"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

15:17, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. വളരെ വിരളമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ കടൽവിഭവ മാർക്കറ്റിൽ നിന്നുള്ളവർക്കാണ് രോഗം കൂടുതൽ ബാധിച്ചത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.രോഗം ഗുരുതരമായാൽ ന്യുമോണിയ ,വൃക്ക തകരാർ എന്നിവ ഉണ്ടാകും. 2020 മാർച്ച് 25-ന് രാജ്യമാകെ ലോക്ക് ഡൗൺ പ്രക്യാപിച്ചു. മാർച്ച് 12-ന് ലോക ആരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്ര്യാപിച്ചു. ഈ മഹാവിപത്തിൽ പെട്ട് ഇതുവരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം ജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തായി മരണപ്പെട്ടു.സാമൂഹ്യ അകലം പാലിച്ചും കൈകളും ശരീരവും വൃത്തിയായി സൂക്ഷിച്ചും നാം എവിടെയാണൊ ഉള്ളത് അവിടെ തന്നെ തുടർന്നും ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാം. ലോക സമസ്ത സുഖിനോ ഭവന്തു .

ഫാത്തിമ സന എസ്
9 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം