"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര് =നിഹാല ഫാത്തിമ
| പേര് =നിഹാല ഫാത്തിമ
| ക്ലാസ്സ് = 9
| ക്ലാസ്സ് = 9 H
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

11:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മലയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി.

വിശാലമാം ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ കേന്ദ്രങ്ങളായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റ് പാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ആധുനിക കാഴ്ച്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്നവയാണ്.

നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റ് പാടുകൾ തന്നെയാണ്. ജീവിയുടെ ജീവിത ചുറ്റുപാട് ആവാസവ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത്. ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ അവിടെ ജീവിക്കുന്ന ജീവ ചാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യർക്ക് മാത്രമല്ല മറ്റ് ജിവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്.

പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി വിജ്ഞാനത്തെക്കുറിച്ചും പഠിക്കുമ്പോൾ പരിസ്ഥിതി ഏങ്ങനെ രൂപം പ്രാപിച്ചു എന്ന് നാം ചിന്തിക്കണം. മനുഷ്യ ഇടപ്പെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായൊ മറിച്ച് പ്രകൃതിദത്തമായൊ രൂപപ്പെട്ട ഒന്നാണ് പരിസ്ഥിതി. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിന് ആധാരം.

പരിസ്ഥിതി വിജ്ഞാനം മനുഷ്യവർഗത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. ലോകമെങ്ങും ജനസംഖ്യ ക്രമാതീതമായി വർധിച്ച് വരുന്ന ഈ നാളുകളിൽ പരിസ്ഥിതിക്കും പരിസ്ഥിതി വിജ്ഞാനത്തിന്മുള്ള പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെ. നമ്മുടെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദുരുപയോഗവും ദൗർലഭ്യവും ഇന്ന് ഒരു വലിയ പ്രശ്നമാണ്. മനുഷ്യവർഗത്തിന് ആവശ്യമായ വിഭവങ്ങളുടെ പങ്ക് വെക്കലിൽ സാമൂഹിക, സാമ്പത്തിക,രാഷ്ട്രീയ ഘടകങ്ങളെ പോലെ പരിസ്ഥിതി വിജ്ഞാനത്തിൽ പങ്കുണ്ട്. പരിസ്ഥിതി വിജ്ഞാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നതിലൂടെ ദുർലഭമായ വിഭവങ്ങൾക്ക് വേണ്ടി ഉള്ള മത്സരത്തിന്റെ പ്രാദേശികവും ആഗോളവുമായ അനന്തരഫലങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും.

നിഹാല ഫാത്തിമ
9 H ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം