"സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
22:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൃത്രിമവും അധർമ പൂരിത വും ആകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു മനുഷ്യജീവിതം ശിഥിലമാകുന്നു. ഭൂമിയും ജലവും വായുവും എല്ലാം ദുഷിച്ചു പോകുന്നു. ലോകത്തെ അശാന്തിയും അസന്തുഷ് ടതയും വർദ്ധിക്കുന്നു. പ്രകൃതിയും മനുഷ്യനും ഹിതകാരി കളായി പ്രവർത്തിക്കുമ്പോഴേ ശ്രേയസ് ഉണ്ടാകൂ. പ്രകൃതിയെ അവഗണിച്ചു തള്ളിയ മനുഷ്യനെ പ്രകൃതി ഇപ്പോൾ എതിർക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യൻ കൂടുതൽ പരിഷ്കൃത നാകും തോറും കാടുകൾ കുറഞ്ഞുവരുന്നു. അതുപോലെ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ് അഗ്നിപർവ്വത സ്ഫോടനം, ഉരുൾപൊട്ടൽ, സുനാമി, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയവയാണ് പ്രധാന പ്രകൃതിക്ഷോഭങ്ങൾ. ഇത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും അപഹരിക്കുന്നു. ഇതൊക്കെ കാരണം നമ്മുടെ പരിസ്ഥിതി ആകെ ചഞ്ചലം ആകുന്നു. നമ്മൾ മനുഷ്യർ പരിസ്ഥിതി മലിനമാക്കുന്നത് പല തരത്തിലുമുണ്ട് അത് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞും, വാഹനങ്ങൾ പുഴയിൽ കഴുകിയും, ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളിയും ഒക്കെ പരിസ്ഥിതി മലിനമാക്കുന്നു. അങ്ങനെ ഒരുപാട് കാരണത്താൽ മനുഷ്യൻ പരിസ്ഥിതിക്ക് ഭീഷണിയാണ്. മനുഷ്യൻ അല്ലാതെ മറ്റു ജീവജാലങ്ങൾ ഒന്നും പ്രകൃതിക്ക് ദോഷം വരുത്തുന്നില്ല, പ്രകൃതിനിയമം തെറ്റിക്കുന്നില്ല. മനുഷ്യനും ഈ പ്രകൃതി നിയമം തെറ്റിച്ചില്ലെങ്കിൽ ഈ ഭൂമി എത്ര നല്ലതായി തീർന്നേനെ. മൃഗങ്ങളും മനുഷ്യരും മറ്റെല്ലാ ജീവജാലങ്ങളും ഒത്തൊരുമിച്ച് ഒരു അവകാശത്തോടെ പരിസ്ഥിതിയിൽ നിൽക്കേണ്ടതാണ്. പക്ഷേ ദൈവം ബുദ്ധി കൂടുതൽ കൊടുത്തത് മനുഷ്യനാണ് ബുദ്ധികൊണ്ട് അവർ പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാൻ അല്ല ഉപയോഗിക്കേണ്ടത്. മലയോര പ്രദേശങ്ങളിൽ പതിവുള്ള ഒരു പ്രകൃതിക്ഷോഭം ആണ് ഉരുൾപൊട്ടൽ. ഇത് വനനശീകരണത്തിന് ദുരന്തഫലങ്ങളിൽ ഒന്നു കൂടിയാണ്. മണ്ണ് അടർന്നു മാറുന്ന ഈ വിപത്തു മൂലമുള്ള ദുരന്തങ്ങൾ കേരളത്തിൽ സ്വാഭാവികമാണ്. കൊടുങ്കാറ്റ് കൃഷി നശിപ്പിക്കുന്ന അപകടകരമായ ഒരു പ്രകൃതിക്ഷോഭം ആണ്. മത്സ്യത്തൊഴിലാളികൾ ആണ് അതുകൊണ്ട് പ്രധാനമായും ദുരിതം അനുഭവിക്കുന്ന വിഭാഗം. പരിസ്ഥിതിയിലെ ഈ മാറ്റം കണ്ടാൽ അവർക്ക് മീൻ പിടിക്കാൻ കടലിൽ പോകാനാവില്ല. വരുമാനവും ഉണ്ടാവില്ല. ഇങ്ങനെ പ്രകൃതി ദുരന്തങ്ങൾ ഒരുപാടുണ്ട് എല്ലാം മനുഷ്യൻറെ ഓരോ ദുഷ്ട പ്രവർത്തനങ്ങളായ മരംമുറിക്കൽ, കുന്നിടിക്കൽ, പുഴ മലിനമാക്കൽ എന്നിങ്ങനെ ഒരുപാട് ദുഷ്പ്രവൃത്തികൾ കാരണമാണ് ഇതുപോലെ പ്രകൃതിയെ ദുരന്തങ്ങൾ സംഭവിക്കുന്നത്. പ്രകൃതിയെ നമ്മൾ നമ്മുടെ സുഹൃത്തായി കരുതി സ്നേഹിക്കണം. വെറും സുഹൃത്തായല്ല ഒരു ഉത്തമ സുഹൃത്തായി
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം