"യു പി എസ്സ് കോട്ടുക്കൽ/അക്ഷരവൃക്ഷം/ദുരന്തങ്ങൾ തിരിച്ചറിവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിക്കൽ)
വരി 16: വരി 16:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം=ലേഖനം }}

13:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദുരന്തങ്ങൾ തിരിച്ചറിവോ

ഇന്ത്യ, മഹാരാജ്യത്തിൻ്റെ ആകെ വിസ്തൃതിയുടെ നൂറിലൊരംശം മാത്രമാണ് നമ്മുടെ സംസ്ഥാനമായ കേരളം .പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ഒരു ഭൂപ്രദേശമാണ് നമ്മുടെ മലയാള നാട് ഭൂമധ്യരേഖയോടുള്ള സാമീപ്യവും' അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള സ്ഥാനവും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കും .സുഖകരമായ .' കാലാ.വസ്ഥയ്ക്ക കാരണമായി.44 നദികളും, 34 കായലുകളും, പച്ച വിരിച്ച നെൽപ്പാടങ്ങളും. കുന്നുകളും, മലകളും നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായുവും ജലവും ഭക്ഷണവും പ്രദാനം ചെയ്തിരുന്നു.പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത വികസനം വനങ്ങളുടേയും.പാടങ്ങളുടേയും,ജലാശയങ്ങളും ടേയും അന്ത്യത്തിന് കാരണമായി. പ്രകൃതിയിൽ നിന്നകന്ന മലയാളികൾക്ക് അതിൻ്റെ തിക്തഫലം 2 01 8 ലും, 2019 ലും നടന്ന വെള്ളപ്പൊക്കത്തിലൂടെ നേർക്കാഴ്ച്ചയായി മാറി. ഇപ്പോൾ ഇതാ പ്രകൃതിദുരന്തത്തെ വെല്ലുന്ന കോവിഡ് 19 ദുരന്തം: ഇതിൻ്റെ കാരണവും മനുഷ്യൻ്റെ പാരിസ്ഥിതിക ഇടപെടൽ ആണെന്ന് നമുക്ക് അനുമാനിക്കാം. തുടർച്ചയായി ഉള്ള ഈ ദുരന്തങ്ങൾ കേരളീയരെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ ഏറെക്കുറെ ബോധ്യപ്പെടുത്തുന്നു. കോ വിഡ് മഹാമാരിയും കർഷിക സംസക്കാരത്തിൻ്റെ പ്രാധാന്യം മനുഷ്യനിൽ സംജാതമാക്കുന്നു തൊഴിൽ മേഖലകൾ ഉണ്ടെങ്കിലും കൃഷിയെ ആശ്രയിക്കാതെ നമ്മുടെ ജീവന് നിലനിൽപ്പില്ല എന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടായിരിക്കുന്നു ' തുടർന്നുള്ള തിരക്കേറിയ ജീവിതത്തിലും നഷ്ട. ലാഭങ്ങൾ നോക്കാതെ കാർഷിക സംസ്ക്കാരം കൂടി ഒപ്പം കൂട്ടി നമുക്ക് ശുദ്ധവായുവും, ജലവും. ഭക്ഷണവും ലഭ്യമാക്കുകയും നമ്മുടെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം:

അതുല്യപ്രസാദ്
6 പി. എസ് , കോട്ടുക്കൽ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം