"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ സംരക്ഷണം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=      1
| color=      1
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം  }}

21:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ സംരക്ഷണം
              രോഗം വരുത്തുന്നതിനു മുൻപ് അതു വരാതെ നോക്കുന്നതിനെയാണ് രോഗപ്രതിരോധം എന്നു പറയുന്നത് .  രോഗചികിത്സയേക്കാൾ രോഗപ്രതിരോധത്തിന് ഊന്നൽ നൽകേണ്ട ജനകീയ നയമാണ് നമുക്കാവശ്യം.  ആരോഗ്യവകുപ്പ് രോഗം വരുമ്പോൾ ചികിത്സ നൽകാൻ മാത്രമുള്ള സംവിധാനമല്ല .  രോഗം മാറാതെ പരിരക്ഷിക്കാൻ കൂടിയുള്ളതാണു് .  രോഗങ്ങൾ മാത്രമല്ല അനാരോഗ്യത്തിനു കാരണമാകുന്നത് ശാരീരികാവസ്ഥകൾ കൂടിയാണു് .
          ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്നതാണ്  ആരോഗ്യത്തിനു പൊതുവേ സ്വീകാര്യമായ നിർവചനം .  സമഗ്രവും വിശാലവുമായ കാഴ്ചപ്പാടോടുകൂടിയ സമീപനമാണു് ആരോഗ്യരംഗത്തു് ആവശ്യം .  അതാണ് ഈ സർക്കാർ ലക്ഷ്യമാക്കുന്നത് .  ഈ ലക്ഷ്യം നേടാൻ കേരളത്തിന് ആരോഗ്യപരിപാലനരംഗത്തു് അടിസ്ഥാനപരമായി നിരവധി പ്രവർത്തനങ്ങൾ ഇനിയും സംഘടിപ്പിക്കേണ്ടതായുണ്ട് .  ഓരോ പൗരന്റെയും ആരോഗ്യനില ഒരവലോകനമായി നിരീക്ഷിക്കുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനും ജനകീയ സംവിധാനം ഉണ്ടാക്കാനാണ് നാമോരോരുത്തരും ശ്രമിക്കേണ്ടത് .  രോഗപ്രതിരോധ ദിവസങ്ങളിലും ആരോഗ്യസംരക്ഷണത്തിലും എല്ലാ സമ്പ്രദായങ്ങളുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തി ആരോഗ്യരംഗത്തു് കേരളത്തെ നമുക്ക് ഉയർത്തി  എടുക്കണം .
       കേരളം നമുക്ക് സൃഷ്ടിക്കാൻ കഴിയണം .  ഗുരുതരമായ രോഗങ്ങൾക്ക് പ്രതേക പരിശോധനയും ചികിത്സ ലഭ്യമാക്കണം .  സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകണം .  പോഷകാഹാര കുറവുമൂലമുള്ള രോഗങ്ങളെ ഇല്ലാതാക്കാനുള്ള സമഗ്രമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം .  ശരീരവും മനസ്സും മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ നടപ്പിലാക്കണം .  ഇതിനു നമ്മളും ശ്രമിക്കണം.  അല്ലാതെ ആരോഗ്യപ്രവർത്തകരെ കുറ്റം പറയുകയല്ല . ചെയ്യേണ്ടത് എന്നാണ് നാം ആദ്യം ഓർക്കേണ്ടത് .  രോഗവിമുക്തിയായ നല്ലൊരു നാളെയെ സ്വപ്നം കണ്ടാൽ മാത്രം പോരാ ശ്രമിക്കണം എന്നു ഞാൻ അഭ്യർത്ഥിക്കുന്നു .
മീനു
8 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം