"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ആത്‌മവിശ്വാസത്തിലൂടെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആത്‌മവിശ്വാസത്തിലൂടെ അതിജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

22:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആത്‌മവിശ്വാസത്തിലൂടെ അതിജീവനം

ലോകം കണ്ടതിൽ വെച്ച് ഏറ്റവും അപകടകരമായ ദിവസങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നത്."ജാഗ്രതയാണ് വേണ്ടത്പേടിയല്ല".അറിവുള്ളവർ-ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക.അവർ നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത്.കോവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇതിനെ നിസ്സാരമായി കാണരുത്. "സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും".നമ്മൾ കാരണം മറ്റുള്ളവരുടെ ജീവൻ പൊലിയാൻ ഇടവരുത്തരുത്.നമ്മുടെ ജീവന് വിലയുള്ളത് പോലെ മറ്റുള്ളവരുടെ ജീവനും വിലയുണ്ട്.അത് നമ്മൾ ഓർക്കണം.നമ്മുടെ ഒരു അശ്രദ്ധ മതി ഈ നാട്ടിൽ കോവിഡെന്ന മഹാമാരിക്ക് അപകടം വിതയ്ക്കാൻ.കൊറോണ എന്ന വൈറസ് മൂലം പടരുന്ന ഒരു രോഗമാണ് കോവിഡ്19.ഇത് ഒരു പകർച്ചവ്യാധിയാണ്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗം.

ലോകത്താകെ ലക്ഷക്കണക്കിന് പേർ രോഗബാധിതർ ആയപ്പോൾ രണ്ടുലക്ഷത്തോളം പേർക്ക് മരണം സംഭവിക്കുകയും ചെയ്തു.ആശ്വസിക്കാം,അഞ്ചു ലക്ഷം പേർ രോഗമുക്തരായി.ഈ മഹാമാരി അങ്ങനെ ലോകത്തെ അതിന്റെ ഉള്ളംകൈയ്യിൽ ആക്കിക്കഴിഞ്ഞു.ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്കാകും.രണ്ടു വഴികളിലൂടെ.ഒന്ന് വീട്ടിൽ ഇരിക്കുക, രണ്ട് വ്യക്തിശുചിത്വം പാലിക്കുക."അകത്തിരിക്കാം അകം തുറക്കാം. ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്.കാരണം 3 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ അതായത് ചൈനയുടെ മൂന്നിൽ ഒന്ന് മാത്രമുള്ള ഇന്ത്യയിൽ ഈ രോഗം പടർന്നുപിടിച്ചാൽ ലക്ഷത്തിലേറെപ്പേർ മരിച്ചു പോകും.എയ്ഡ്‌സ്, എച്ച്1എൻ1, പ്ലേഗ്, കോളറ, നിപ്പ, പ്രളയങ്ങൾ എന്നീ മഹാമാരികളെ തുടച്ചുനീക്കിക്കളഞ്ഞ മുൻപരിചയമുണ്ട് ഇന്ത്യക്ക്.അതിനാൽ നമുക്കഭിമാനിക്കാം.വികസിത രാജ്യങ്ങളിൽ കോവിഡ് 19 അപകടം വിതച്ചപ്പോൾ ഇന്ത്യ ചെറുത്തു നിൽക്കുന്നു.സാങ്കേതിക മികവുകൊണ്ടല്ല ഇന്ത്യ കോവിഡിനെ പ്രതിരോധിക്കുന്നത്, അവശ്യസമയത്ത് വേണ്ട നിർദേശങ്ങളും, ജാഗ്രതയും നൽകിയത് കൊണ്ടാണ്.പിന്നെ ജനങ്ങൾ അനുസരിച്ചതുകൊണ്ടും.വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് നമ്മളിപ്പോൾ അറിഞ്ഞു. കോവിഡ് 19 രോഗം പിടിപെട്ടവർക്ക് നല്ല ചികിത്സയും പോഷകഗുണവുമുള്ള ഭക്ഷണവും പിന്നെ അവശ്യസാധനങ്ങളും നൽകിയാണ് ഇന്ത്യ കോവിഡെന്ന മഹാമാരിക്കെതിരെ പൊരുതുന്നത്.കോവിഡ് പിടിപെട്ടവരെ ചികിത്സിക്കുന്ന മാലാഖമാർ, അവർ നമുക്കുവേണ്ടി ഊണും ഉറക്കവുമില്ലാതെ സ്വന്തം കുടുംബത്തെ മറന്ന് രോഗികൾക്ക് സാന്ത്വനവും, ആത്മവിശ്വാസവും നൽകുന്നു. ഇങ്ങനെയൊക്കെയാണ് ഇന്ത്യ കോവിഡിനെ ചെറുക്കുന്നത്.

കേരളം ലോകം ഇന്ത്യയെ നോക്കുമ്പോൾ ഇന്ത്യ കേരളത്തെയാണ് നോക്കുന്നത്.കാരണം നമുക്ക് നിപ്പയെയും, പ്രളയങ്ങളെയും തോൽപിച്ചു പരിചയമുണ്ട്.ആദ്യ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന കേരളം ഇപ്പോൾ പത്താം സ്ഥാനത്താണ്.രോഗമുക്തിയിൽ ഒന്നാം സ്ഥാനത്തും.അതിനുള്ള കാരണം വേണ്ട നിർദേശങ്ങളും ജാഗ്രതയും നൽകിയതും, അത് അനുസരിച്ചതും കൊണ്ടാണ്.ഇന്ത്യയിൽ ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കേരളമാണ്. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം കേരളം എത്രത്തോളം കോവിഡിനെ പ്രതിരോധിച്ചെന്നും, മുൻകരുതൽ എടുത്തെന്നും.അതിന് നല്ല ഫലം കേരളത്തിന്ലഭിച്ചു.ഇപ്പോൾ എല്ലാവരും നമ്മളെ പ്രശംസിക്കുകയാണ്.ഒരു മലയാളിയായതിനാൽ നമുക്കഭിമാനിക്കാം.പേടിപ്പെടുത്തുന്നതെന്തെന്നുവെച്ചാൽ സൗത്ത് ഇന്ത്യയിൽ കോവിഡ്മുക്തരായവർക്ക് വീണ്ടും രോഗം ബാധിക്കുന്നു.

കോവിഡ് കാലത്തെ മുൻകരുതലുകൾ •കൈകൾ ഇടയ്ക്കിടക്ക് ആൽക്കഹോൾ ഉള്ള ഹാൻഡ്‌വാഷ് ഉപയോഗിച്ച് 20 സെക്കന്റ്‌ നേരം നന്നായി കഴുകുക. •തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാലകൊണ്ടോ ടിഷ്യു കൊണ്ടോ മറയ്ക്കുക. •ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. •പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക. •അവശ്യസാധനങ്ങൾ വാങ്ങിക്കാൻ മാത്രം പുറത്തിറങ്ങുക. •പുറത്ത്പോയി തിരിച്ചു വരുമ്പോൾ കൈയും കാലും മുഖവും നന്നായി കഴുകുക.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം കുറഞ്ഞ ശതമാനം ജനങ്ങൾ സഹകരിച്ചില്ല. പിന്നെ ജനങ്ങൾക്ക് ഇതിന്റെ ഗൗരവം മനസ്സിലായപ്പോൾ, പൂർണ്ണമായും സഹകരിച്ചു.നിയമപാലകർക്ക് ബിഗ് സല്യൂട്ട്!. മലായാളികളായ പൗരന്മാർ പ്രതിരോധ പ്രവർത്തനത്തിന് മുൻപന്തിയിൽ നിന്നു. കമ്മ്യൂണിറ്റികിച്ചൻ അതിനുദാഹരണമാണ്. പിന്നെ നമ്മൾ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ആഢംബരങ്ങൾ ഒഴിവാക്കി ഉള്ളത്കൊണ്ട് നമ്മൾ തൃപ്തിപ്പെട്ടു.നമുക്ക് ഉള്ളതിൽ നിന്ന് ഒരു പങ്ക് നമ്മൾ കൊടുത്തു സഹായിച്ചു. പിന്നെ നമ്മൾ പണ്ടത്തെ കാർഷികത്വത്തിലേക്ക് തിരികെ പോന്നു. ആരോഗ്യപ്രവർത്തകരും, അറിവുള്ളവരും നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക. നിയമപാലകർ നൽകുന്ന നിർദേശം അനുസരിച്ച് പുറത്തിറങ്ങാതെ ആരോഗ്യപ്രവർത്തകരെ സഹായിക്കുക. അവർ നമുക്ക് വേണ്ടി കഷ്ടപ്പെടുകയാണ്.ഇതൊരു വീണ്ടുവിചാരത്തിനുള്ള സമയമാണ്.ഒരുമയും അച്ചടക്കവും നിലനിർത്തി ഉദാസീനത വെടിഞ്ഞു കർമ നിരതരായി ഊർജം കൈവരിച്ചും എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാം. ഒന്നിന്റെ പേരിലും അഹങ്കരിക്കാൻ നമുക്ക് അർഹതയില്ല.ഓർത്തിരിക്കാം സൗഹൃദങ്ങളെ. അങ്ങനെ അംഗബലം കുറയാതെ നാടിനെ കാത്തീടാം.ആത്‌മവിശ്വാസത്തിലൂടെ അതിജീവനം കൈവരിക്കാം.

മുഹമ്മദ് ഫഹദ്
8 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം