"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/മാ നിഷാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാ നിഷാദ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 7: വരി 7:

1972 ജൂൺ 5 മുതൽ 16 വരെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ  പരിസ്ഥിതി സമ്മേളനം നടക്കാൻ ഇടയായി. തുടർന്ന് 1973 ജൂൺ 5 ന് ആദ്യപരിസ്ഥിതി ദിനം ആചരിക്കാൻ ധാരണയായി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ ഭൂമി നമുക്കു മാത്രം അവകാശപ്പെട്ടതല്ല. അത് ഭാവിതലമുറകളുടേതു കൂടിയാണ്. മാത്രമല്ല, സകല ജീവജാലങ്ങൾക്കും ഈ ഭൂമിയുടെ മേൽ അവകാശമുണ്ട്. എല്ലാവർക്കും പരിസ്ഥിതി സ്നേഹത്തിന്റെ പ്രാധാന്യമറിയാം. ഈ പ്രകൃതിയിൽ നമ്മുടെ ജീവശ്വാസം കുടികൊള്ളുന്നുവെന്ന ബോധ്യത്തിലേയ്ക്ക്, 'ഞാനും നീയും 'എന്ന ചിന്ത മാറി നാം എന്ന ഏക ത്വത്തിലേയ്ക്ക്  മനുഷ്യനും മരവും മൃഗവും ഒരേ ചൈതന്യത്തിന്റെ ഭാഗമാണെന്നതിരിച്ചറിവിലേയ്ക്ക് ലോക പരിസ്ഥിതി ദിനം നമ്മെ ഒരിക്കൽക്കൂടി ആനയിക്കുന്നു .

ഒരു നാണയത്തിന് ഇരുപുറങ്ങൾ ഉള്ളതുപോലെ തന്നെ പരിസ്ഥിതിക്കും രണ്ടു വശങ്ങളുണ്ട്. അതിൽ പരിസ്ഥിതി സംരക്ഷണം നമ്മൾ കണ്ടു കഴിഞ്ഞു. മറുപുറം - പരിസ്ഥിതിയെ ചൂഷണം ചെയ്യൽ.പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർദ്ധിക്കുമ്പോൾ നാം പരിസ്ഥിതിയുടെ ജീവനും കൂടി ഓർക്കുമായിരിക്കും. പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് ചർച്ചാ വിഷയമാണ്. ഈ ഭൂമി എത്രയോ മനോഹരമാണ്. ഈ പരിസ്ഥിതിയെ നിലനിർത്താൻ നാം പ്രതിബദ്ധരാണ്. എന്നാൽ നമ്മുടെ ചിന്താശേഷിയില്ലാത്ത പെരുമാറ്റങ്ങൾ പരിസ്ഥിതിയെ വളരെയധികം മുറിവേൽപ്പിക്കുന്നു. ഒരു മരം വെട്ടുമ്പോൾ പത്തു ചെടി നടണമെന്നതാണ് ചൊല്ല്. എന്നാലിത് ഒരംശമെങ്കിലും നിർവഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു നോക്കൂ. വലിയ ഫാക്ടറികളും കെട്ടിടങ്ങളും കെട്ടിപ്പൊക്കുവാൻ നാം വിയർപ്പൊഴുക്കുമ്പോൾ ഒരു തുള്ളി വിയർപ്പെങ്കിലും ഒരു ചെടി നടാനായി ഉപയോഗിച്ചു കൂടെ എന്നാണ് എന്റെ ചോദ്യം. കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്‌ടറികളും വാഹനങ്ങളുമൊക്കെ പുറന്തള്ളുന്ന വിഷവാതകങ്ങൾ, ക്ലോറോ ഫ്ലൂറോ കാർബൺ സംയുക്തങ്ങൾ, കാർബൺ മോണോക്സൈഡ്... അങ്ങനെ എന്തെല്ലാം. നാം നശിപ്പിക്കുന്നു, ഈ പരിസ്ഥിതിയെ.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ സാധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ചും, പൊതുഗതാഗതം ഒരുക്കിയും, മലിനീകരണത്തിന് കാരണമാകുന്ന അവശ്യവസ്തുക്കൾ നിയന്ത്രിതമായി ഉപയോഗിച്ചും നമുക്ക് പരിസ്ഥിതിനാശത്തിനെതിരെ പ്രവർത്തിക്കാം. പരിസര മലിനീകരണം ഉയർത്തുന്ന അപകടസാധ്യതകളേക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതിനാശം നിമിത്തം ഉണ്ടാകുന്ന അപകടങ്ങൾ .ഒരു തൈ നടൂ... നാളെയുടെ ഒരു തണൽ ഫലവൃക്ഷമായി അത് വളരട്ടെ. വരും തലമുറയ്ക്ക് അത് ശുദ്ധവായു പകരട്ടെ. മുന്നോട്ടുള്ള നമ്മുടെ ഓരോ കുതിപ്പും പരിസ്ഥിതിക്ക് അനുകൂലമാണെന്ന് ഉറപ്പു വരുത്തണം.പ്രകൃതിയോടിണങ്ങുന്ന ഭവനങ്ങൾ, വ്യവസായശാലകൾ, വസ്ത്രങ്ങൾ, ഭക്ഷണം എന്നു വേണ്ട എല്ലാം. കാരണം, നാമാണ് പ്രകൃതി. പരിസ്ഥിതിനാശത്തിലൂടെ നാം നമ്മെത്തന്നെയാണ് നശിപ്പിക്കുന്നത്.'റെഡ്യൂസ്, റീസൈക്കിൾ, റീയൂസ് ' ഈ മന്ത്രവാക്യം നമ്മുടെ മനസ്സിലിരിക്കട്ടെ. നമുക്ക് ഏതെല്ലാം രീതിയിൽ പരിസ്ഥിതിയെ സംരക്ഷിക്കാനും, സഹായിക്കാനും, പരിഗണിക്കാനും, സ്നേഹിക്കാനും സാധ്യമാകുമോ, അവയെല്ലാം പ്രയോജനപ്പെടുത്തണം. ഒരു തൈ നടാൻ പരിശ്രമിക്കുക. മരങ്ങൾ ഓക്സിജൻ ഉണ്ടാകാൻ സഹായിക്കുന്നു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ സാധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ചും, പൊതുഗതാഗതം ഒരുക്കിയും, മലിനീകരണത്തിന് കാരണമാകുന്ന അവശ്യവസ്തുക്കൾ നിയന്ത്രിതമായി ഉപയോഗിച്ചും നമുക്ക് പരിസ്ഥിതിനാശത്തിനെതിരെ പ്രവർത്തിക്കാം. പരിസര മലിനീകരണം ഉയർത്തുന്ന അപകടസാധ്യതകളേക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതിനാശം നിമിത്തം ഉണ്ടാകുന്ന അപകടങ്ങൾ .ഒരു തൈ നടൂ... നാളെയുടെ ഒരു തണൽ ഫലവൃക്ഷമായി അത് വളരട്ടെ. വരും തലമുറയ്ക്ക് അത് ശുദ്ധവായു പകരട്ടെ. മുന്നോട്ടുള്ള നമ്മുടെ ഓരോ കുതിപ്പും പരിസ്ഥിതിക്ക് അനുകൂലമാണെന്ന് ഉറപ്പു വരുത്തണം.പ്രകൃതിയോടിണങ്ങുന്ന ഭവനങ്ങൾ, വ്യവസായശാലകൾ, വസ്ത്രങ്ങൾ, ഭക്ഷണം എന്നു വേണ്ട എല്ലാം. കാരണം, നാമാണ് പ്രകൃതി. പരിസ്ഥിതിനാശത്തിലൂടെ നാം നമ്മെത്തന്നെയാണ് നശിപ്പിക്കുന്നത്.'റെഡ്യൂസ്, റീസൈക്കിൾ, റീയൂസ് ' ഈ മന്ത്രവാക്യം നമ്മുടെ മനസ്സിലിരിക്കട്ടെ. നമുക്ക് ഏതെല്ലാം രീതിയിൽ പരിസ്ഥിതിയെ സംരക്ഷിക്കാനും, സഹായിക്കാനും, പരിഗണിക്കാനും, സ്നേഹിക്കാനും സാധ്യമാകുമോ, അവയെല്ലാം പ്രയോജനപ്പെടുത്തണം. ഒരു തൈ നടാൻ പരിശ്രമിക്കുക. മരങ്ങൾ ഓക്സിജൻ ഉണ്ടാകാൻ സഹായിക്കുന്നു..

ഒരു തൈ നമുക്കമ്മയ്ക്കു വേണ്ടി ...

ഒരു തൈ നമുക്കമ്മയ്ക്കു വേണ്ടി ...

ഒരു തൈ നടാം കൊച്ചു  മക്കൾക്കുവേണ്ടി...

ഒരു തൈ നടാം കൊച്ചു  മക്കൾക്കുവേണ്ടി...

15:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാ നിഷാദ

"ഇനിയും മരിക്കാത്ത ഭൂമീനിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി
ഇതു നിന്റെ എന്റെയും ചരമ ശുശ്രൂഷയ്ക്ക്" ഹൃദയത്തിലെന്നേ കുറിച്ച ഗീതം ഒ.എൻ.വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയാണ് പരിസ്ഥിതിയെ കുറിച്ചുള്ള ഏതൊരു ആലോചനയ്ക്കും മുൻപ് നാം മലയാളികൾ ഓർത്തു പോവുക. പരിപാവനമാണ് ഈ പ്രകൃതി. വിശുദ്ധമായ ഈ പ്രപഞ്ചത്തിനെ അതിന്റെ എല്ലാ പവിത്രതയോടുംകൂടി നാം സംരക്ഷിക്കണം.പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത്. പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. പരസ്പര ബന്ധിതവും സമതുലിതവും അനുപൂരകവുമായ പ്രപഞ്ചത്തിന്റെ സ്ഥിതിയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർധിക്കുമ്പോൾ നാം പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ചിന്തിച്ചു പോകുന്നു.

1972 ജൂൺ 5 മുതൽ 16 വരെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ പരിസ്ഥിതി സമ്മേളനം നടക്കാൻ ഇടയായി. തുടർന്ന് 1973 ജൂൺ 5 ന് ആദ്യപരിസ്ഥിതി ദിനം ആചരിക്കാൻ ധാരണയായി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ ഭൂമി നമുക്കു മാത്രം അവകാശപ്പെട്ടതല്ല. അത് ഭാവിതലമുറകളുടേതു കൂടിയാണ്. മാത്രമല്ല, സകല ജീവജാലങ്ങൾക്കും ഈ ഭൂമിയുടെ മേൽ അവകാശമുണ്ട്. എല്ലാവർക്കും പരിസ്ഥിതി സ്നേഹത്തിന്റെ പ്രാധാന്യമറിയാം. ഈ പ്രകൃതിയിൽ നമ്മുടെ ജീവശ്വാസം കുടികൊള്ളുന്നുവെന്ന ബോധ്യത്തിലേയ്ക്ക്, 'ഞാനും നീയും 'എന്ന ചിന്ത മാറി നാം എന്ന ഏക ത്വത്തിലേയ്ക്ക് മനുഷ്യനും മരവും മൃഗവും ഒരേ ചൈതന്യത്തിന്റെ ഭാഗമാണെന്നതിരിച്ചറിവിലേയ്ക്ക് ലോക പരിസ്ഥിതി ദിനം നമ്മെ ഒരിക്കൽക്കൂടി ആനയിക്കുന്നു .

ഒരു നാണയത്തിന് ഇരുപുറങ്ങൾ ഉള്ളതുപോലെ തന്നെ പരിസ്ഥിതിക്കും രണ്ടു വശങ്ങളുണ്ട്. അതിൽ പരിസ്ഥിതി സംരക്ഷണം നമ്മൾ കണ്ടു കഴിഞ്ഞു. മറുപുറം - പരിസ്ഥിതിയെ ചൂഷണം ചെയ്യൽ.പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർദ്ധിക്കുമ്പോൾ നാം പരിസ്ഥിതിയുടെ ജീവനും കൂടി ഓർക്കുമായിരിക്കും. പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് ചർച്ചാ വിഷയമാണ്. ഈ ഭൂമി എത്രയോ മനോഹരമാണ്. ഈ പരിസ്ഥിതിയെ നിലനിർത്താൻ നാം പ്രതിബദ്ധരാണ്. എന്നാൽ നമ്മുടെ ചിന്താശേഷിയില്ലാത്ത പെരുമാറ്റങ്ങൾ പരിസ്ഥിതിയെ വളരെയധികം മുറിവേൽപ്പിക്കുന്നു. ഒരു മരം വെട്ടുമ്പോൾ പത്തു ചെടി നടണമെന്നതാണ് ചൊല്ല്. എന്നാലിത് ഒരംശമെങ്കിലും നിർവഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു നോക്കൂ. വലിയ ഫാക്ടറികളും കെട്ടിടങ്ങളും കെട്ടിപ്പൊക്കുവാൻ നാം വിയർപ്പൊഴുക്കുമ്പോൾ ഒരു തുള്ളി വിയർപ്പെങ്കിലും ഒരു ചെടി നടാനായി ഉപയോഗിച്ചു കൂടെ എന്നാണ് എന്റെ ചോദ്യം. കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്‌ടറികളും വാഹനങ്ങളുമൊക്കെ പുറന്തള്ളുന്ന വിഷവാതകങ്ങൾ, ക്ലോറോ ഫ്ലൂറോ കാർബൺ സംയുക്തങ്ങൾ, കാർബൺ മോണോക്സൈഡ്... അങ്ങനെ എന്തെല്ലാം. നാം നശിപ്പിക്കുന്നു, ഈ പരിസ്ഥിതിയെ.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ സാധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ചും, പൊതുഗതാഗതം ഒരുക്കിയും, മലിനീകരണത്തിന് കാരണമാകുന്ന അവശ്യവസ്തുക്കൾ നിയന്ത്രിതമായി ഉപയോഗിച്ചും നമുക്ക് പരിസ്ഥിതിനാശത്തിനെതിരെ പ്രവർത്തിക്കാം. പരിസര മലിനീകരണം ഉയർത്തുന്ന അപകടസാധ്യതകളേക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതിനാശം നിമിത്തം ഉണ്ടാകുന്ന അപകടങ്ങൾ .ഒരു തൈ നടൂ... നാളെയുടെ ഒരു തണൽ ഫലവൃക്ഷമായി അത് വളരട്ടെ. വരും തലമുറയ്ക്ക് അത് ശുദ്ധവായു പകരട്ടെ. മുന്നോട്ടുള്ള നമ്മുടെ ഓരോ കുതിപ്പും പരിസ്ഥിതിക്ക് അനുകൂലമാണെന്ന് ഉറപ്പു വരുത്തണം.പ്രകൃതിയോടിണങ്ങുന്ന ഭവനങ്ങൾ, വ്യവസായശാലകൾ, വസ്ത്രങ്ങൾ, ഭക്ഷണം എന്നു വേണ്ട എല്ലാം. കാരണം, നാമാണ് പ്രകൃതി. പരിസ്ഥിതിനാശത്തിലൂടെ നാം നമ്മെത്തന്നെയാണ് നശിപ്പിക്കുന്നത്.'റെഡ്യൂസ്, റീസൈക്കിൾ, റീയൂസ് ' ഈ മന്ത്രവാക്യം നമ്മുടെ മനസ്സിലിരിക്കട്ടെ. നമുക്ക് ഏതെല്ലാം രീതിയിൽ പരിസ്ഥിതിയെ സംരക്ഷിക്കാനും, സഹായിക്കാനും, പരിഗണിക്കാനും, സ്നേഹിക്കാനും സാധ്യമാകുമോ, അവയെല്ലാം പ്രയോജനപ്പെടുത്തണം. ഒരു തൈ നടാൻ പരിശ്രമിക്കുക. മരങ്ങൾ ഓക്സിജൻ ഉണ്ടാകാൻ സഹായിക്കുന്നു..
ഒരു തൈ നമുക്കമ്മയ്ക്കു വേണ്ടി ...
ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി...
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി ...

മറിയം ജോൺ
9 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം