"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

14:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

കാലിക യുഗത്തിൽ തികച്ചും ചർച്ച ചെയ്യൽ അതിപ്രസക്തമായ ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണമെന്നത് .ഇത് തുടങ്ങണമെങ്കിൽ കോറോണ അഥവാ കോവിഡ്- 19 എന്ന മാരക വൈറസിനെ പരാമർശിക്കാതെ മുന്നോട്ട് പോവൽ അസാധ്യമാണ്.അതിസൂക്ഷ്മമായ ,അതിലേറെ പ്രഹര ശേഷിയുള്ള വൈറസ് . ചൈനയുടെ വ്യവസായ നഗരം, ജനനിബിഢമായ മാർക്കറ്റുകളും ഫുഡ് സ്ട്രീറ്റുകളും തിങ്ങിനിറഞ്ഞ വുഹാൻ നഗരത്തിന്റെ മനോഹരമായ അന്തരീക്ഷം പെട്ടെന്നൊരു ദിവസം ഇരുളിന്റെ കരിമ്പടം പുതച്ച്, പകച്ച് നിന്നു. ആശുപത്രികളിൽ തിരക്കനുഭവപ്പെട്ടു.എന്താണ്സംഭവിക്കുന്നതെന്നറിയാതെ ഗവൺമെന്റും,ആരോഗ്യ വിഭാഗവും പകച്ച് നിന്നു. രാജ്യത്തുള്ള പ്രഗൽഭരായ ഡോക്ടർമാർ വൈകാതെ കണ്ടു പിടിച്ചു. കോവിഡ് -19 എന്ന മാരക വൈറസ് ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നു.തീർത്തും നിർഭാഗ്യമായ ഈ വാർത്ത ലോകരാജ്യങ്ങളോട് ചൈന വിളിച്ച് പറയുമ്പോഴേക്കും ഇറ്റലി, സ്പെയ്ൻ പോലോത്ത യൂറോപ്യൻ രാഷ്ട്രങ്ങളിൽ കോവിഡ് സാന്നിധ്യം അറിയിച്ചിരുന്നു.എങ്ങനെ ഈ രോഗം പകർന്നു? അതിസൂക്ഷ്മമായ പഠനങ്ങൾ വിരൽചൂണ്ടിയത് വുഹാനിലെ മാർക്കറ്റുകളിലേക്കായിരുന്നു. കാരണം രോഗലക്ഷണങ്ങൾ ആദ്യം പ്രകടിപ്പിച്ച 32 ഓളം ആളുകൾ ഒരേ സമയം ഈ മാർക്കറ്റിൽ ഉണ്ടായിരുന്നുവെന്ന വസ്തുത ഞെട്ടിക്കുന്നതായിരുന്നു. തികച്ചും മലിനമായ രീതിയിൽ, ഉഗ്രവിഷമുള്ള തേളും പാമ്പും, മുതൽ ചിക്കനും മട്ടനും ബീഫും സുഭിക്ഷമായി വിൽക്ക പെട്ടിരുന്ന, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്താൻ ഒരു കാരണമായിട്ട് തന്നെ ഗവൺമെന്റ് വിശ്വസിച്ച് പോന്ന മാർക്കറ്റുകളുടെ പാരി സ്ഥിതിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചൈനീസ് ഗവൺമെന്റിന് ഒരിക്കൽ കൂടി അനേകം പൗരന്മാരെ ബലി കൊടുക്കേണ്ടി വന്നു.ഇന്ന് ലോക രാജ്യങ്ങളുടെ മുക്കാൽ ഭാഗവും കോവിഡ് എന്ന മഹാമാരി തൊട്ടും തലോടിയും വിന്യസിച്ച് കൊണ്ടിരിക്കുകയാണ്‌.

ഇവിടെയാണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയം സാധുവാകുന്നത്. എന്തെന്നാൽ സാമുഹിക ശുചിത്വം, ശാരീരിക ശുചിത്വം അതിലുപരി ഭക്ഷണ ശുചിത്വം എന്നീ വിഷയങ്ങൾ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഈ മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒരു പക്ഷേ രക്ഷപ്പെടാമായിരുന്നു.വർഷങ്ങൾക്ക് മുമ്പ് ഇതെ പശ്ചാതലത്തിൽ ചൈനയിൽ ഭവിച്ച വ്യാദിക്ക് ശേഷം വന്യമൃഗവേട്ടയും, ഉരഗ ജീവികളെ വിൽക്കൽ മുഴുവനായും വിരോധിച്ച സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ മാർക്കറ്റുകളിലൂടെ വന്നിരുന്ന വൻ സാമ്പത്തക റവന്യൂ കുറഞ്ഞ സാഹചര്യത്തിൽ ഇത്തരത്തിലുള്ള മാർക്കറ്റുകൾ വീണ്ടും തുറക്കാൻ ഗവൻമെന്റ് മൗനാനുവാദം നൽകിയിരുന്നു. ഇന്ത്യയിലും, കേരളത്തിലും കോവിഡ് എത്തിയപ്പോൾ ശത്രുവിനെ മിത്രത്തെ പോലെ കാണണമെന്ന പൂർവികരുടെ വാക്കിന് വിലയെന്നോളം ആരോഗ്യ വകുപ്പും, ഗവൺമെന്റും, നിയമ പാലകരും,മറ്റു ഗവൺമെന്റേതര സംഘടനകളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ചേറുത്ത് നിൽപ്പിന്റെയും, സാമൂഹിക പരിരക്ഷയുടെയും ഉദാത്ത മാതൃക നിപ്പയിലൂടെയും, ഇപ്പോൾ കോറോണയിലൂടെയും സാധ്യമാക്കി കൊണ്ടിരിക്കുകയാണ്, സാമൂഹിക ഇടപെടൽ ഒഴിവാക്കുന്നതിലൂടെ വ്യക്തിശുചിത്വവും, ശാരീരിക ശുചിത്വവും കരഗതമാക്കാൻ നമുക്ക് സാധിക്കുന്നു.നിരത്തുകളിൽ പ്ലാസ്റ്റിക് നിക്ഷേപമില്ല, അന്തരീക്ഷത്തിൽ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുകയും മറ്റുമില്ല, കായലുകളും, പുഴകളും, തോടുകളും, സമുദ്രവും സംശുദ്ധമായി. പല സംസ്ഥാന അതിർത്തികളും അടച്ചപ്പോൾ ഇവിടെ ഇറക്കുമതി ചെയ്യേണ്ട ധാന്യങ്ങളും, പച്ചക്കറികളും കയറ്റിവന്ന വാഹനങ്ങൾ അതിർത്തികളിൽ ലോഡിറക്കാനാവാതെ വിഷമിച്ചു.ഇതെല്ലാം അതിജീവിച്ച് നമ്മുടെ വീടുകളിൽ നാം അടുക്കള തോട്ടങ്ങളും മറ്റും നിർമ്മിച്ചു.വിഷമടിക്കാത്ത പച്ചക്കറികൾ വീട്ടിൽ പാകപ്പെടുത്തിയെടുത്തു. വീടിന്റെ തൊട്ടടുത്ത് കടയുണ്ടെങ്കിലും ഓൺലൈൻ വഴിയെ സാധനം വാങ്ങിക്കൂ എന്ന വാശി ഓൺലൈൻ കമ്പനികൾ ഔട്ട് ഓഫ് സ്റ്റോക്ക് എന്ന് പറഞ്ഞപ്പോൾ തീർന്നു.ഇതെല്ലാം ഇല്ലാഞ്ഞിട്ടും നമ്മുടെ വീടിന്റെ അടുപ്പ് നന്നായി പുകയുന്നു. വീട്ടിലെ പ്ലാവും, മാവും ഒക്കെ വീട്ടുകാരുടെ സ്നേഹ ലാളനയേറ്റ് സന്തോഷിക്കുന്നു. ഒരിക്കലും പ്രതിക്ഷിക്കാതെ കിട്ടിയ സൗഭാഗ്യത്തേ കുറിച്ച് അവർ ദൈവത്തോട് നന്ദി പറയുന്നു.പരിസ്ഥിതിയിലോട്ട് മടങ്ങി എത്താൻ ഇത്രയും ചെറിയ വലിയ ഒരു വൈറസ് തന്നെ വേണ്ടി വന്നു എന്നതിൽ നാം ലജ്ജിക്കേണ്ടതുണ്ട്.

പരിസ്ഥിതി പരിപാലനം എന്ന ഒരു ചെറിയ കാര്യത്തെ നാം കണ്ടില്ലെന്ന് നടിക്കാൻ ഒരിക്കലും ഇടവരരുത്. കാരണം പരിസ്ഥിതി പരിപാലനം പൂർണമാണെങ്കിൽ മാത്രമേ വ്യക്തി ശുചിത്വം ,സാമുഹിക ശുചിത്വം എന്നിവ കരസ്ഥമാക്കാൻ നമ്മുക്ക് സാധിക്കു.പ്രകൃതിയിലോട്ട് മടങ്ങുക, സ്വന്തമായി ഭൂമിയുണ്ടെങ്കിൽ ഷോപ്പിങ് കോപ്ലക്സുകൾക്ക് പകരം ഒരു നല്ല കൃഷിയിടം രൂപപ്പെടുത്തുക, അടുക്കള തോട്ടങ്ങളും ടറസ് തോട്ടങ്ങളും സ്ഥാപിക്കുക, മരങ്ങൾ വെച്ച് പിടിപ്പിക്കുക. പരിസ്ഥിതിലേക്ക് മടങ്ങുക ഇനി ഒരു ദുരന്തം വരാതിരിക്കാൻ നമുക്ക് കൈ കോർക്കാം ഒന്നിച്ച് ഒത്തൊരുയോടെ ..........

അസ്മിയ ബീവി
5 B കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം