ടി വന്നു.അങ്ങനെ ദാമു മനസ്സില്ലാ മനസ്സോടെ കുറ്റം സമ്മതിച്ചു. ആ പണപൊതി തിരികെ വ്യദ്ധനെ ഏൽപ്പിച്ചു.വ്യദ്ധൻ സന്തോഷത്തോടെ പണവുമായി തിരികെപ്പോയി.
ഗുണപാഠം "അത്യാഗ്രഹം ആപത്താണ് "

ശ്രീലക്ഷമി
3 B ലിറ്റിൽ ഫ്ളവർ യു. പി. സ്ക്കൂൾ , മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ