"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4 }} നാം വസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      4
| color=      4
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

15:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് . ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ 'അമ്മ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട് . നമ്മെ പരിപാലിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്നു സംരക്ഷിക്കുക എന്നത് നമ്മുടെ ധർമമാണ് .പക്ഷെ മനുഷ്യൻറെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് . ഇതിൻറെ അനന്തര ഫലമാണ് പരിസ്ഥിതി നാശം . ഈ മണ്ണും ഈ ജലസമ്പത്തും വന സമ്പത്തും ഈശ്വരൻറെ വരദാനങ്ങളാണ് . ഇവയെ ദുരുപയോഗം ചെയ്ക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ് .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ അത്യാവശ്യമാണ് . ഇതിനു നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും . പ്രകൃതിക്കു ഏറ്റവും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക് . എത്ര എത്ര പ്ലാസ്റ്റിക് കവറുകളാണ് നാം ദിവസവും വാങ്ങി കൂട്ടുന്നത് . കടകളിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കൂടെ കരുതുന്നത് എത്ര നല്ല കാര്യമാണ് .ആഗോളതാപനം ഇന്ന് ചർച്ച ചെയ്യുന്ന വിഷയമാണ് . ഇതിനെ ചെറുക്കാൻ നമുക്ക് പൊതു സ്ഥലങ്ങളിലും വീടുകളിലും മരങ്ങൾ വച്ച് പിടിപ്പിക്കാം ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ് എന്ന് മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കാം . നമ്മുടെ നാടിൻറെ ജീവനാഡികളാണ് പുഴകൾ . അമിതമായ മണലെടുപ്പിലൂടെയും മാലിന്യ നിക്ഷേപത്തിലൂടെയും പുഴകൾ മരിച്ചു കൊണ്ടിരിക്കുന്നു .ഇതിനെതിരെ നാം പ്രതിരോധ നിര തന്നെ തീർക്കണം . ഭാവി തലമുറക്കും അവകാശപ്പെട്ടതാണ് ഇവിടത്തെ പ്രകൃതി വിഭവങ്ങൾ എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം .

അഖിൽ എസ് രാജ്
1 ജി.എൽ .പി.എസ് .അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം