"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/പകർച്ചവ്യാധിയും സമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 11053 | | സ്കൂൾ കോഡ്= 11053 | ||
| ഉപജില്ല= കാസർഗോഡ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കാസർഗോഡ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Vijayanrajapuram | തരം= കവിത}} |
21:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പകർച്ചവ്യാധിയും സമൂഹവും'
പകർച്ചവ്യാധികൾ സമൂഹത്തിനുണ്ടാക്കുന്ന മാറ്റം നാമിന്ന് കണ്ടു കൊണ്ടിരിക്കുകയാണല്ലോ. വ്യത്യസ്തങ്ങളും വിവിധ സ്വഭാവങ്ങൾ ഉൾകൊണ്ടതുമായ ധാരാള പകർച്ചവ്യാധികൾ മനുഷ്യജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്നത് ദിവസേന നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ്, മുതലായവ കാരണം ഉത്ഭവിക്കുന്ന ഇവ കൊതുക്, ഈച്ച മുതലായവയിലൂടെ പകരുന്നു.ഡെങ്കിപ്പനി, കോളറ,മലമ്പനി,മന്ത് മുതലായവ പകർച്ച വ്യാധികൾക്ക് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. ഇന്ന് മഹാമാരിയായി പ്രഖ്യാപിക്കട്ടിട്ടുള്ള കോവിഡ്- 19 ഉം അക്കൂട്ടത്തിൽ തന്നെ. മൂക്കിനുള്ളിലേക്ക് എന്തെങ്കിലും പ്രവേശിച്ചാൽ അതിനെ പുറന്തള്ളാൻ വേണ്ടി ശരീരം ഉണ്ടാക്കുന്ന എന്ന് ഒരു പ്രവർത്തനമാണ് ജലദോഷം എന്ന എന്ന് നാം പൊതുവേ പറയാറുണ്ടെങ്കിലും അതും ഒരു പകർച്ചവ്യാധിയാണ്. പകർച്ചവ്യാധികൾ തടയാൻ നാം ചില മുൻകരുതലുകൾ എടുത്തേ മതിയാവൂ. മറിച്ച് സംഭവിച്ചാൽ ആണ് അത് സമൂഹ വ്യാപനമായി മാറുന്നതും അതിനെ അങ്ങനെ കണക്കാക്കുന്നതും. ഒരാളുടെ അശ്രദ്ധ തന്നെ മതി, അതിനെ സമൂഹ വ്യാപനത്തിലേക്ക് മാറ്റാൻ. ഇന്ന് ലോകത്തെ ആകമാനം വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 സമൂഹ വ്യാപനത്തിനും ഉത്തമ ഉദാഹരണം ആണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ മുതലായ രാജ്യങ്ങളിലെ അവസ്ഥകൾ നാം ദിവസേന സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അറിയുന്നതാണല്ലോ. ഈച്ചകൾ പരത്തുന്ന രോഗമാണ് കോളറ. മാലിന്യ കൂമ്പാരങ്ങളിലും മറ്റും ഇരുന്ന് അതേപോലെ അവർ വന്നിരിക്കുന്നത് നമ്മുടെ ഭക്ഷണത്തിനു മേലെയാണ്. ഭക്ഷണ പാത്രങ്ങൾ നന്നായി അടച്ചു വെച്ച് സൂക്ഷിക്കുന്നത് മൂലം നമുക്ക് ഈച്ച പരത്തുന്ന പല അസുഖങ്ങളിൽ നിന്നും രക്ഷനേടാനായേക്കാം. മഴക്കാലത്ത് അതിവേഗം പടരുന്ന ഒരു രോഗം ആണല്ലോ പനി. എന്നാൽ പനി രോഗമല്ല, രോഗലക്ഷണമാണ്. ഈഡിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകൾ ആണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവയൊക്കെയും അതീവഗുരുതരം അല്ലെങ്കിലും ഗുരുതരവും സൂക്ഷിക്കേണ്ടതുമാണ്.കഴിഞ്ഞ നൂറ്റാണ്ടുകളെ പിടിച്ചുകുലുക്കിയ ചില പകർച്ചവ്യാധികൾ ആണ് പ്ലേഗ്, വസൂരി പോലെയുള്ളവ. ഇതിന് പരിഹാരമായി സാമൂഹിക അകലം തിരഞ്ഞെടുത്തിരുന്നു എങ്കിൽ ലക്ഷക്കണക്കിനാളുകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നേനെ. പണക്കാരോ പാവപ്പെട്ടവരോ എന്നില്ലാതെ മനുഷ്യജീവിതത്തെ അതിഭയങ്കരമായ ബാധിച്ച ഒന്നാണ് കോവിഡ് -19. കൊറോണ കുടുംബത്തിലെ പുതിയ ഒരു അംഗമാണീ വില്ലൻ.കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും കഴുകൽ മൂലവും ആവശ്യമില്ലാതെ പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കൽ മൂലവും ആവശ്യ ഘട്ടത്തിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ മൂലവും ഒരു മീറ്റർ അകലം പാലിച്ച് അവശ്യ സാധനങ്ങൾ വാങ്ങൽ മൂലവും നമുക്ക് ഈ മഹാമാരിയെ ഒരു പരിധി വരെ കടിഞ്ഞാണിടാൻ സാധിക്കും.കൊറോണ വ്യാപനത്തിനെതിരെ സമൂഹത്തിൻ്റെ പങ്ക് അത്യാവശ്യമാണ്. അധികമായും വിദേശത്ത് നിന്നും വന്നവരിലാണല്ലോ ഈ രോഗം കാണപ്പെടുക. അവർ നാട്ടിലെത്തിയ ശേഷം 14 ദിവസമെങ്കിലും വീട്ടിൽ കഴിയൽമൂലവും നമുക്ക് രോഗസാധ്യത കുറക്കാൻ സാധിക്കും. സാമൂഹിക അകലം മാത്രമാണ് ഏതൊരു പകർച്ചവ്യാധിയുടെയും സമൂഹ വ്യാപനത്തെ തടയാനുള്ള ഏക മാർഗമായി നിലവിൽ ഉള്ളത്; അത് അന്നും ഇന്നും എന്നും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത