"ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയിലേക്ക് ഒരു എത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എൽ.പി.എസ് പോരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എൽ.പി.എസ് പോരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 48529 | ||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
15:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം
ചില സന്ദർഭങ്ങളിൽ മനുഷ്യർ തികച്ചും നിസ്സഹായരായി നിൽക്കാറുണ്ട്., ഏറെക്കുറെ അത്തരം ഒരവസ്ഥയാണ് ലോകമെമ്പാടും ഇപ്പോൾ സംജാതമായിട്ടുള്ളത്. ശാസ്ത്രങ്ങളും, സാങ്കേതികതയും ഇത്രത്തോളം പുരോഗമിച്ചിട്ടും അതിനൊക്കെ മുകളിൽ പ്രകൃതിയുടെ വിളയാട്ടം നാം അനുഭവിക്കുന്നുവെങ്കിൽ തീർച്ചയായും നാം ഓരോരുത്തരും നമ്മുടെ ചിന്തകളും, പ്രവർത്തികളും പുന:പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. പരമ്പരാഗതമായി കൈ മാറിയിരുന്ന നാട്ടറിവുകൾക്കും പഴമൊഴികൾക്കുമെല്ലാം വ്യക്തമായ അർത്ഥങ്ങളും, ഉദ്ദേശങ്ങളും ഉണ്ടായിരുന്നുവെങ്കിലും അഹന്തയുടെയും, അഭിജാത്യങ്ങളുടെയും അജ്ഞതയിൽ അവയെല്ലാം വിസ്മരിക്കപ്പെടുന്നു. വ്യാവസായിക വിപ്ലവത്തെതുടർന്ന് വർദ്ധിച്ചുവന്ന ഉപഭോഗ സംസ്കാരം നമ്മുടെ ചിന്തകളും പ്രവർത്തികളും തന്നെ മാറ്റി മറിച്ചു. മാലിന്യക്കൂമ്പാരങ്ങൾ നമ്മുടെ ജലാശയങ്ങളെയും, ഭൂമിയെത്തന്നെയും നാശോന്മുഖമാക്കിക്കൊണ്ടിരിക്കുന്നു. വസൂരി,പ്ളേ ഗ്, കോളറ, എബോള, മലമ്പനി, മന്ത്, ചിക്കൻഗുനിയ, ഡെങ്കിപ്പനി, നിപ്പ തുടങ്ങി ഇപ്പോൾ കൊറോണയിൽ എത്തി നിൽക്കുന്ന അറി ഞ്ഞതും, അറിയപ്പെടാത്തതുമായ പല പല സാംക്രമിക രോഗങ്ങളും അതിന്റെയൊക്കെ ഫലംതന്നെ. നാളെ, ഒരുപക്ഷെ ഇതിനേക്കാൾ മാരകവും ഭയാനകമായതുമായവ നാം പ്രതീക്ഷിക്കേണ്ടി വരും. വ്യക്തി ശുചിത്വത്തിലൂടെ -കുടുംബാശുചിത്വവും, അതിലൂടെ സാമൂഹിക ശുചിത്വവും കൃത്യമായി പാലിച്ചുകൊണ്ട്, പ്രകൃതിയെ പരിപോഷിപ്പിച്ചു നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിച്ചുകൊണ്ടും, തലമുറകൾക്കു വേണ്ടി കാത്തു വയ്ക്കാൻ സർവ്വാത്മനാ പ്രയത്‌നിച്ചുകൊണ്ടും നമുക്ക് മുന്നേറാം, നല്ലൊരു നാളേക്കായി. ഇനിയും ഇത്തരം കാര്യങ്ങളിൽ അലംഭാവം കൈ കൊണ്ടാൽ കുടിനീരിനും, ജീവവായുവിനും വേണ്ടിയുള്ള യുദ്ധങ്ങൾ വിദൂരമല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ടും, പ്രകൃതിക്കും, പ്രതിരോധത്തിനും, അതിജീവനത്തിനും വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്നവർക്കെല്ലാം നന്മകൾ നേർന്നുകൊണ്ടും ഈ കുറിപ്പ് ചുരുക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ