"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ആരോഗ്യവും രോഗപ്രതിരോധശേഷിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ആരോഗ്യവും രോഗപ്രതിരോധശേഷിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
ഇനിയും നമ്മൾ മടിച്ച് നിന്നാൽ രോഗങ്ങളുടെ തോഴനായി മാറുവാൻ അധികം സമയം വേണ്ടി വരില്ല എന്ന് തിരിച്ചിയണം | ഇനിയും നമ്മൾ മടിച്ച് നിന്നാൽ രോഗങ്ങളുടെ തോഴനായി മാറുവാൻ അധികം സമയം വേണ്ടി വരില്ല എന്ന് തിരിച്ചിയണം | ||
നാം ഉൾപ്പെടുന്ന തലമുറ പഴയകാലത്തെ ചില ശീലങ്ങളെയെങ്കിലും കൂടെ കൂട്ടേണ്ടിയിരിക്കുന്നു.അദ്ധ്വാനത്തിന്റെയും അതിജീവനത്തിന്റെയും കഠിനമായ ചില പാഠങ്ങൾ നാം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.എങ്കിൽ മാത്രമേ ആരോഗ്യത്തോടെ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ.മാറി വരുന്ന സംസ്കാരം നമ്മുടെ ജീവിത രീതികളെയും ആരോഗ്യ മേഖലയേയും രോഗപ്രതിരോധശേഷിയേയും മാറ്റി മറിക്കുകയാണെന്ന വലിയ സത്യം തിരിച്ചറിയാൻ നാം ഇനിയും വൈകരുത്.ആരോഗ്യമുള്ള ഒരു നല്ല തലമുറ വളർന്ന് വരുന്നതിനായി നമുക്ക് മണ്ണിനെ സ്നേഹിക്കാം... അദ്ധ്വാനം ശീലമാക്കാം.... വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളെ കൂടെകൂട്ടാം... അങ്ങനെ ആരോഗ്യമുള്ള...രോഗപ്രതിരോധ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാം... | നാം ഉൾപ്പെടുന്ന തലമുറ പഴയകാലത്തെ ചില ശീലങ്ങളെയെങ്കിലും കൂടെ കൂട്ടേണ്ടിയിരിക്കുന്നു.അദ്ധ്വാനത്തിന്റെയും അതിജീവനത്തിന്റെയും കഠിനമായ ചില പാഠങ്ങൾ നാം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.എങ്കിൽ മാത്രമേ ആരോഗ്യത്തോടെ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ.മാറി വരുന്ന സംസ്കാരം നമ്മുടെ ജീവിത രീതികളെയും ആരോഗ്യ മേഖലയേയും രോഗപ്രതിരോധശേഷിയേയും മാറ്റി മറിക്കുകയാണെന്ന വലിയ സത്യം തിരിച്ചറിയാൻ നാം ഇനിയും വൈകരുത്.ആരോഗ്യമുള്ള ഒരു നല്ല തലമുറ വളർന്ന് വരുന്നതിനായി നമുക്ക് മണ്ണിനെ സ്നേഹിക്കാം... അദ്ധ്വാനം ശീലമാക്കാം.... വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളെ കൂടെകൂട്ടാം... അങ്ങനെ ആരോഗ്യമുള്ള...രോഗപ്രതിരോധ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാം... | ||
{{BoxBottom1 | |||
| പേര്= അജിത്ത് ശശി | |||
| ക്ലാസ്സ്=9 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് മേരീസ് എച്ച്.എസ്സ്. ആരക്കുഴ,എറണാകുളം,മുവാറ്റുപുഴ | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല=മുവാറ്റുപുഴ | |||
| ജില്ല= എറണാകുളം | |||
| തരം=ലേഖനം | |||
| color=3 | |||
}} |
11:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യവും രോഗപ്രതിരോധശേഷിയും
ഏറെ പ്രായം ചെന്ന അയൽവക്കത്തെ ചേട്ടൻ പ്ലാവിൽ കയറി ആടിന് കൊടുക്കുന്നതിനായി പ്ലാവില വെട്ടുന്നത് കാണുമ്പോൾ ഞാൻ പലപ്പോഴും ഞാനുൾപ്പെടുന്ന തലമുറയെ ഓർത്തുപോകാറുണ്ട്.ഈ പ്രായമാകുമ്പോൾ ഞാനും എന്റെ കൂട്ടുകാരും ജീവനോടെതന്നെ കാണുമോ എന്ന് ?നമ്മുടെയൊക്കെ ആരോഗ്യം എങ്ങനെയായിരിക്കും ? എന്നൊക്കെ.ഇന്നലകളിൽ നിന്ന് ഇന്നിലേക്ക് മുന്നേറുമ്പോൾ നമ്മുടെയെല്ലാം രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുന്നതായി കാണുവാൻ കഴിയും.ഇന്നലകളുടെ ചരിത്രം വായിക്കുമ്പോൾ അദ്ധ്വാനത്തിന്റെയും ആരോഗ്യത്തിന്റെയും ഒരു തലമുറയുടെ കഥയാണ് നമുക്ക് കാണാൻ കഴിയുന്നതെങ്കിൽ ഇന്ന് അലസതയുടെയും അനാരോഗ്യത്തിന്റെയും കഥകളാണ് കാണാൻ കഴിയുന്നത്. നാളേക്കുള്ള യാത്രയിൽ ഈ നില തുടർന്നാൽ നമ്മുടെ നാട്ടിൽ ആതുരാലയങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണുവാൻ കഴിയും. എവിടെയാണ് മനുഷ്യന് തെറ്റ് പറ്റിയത് ? എങ്ങനെയാണ് ഈ തെറ്റിനെ ശരിയിലേക്കെത്തിക്കുക ? ചിന്തിക്കേണ്ടിയിരിക്കുന്നു.ഇന്നലകളുടെ ചരിത്രം വീണ്ടും വീണ്ടും വായിക്കേണ്ടിയിരിക്കുന്നു.അപ്പോൾ മാത്രം തിരിച്ചറിയുന്ന ആ സത്യം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു.ഇന്നലകളുടെ ചരിത്രം വായിക്കുന്ന നമുക്ക് മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ അനുഭവം കണ്ടെത്താൻ കഴിയും.സൂര്യനോടൊപ്പം ഉണർന്ന് പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു ജനതയുടെ കഥ തിരിച്ചറിയാൻ കഴിയും.അദ്ധ്വാനത്തിന്റെ,ത്യാഗത്തിന്റെ,സഹനത്തിന്റെ ചരിത്രം വായിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും.അദ്ധ്വാനം ആരോഗ്യത്തിലേക്കും ആരോഗ്യം രോഗപ്രതിരോധത്തിലേക്കും നയിക്കുമെന്ന്.ഈ അദ്ധ്വാനവും ആരോഗ്യവും നമ്മിൽ നിന്ന് എവിടയോ പോയ് മറഞ്ഞു. അദ്ധ്വാനം മാത്രമാണോ രോഗപ്രതിരോധത്തിലേക്ക് പഴയ ജനതയെ നയിച്ചിരുന്നത് എന്ന് സൂക്ഷമായി വിലയിരുത്തുമ്പോൾ അതിലും പുറമേ മറ്റൊരു കാര്യം കൂടി ബോധ്യപ്പെടും.അദ്ധ്വാനം മാത്രമല്ല നല്ല ആരോഗ്യത്തിലേക്ക് അവരെ നയിച്ചിരുന്നതെന്ന്.അത് മറ്റൊന്നുല്ല,അവരുടെ ഭക്ഷണശീലങ്ങളാണ്.ഇന്നിലേക്ക് നോക്കുമ്പോൾ നമ്മുടെ ഭക്ഷണശീലങ്ങൾ ആകെ മാറിയിരിക്കുന്നതായി കാണുവാൻ കഴിയും.വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കൾ നമ്മുടെയെല്ലാം ഭക്ഷണമേശകളെ കീഴടക്കിക്കഴിഞ്ഞു.വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കൾക്കും പുറമേ ഫാസ്റ്റ്ഫുഡിന്റെ ലോകം നമ്മെ ആകെ മാറ്റി മറച്ചിരിക്കുന്നതായി കാണുവാൻ കഴിയും.വീടുകളിൽ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന രീതി തന്നെ മാറി വന്നുകൊണ്ടിരിക്കുകയാണ്.കാലത്തിനൊത്ത് കോലം മാറുമ്പോൾ നാം അറിയാതെ രോഗങ്ങളെ വിലയ്ക്ക് വാങ്ങുകയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.ഇത്തരം ഭക്ഷണശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണ്.ഈ ആരോഗ്യമില്ലായ്മ നമ്മുടെെ രോഗപ്രതിരോധ ശേഷിയെ തകർത്തെറിയുകയാണ്. ഇനിയും നമ്മൾ മടിച്ച് നിന്നാൽ രോഗങ്ങളുടെ തോഴനായി മാറുവാൻ അധികം സമയം വേണ്ടി വരില്ല എന്ന് തിരിച്ചിയണം നാം ഉൾപ്പെടുന്ന തലമുറ പഴയകാലത്തെ ചില ശീലങ്ങളെയെങ്കിലും കൂടെ കൂട്ടേണ്ടിയിരിക്കുന്നു.അദ്ധ്വാനത്തിന്റെയും അതിജീവനത്തിന്റെയും കഠിനമായ ചില പാഠങ്ങൾ നാം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്.എങ്കിൽ മാത്രമേ ആരോഗ്യത്തോടെ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ.മാറി വരുന്ന സംസ്കാരം നമ്മുടെ ജീവിത രീതികളെയും ആരോഗ്യ മേഖലയേയും രോഗപ്രതിരോധശേഷിയേയും മാറ്റി മറിക്കുകയാണെന്ന വലിയ സത്യം തിരിച്ചറിയാൻ നാം ഇനിയും വൈകരുത്.ആരോഗ്യമുള്ള ഒരു നല്ല തലമുറ വളർന്ന് വരുന്നതിനായി നമുക്ക് മണ്ണിനെ സ്നേഹിക്കാം... അദ്ധ്വാനം ശീലമാക്കാം.... വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളെ കൂടെകൂട്ടാം... അങ്ങനെ ആരോഗ്യമുള്ള...രോഗപ്രതിരോധ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ