"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/നമ്മുക്കൊന്നാവാം പരിസ്ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മുക്കൊന്നാവാം പരിസ്ഥിതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=മിസ്ന. സി.ടി | ||
| ക്ലാസ്സ്=9.ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9.ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=ലേഖനം}} |
13:39, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുക്കൊന്നാവാം പരിസ്ഥിതിയെ സംരക്ഷിക്കാം
നമ്മുടെ നാടുകളിലെല്ലാം പല പ്രശ്നങ്ങളും നാം കണ്ടു വരുന്നുണ്ട് അതിൽ വളരെ കൂടുതലുള്ള കാര്യമാണ് പരിസ്ഥിതി പ്രശ്നം.എന്തിനും നമ്മൾ തയ്യാറാണെങ്കിലും ഈ പ്രശ്നം മാത്രം പരിഹരിക്കാൻ നമുക്കിടയിൽ ആരും തന്നെ താല്പര്യം കാണിക്കുന്നില്ല.ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. "പൊരുതാം കാടിനും ജീവനും വേണ്ടി വന്യജീവി വ്യാപാരത്തോടും സന്ധ്യയില്ലാതെ" എന്നതാണ് 2016 ലെ ലോക പരിസ്ഥിതി ദിനത്തിൻറെ മുദ്രാവാക്യം. വനത്തിലെ ജീവികൾക്കും സസ്യങ്ങൾക്കും നേരെയുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതരായ നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്. ഇതാണ് ഈ മുദ്രാവാക്യത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക,വനങ്ങളുടെ വിസ്തൃതി കൂട്ടാൻ ശ്രമിക്കുക അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കാൻ നമുക്ക് കഴിയും എന്നതാണ്.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം.പക്ഷെ അതിലൂടെ നമ്മുടെ ചിന്തകൾ പോകുന്നില്ല. വലിയ വലിയ നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ ജീവിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളും.മനുഷ്യനെ കൊന്നൊടുക്കാൻ തന്നെ ശേഷിയുള്ള പലതരം രോഗങ്ങൾ. അത് ഒരു പക്ഷെ പകർച്ചവ്യാദികളാവാം അല്ലാത്തതാവാം.നമുക്ക് ഇപ്പോൾ ഉള്ള അനുഭവത്തെകുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ ലോകത്ത് അതിമാരകമായി പിടിപെട്ടിരിക്കുന്നഒരു പകർച്ചവ്യാതി കൊറോണ വൈറസ് (covid-19). ഇതെല്ലാം നമ്മുടെ പരിസ്ഥിതിയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ്.നമ്മൾ അതൊന്നും അറിയുന്നുപോലുമില്ല.അത് കൊണ്ടാണ് നമ്മുടെ ഭൂമി ഇത്രയധികം വേദനിക്കുന്നത്.പ്രകൃതി നമ്മുടെ അമ്മയാണ്.പരിസ്ഥിതിക്ക് എതിരായി മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് വരെ കാരണമാകും.വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന പ്രധാന ഘടകം.നമ്മൾ വനനശീകരണത്തെ തടയുകയും മറ്റു മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹനം നൽകുകയും വേണം.സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ചു താപനില നിയന്ത്രിക്കുന്നു പക്ഷെ നമ്മൾ അതിനെ വെട്ടിമുറിച് അനിയന്ത്രിതമാക്കുന്നു.നമ്മൾ വന വിസ്തൃതി കൂടുതലാക്കണം കാരണം വെള്ളത്തിന്റെയും വായുവിന്റെയും ശുദ്ധത കൂട്ടാൻ വനങ്ങൾ സഹായിക്കുന്നു.ഭൂമിയിൽ 97% ഉപ്പുവെള്ളമാണെന്നിരിക്കെ ശുദ്ധജല ലഭ്യത വളരെ പരിമിതമാണ്.നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം കുടിക്കുന്നതിന് നിർബന്ധിതരാവുകയും ചെയ്യുന്നു.ജലമലിനീകരണം,മണ്ണൊലിപ്പ്,വരൾച്ച, പുഴമണ്ണ് ഖനനം,വ്യവസായ വൽക്കരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം,അമ്ല മഴ എന്നിവ പരിസ്ഥിതി പ്രശ്നങ്ങളിൽ പ്രധാന ഘടകങ്ങളാണ്.ഇവ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.പരിസ്ഥിതി സംരക്ഷിക്കുകയും അത് എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടേണ്ടതു നമ്മുടെ ബാധ്യതയാണ്.എന്നാൽ ഈ ബാധ്യത യഥാവിധി നിർവഹിക്കാതെ പരിസ്ഥിതി ചൂഷണം നിരന്തരം നടത്തി സകലചരാചരങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ് നമ്മൾ .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം