"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=കഥ}} |
15:10, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
വിശാലും വിവേകും അടുത്ത സുഹൃത്തുക്കളും അയൽക്കാരും ആയിരുന്നു. അവർ എപ്പോഴും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും കളിക്കാൻ പോകുന്നതും എല്ലാം. എന്നിരുന്നാലും ഒരു കാര്യത്തിൽ മാത്രമേ അവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. ഈയൊരു കാര്യത്തിനു വേണ്ടി മാത്രമേ അവർ വഴക്കു ഉണ്ടാക്കിയിട്ടുള്ളു. വൃത്തിയുടെ കാര്യത്തിൽ മാത്രമാണത്. വിവേക് വളരെ വൃത്തിയോടെയും ശുചിത്വത്തോടെ യും എല്ലാ കാര്യങ്ങളും നോക്കി കാണുന്നവനാണ്. തന്റെ വീടും പരിസരവും അവൻ സമയം കിട്ടുമ്പോഴൊക്കെ വൃത്തിയാക്കു മായിരുന്നു. സ്വന്തം റൂം ആയാലും ക്ലാസ് റൂം ആയാലു എല്ലാം അടുക്കും ചിട്ടയോടെയും കാണുവാൻ ആണ് അവന് ഇഷ്ടം. ശുചീകരണ പ്രവർത്തികൾ കഴിഞ്ഞാൽ തന്റെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ അവൻ ശ്രദ്ധാലുവായിരുന്നു. മണ്ണിൽ ഇറങ്ങിയാൽ കൈകളും കാലുകളും സോപ്പിട്ട് കഴുകുകയും നഖങ്ങൾ വൃത്തിയാക്കുകയും ചെയ്തു കുളിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തി ശുചിത്വം അവൻ നന്നായി പാലിച്ചിരുന്നു. അതുകൊണ്ട് രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ വിവേകിന് കഴിഞ്ഞിരുന്നു. പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷിയും അവനിൽ ഉണ്ടായിരുന്നു. വിവേകിന്റെ വീട്ടിൽ അവന്റെ അച്ഛനും അമ്മയും അവർക്കാവശ്യമായ പച്ചക്കറിയും മരച്ചീനി നെല്ല് മുതലായ വിഭവങ്ങളും കൃഷി ചെയ്തിരുന്നു. വിവേക് പേരുപോലെതന്നെ എല്ലാ കാര്യത്തിലും വിവേകബുദ്ധി കാണിച്ചിരുന്നു. വിശാൽ തികച്ചും വ്യത്യസ്തമായ ഒരു സ്വഭാവത്തിന് ഉടമയായിരുന്നു. ശുചിത്വ ത്തിന്റെ കാര്യത്തിൽ അല്പം പുറകോട്ടാണ് വിശാൽ. സ്വന്തം മുറിയൊക്കെ ഒരു വിധം വൃത്തിയാക്കും എങ്കിലും വിശാൽ വ്യക്തിശുചിത്വം നന്നായി പാലിക്കുന്നില്ല. മണ്ണിലിറങ്ങി കളിച്ചാലും മറ്റും കൈകാലുകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുകയും മറ്റുള്ളവരോട് ഇടപെടുകയും ചെയ്യും അതുകൊണ്ട് രോഗങ്ങൾഅവന്റെ കൂടപ്പിറപ്പായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അവനെ കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ചൂട് വെള്ളം കുടിച്ചിട്ടും ടോയ്‌ലറ്റിൽ പോയിട്ടും കിടന്നിട്ടും ഒന്നും മാറുന്നില്ല. അവസാനം വിശാലിനെ അച്ഛൻ അവനെ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹം വിശദമായി പരിശോധിച്ചശേഷം അവനോട് ചോദിച്ചു. മോനെ ഇന്നലെ എന്താണ് കഴിച്ചത് എന്ന്. കൂടാതെ സ്കൂൾവിട്ട് എവിടെയൊക്കെ പോയി എന്നുംചോദിച്ചു. വിശാൽ ആലോചിച്ചു കൊണ്ട് പറഞ്ഞു ഞാൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം കളിക്കാൻ മാത്രമേ പോയിട്ടുള്ളൂ. എന്താണ് കഴിച്ചത് എന്ന ഡോക്ടറുടെ ചോദ്യത്തിന് കളിച്ചു വരുമ്പോൾ വീണുകിട്ടിയ മൂവാണ്ടൻ മാവിലെ ഒരു മാങ്ങയും ചായയും പലഹാരവും ആണ് കഴിച്ചത് എന്ന് അവൻ പറഞ്ഞു. കൈകാലുകളും മറ്റും കഴുകിയോഎന്ന ഡോക്ടറുടെ ചോദ്യത്തിന് അവനൊന്നും മിണ്ടിയില്ല. അതിൽനിന്നുതന്നെ ഡോക്ടർക്ക് തന്റെ ചോദ്യത്തിനുള്ള ഉത്തരവും വിശാലിന് വയറു വേദന വരാനുള്ള സാഹചര്യവും മനസ്സിലായി. ഡോക്ടർ അവനെ വഴക്കു പറയാതെ വ്യക്തി ശുചിത്വത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്തു. പഴങ്ങളും മറ്റും വൃത്തിയായി കഴുകുന്നതിലൂടെ അതിലുള്ള കീടാണുക്കൾ നശിക്കുകയും തന്റെ കൈകാലുകളും നഖവും വൃത്തിയായി സൂക്ഷിക്കുന്ന തിലൂടെ നമ്മുടെ ശരീരത്തിനകത്ത് കടക്കുന്ന രോഗങ്ങളെ തടയാനും നമ്മുടെ ശരീരത്തെ രോഗം വരുന്നതിൽ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് അറിഞ്ഞതോടെ അവന് തന്റെ തെറ്റ് മനസ്സിലായി ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് കഴിച്ച് അസുഖം ഭേദമായ വിശാൽ ഇനി ഞാൻ പരിസ്ഥിതി ശുചിത്വത്തി ലും വ്യക്തി ശുചിത്വത്തി ലും അതീവ ശ്രദ്ധാലുവായിരിക്കും എന്നു പറഞ്ഞു. സുഹൃത്തുക്കളെ നാമോരോരുത്തരും നമ്മുടെ പരിസ്ഥിതിയെ ശുചീകരിക്കുന്ന തിലൂടെ നമ്മുടെ പ്രകൃതിയെ തന്നെയാണ് സംരക്ഷിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നതിൽ കൂടെ നമ്മുടെ കുടുംബത്തെ തന്നെയാണ് രക്ഷിക്കുന്നത്. ഓരോ കുടുംബവും രക്ഷപ്പെടുന്നത് കൊണ്ട് നമ്മുടെ ലോകം തന്നെയാണ് രക്ഷപ്പെടുന്നത്. അല്ലെങ്കിൽ വിശാലിനെ പോലെയുള്ളവർ നിമിത്തം രോഗപ്രതിരോധശേഷി കുറഞ്ഞ രോഗവാഹകരായ ഒരു തലമുറയെ ആണ് നമുക്ക് കാണാൻ കഴിയുക. പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി നമുക്ക് വീണ്ടെടുക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ