"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/കീഴടക്കാം അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കീഴടക്കാം അതിജീവിക്കാം കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=DEV|തരം=ലേഖനം}} |
11:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കീഴടക്കാം അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ
അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞു കൊണ്ടാണ് രണ്ടു വർഷം മുമ്പ് കേരളത്തിൽ പ്രളയമെത്തിയത്. ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടി പൊക്കിയ പലതും അതിൽ കടപുഴകി. ഇപ്പോഴിതാ കണ്ണടച്ചതുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിക്കുന്നു; കൊറോണ വൈറസ് ഒന്നു തുമ്മാനെടുക്കുന്ന സമയം. അത്രയും മതി ആ വൈറസിന്. ലോകത്തിന്റെ അതിർത്തികളെയൊന്നാകെ അവഗണിച്ചു കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദന ആയതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്ന് നാടിന് ബാധ്യതയാകുന്നത്. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ ഇപ്പോൾ നമുക്ക് മുന്നിലുള്ളു; വീട്ടിലിരിക്കുക. സമൂഹവുമായി അകലം പാലിക്കുക. അതിലൂടെ നാടിനൊപ്പം ചേരുക. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ് ), കോവിഡ് 19 ( കൊറോണ വൈറസ് ഡിസീസസ് 2019) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇവ ബാധിക്കുന്നു. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കൊവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം ( 2019 ഡിസംബർ 31 ) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11-നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം.ആദ്യ ഘട്ടത്തിൽ 'നോവൽ കൊറോണ വൈറസ് ' എന്നറിയപ്പെട്ടിരുന്ന കൊവിഡ് 19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. മാർച്ച് 11ന് കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. തൃശൂർ സ്വദേശിയായ വിദ്യാർഥിക്ക് 2020 ജനുവരി 30 ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയും കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. ചൈനയിലെ വുഹാൻ യുണിവേഴ്സിറ്റിയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിൽ പല ഭാഗത്തായി വൈറസ് ബാധ കണ്ടെത്തി. ചൈന, ഇറ്റലി ,ഗൽഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തിരിച്ചെത്തിയവരിലും ഇവരുമായി ഇടപഴകിയവരിലുമാണ് ഈ വൈറസ് ആദ്യം പകർന്നത്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി'പ്രഖ്യാപിച്ചു. മാർച്ച് 8 ന് കേരളത്തിൽ നിന്ന് പുതിയ 5 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്. കുടുംബവുമായി ബന്ധം പുലർത്തിയ 2 പേർക്ക് കൂടി രോഗബാധിതരാണെന്ന് പരിശേധനയിൽ തെളിഞ്ഞു. പിന്നീട് രോഗബാധിതരുടെ എണ്ണം വർധിച്ചപ്പോൾ 2020 മാർച്ച് 22 ന് ഇന്ത്യയൊട്ടാകെ ജനതകർഫ്യൂ പ്രഖ്യാപിച്ചു. ഇത് വളരെ വിജയകരമായിരുന്നു. അതിനു ശേഷം മാർച്ച് 24ന് 14 ദിവസത്തേക്ക് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പിന്നീടത് മെയ് 3 വരെ നീട്ടി. വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കുന്നതിനു വേണ്ടി കേരള സർക്കാരും സാമൂഹൃ സുരക്ഷാ മിഷനും ചേർന്ന് 'ബ്രേക്ക് ദ ചെയിൻ' എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഈ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി ആരോഗ്യ പ്രവർത്തകരും കേരള പോലീസും അഹോരാത്രം പ്രവർത്തിച്ചതിന്റെ ഫലമായി ഇന്ന് കേരളത്തിൽ രോഗികളുടെ എണ്ണം കുറയുകയും രോഗം ഭേദമാവുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. കേരള സർക്കാരും കേരളത്തിലെ ജനങ്ങളും ഇതിനെ തടയുന്നതിനു വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ പേര് ലോകമെങ്ങും അറിയപ്പെട്ടു. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം