"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
No edit summary
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}

16:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പരിസ്ഥിതി ശുചിത്വം    

കൂട്ടരേ , നാമെല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മലിനീകരണം നമ്മുടെ ചുറ്റുപാടും വളരെ വലിയ തോതിൽ മലിനമായി കൊണ്ടിരിക്കുകയാണ്. മനുഷ്യനും മറ്റു പക്ഷിമൃഗാദികളും പരസ്പരം ആശ്രിതത്വം തോടെ നിലകൊള്ളുന്ന ഈ ജൈവ വ്യവസ്ഥയ്ക്കെതിരായ ക്രൂരവും മോശമായ കടന്നുകയറ്റം ആയാണ് പരിസ്ഥിതി മലിനീകരണത്തെ നാം കാണേണ്ടത്.

നമ്മുടെ നിലനിൽപ്പിനായി നാം ഈ ഭൂമിയെ സംരക്ഷിക്കുന്നതിന് പകരം അവയെ ചൂഷണം ചെയ്യുന്നു അത് തികച്ചും അപഹാസ്യകരമാണ് പരിസ്ഥിതി മലിനീകരണവും ചൂഷണവും ഏറിവരുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി ശുചീകരണം അല്ലെങ്കിൽ പരിസ്ഥിതി ശുചിത്വം എന്ന വിഷയത്തിന്റെ പ്രസക്തി ഏറെയാണ് അതിനു വേണ്ടി നാം പ്രയത്നിക്കണം

നാം നമ്മുടെ പ്രകൃതിയെ പല തരത്തിൽ ചൂഷണം ചെയ്യുന്നു പുഴകൾ നികത്തുന്നു മലകൾ ഇടിച്ചുനിരത്തുന്നു വയലുകൾ നികത്തുന്നു പക്ഷേ അതിലൊക്കെ ഉപരി നമ്മുടെ പ്രകൃതി പലതരത്തിൽ മലിനമാവുന്നു. വായുവും മണ്ണും ജലവും എല്ലാം മലിനമാകുന്ന എങ്കിൽ നാം മനുഷ്യർ വലിയ പങ്കുവഹിക്കുന്നു . ഫാക്ടറികളിൽ നിന്ന് വായുവിലേക്ക് പുക വിടുന്നു പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നു കുഴിച്ചിടുന്നു വാഹനത്തിൽ നിന്നുള്ള പുക വായുവിനെ മലിനമാക്കുന്നു.

ഇത്തരം മോശം പ്രവർത്തനങ്ങളെ ചെറുത്തു നിൽക്കുവാൻ നമുക്ക് പ്രയത്നിക്കാം. ഫാക്ടറി മാലിന്യങ്ങൾ, വാഹന മാലിന്യങ്ങൾ തുടങ്ങിയവയൊക്കെ കഴിവതും കുറയ്ക്കുവാൻ നമുക്ക് പ്രവർത്തിക്കാം. വ്യക്തിശുചിത്വം പോലെ പരിസ്ഥിതി ശുചിത്വം രോഗങ്ങളെ അകറ്റി നിർത്തും. ചില പകർച്ചവ്യാധികൾ പകരുന്നത് പരിസ്ഥിതി ശുചിത്വം പാലിക്കാത്തു കൊണ്ടാണ്. ആയതിനാൽ നാം എല്ലാവരും പരിസ്ഥിതി ശുചിത്വം പാലിക്കണം.

ആര്യശ്രീ സി വി
7 F കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം