"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ ശുചിത്വം ആരോഗ്യത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ചർച്ച് എൽ പി സ്കൂൾ കൊരട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ചർച്ച് എൽ പി എസ് കൊരട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23227
| സ്കൂൾ കോഡ്= 23227
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം ആരോഗ്യത്തിനായി      


ഈ വല്ലാത്ത കാലത്തു പറയാനുള്ളത് ശുചിത്വത്തെ പറ്റിയാണ് .മാരക പകർച്ച വ്യാധികൾ പോലും അകറ്റി നിർത്താൻ നല്ല ശുചിത്വശീലങ്ങൾക്കു കഴിയും .ദുരന്തം വിതക്കുന്ന പകർച്ച വ്യാധികൾ മനുഷ്യരാശിക്ക് പുതുമയല്ല .പക്ഷെ ഇപ്പോഴത്തേതുപോലെ അതിരൂക്ഷമായ വൈറസ് വ്യാപനം നമ്മുടെ കാലത്തു ആദ്യമാണെന്നിരിക്കെ അതിനെതിരെ നാം നടത്തേണ്ട യുദ്ധവും ശക്തമാക്കേണ്ടതുണ്ട് .കരുതലോടെയും വിവേകത്തോടെയും ഈ പ്രതിസന്ധിയെ നേരിടാൻ ശുചിത്വമാണ് പ്രധാനം .കോവിഡ് 19 മഹാമാരിയാണ് ഇതിനെ വ്യക്തിശുചിത്വത്തിലൂടെ മാത്രമേ തുരത്താൻ പറ്റൂ .കോറോണയെ തുരത്താൻ കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക ,ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക , പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക ,പൊതു ശുചിമുറികൾ ഉപയോഗിക്കുന്നത് കുറക്കുക ,പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക ,വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലമാക്കണം .നമ്മുടെ കൈകളാണ് മറ്റുള്ള ഇടങ്ങളിലെ രോഗാണുക്കളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന പ്രധാന വഴി .അതുകൊണ്ടാണ് കൈ കഴുകി വൃത്തിയാക്കാൻ പറയുന്നത് .സോപ്പോ ഹാൻഡ്‌വാഷോ കൊണ്ട് ഇരുപത് സെക്കൻഡ് കഴുകാന് കൊറോണ എന്ന വൈറസ് പകർത്തുന്ന അസുഖം മാത്രമല്ല വയറിളക്കവും വിര തുടങ്ങിയവയെല്ലാം പകരാതിരിക്കാനുള്ള വഴിയാണ് കൈ കഴുകൽ .ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവൽ കൊണ്ട് മുഖം മറയ്ക്കണം . നഖം കൃത്യമായി വെട്ടി വൃത്തിയാക്കുന്നത് നല്ല ശുചിത്വശീലമാണ് .ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ കഴുകണം .ബാത്‌റൂമിൽ പോയിക്കഴിഞ്ഞ് കൈകൾ സോപ്പിട്ട് കഴുകണം .വീട്ടിൽ വളർത്തുമൃഗങ്ങൾ ഉള്ളവർ വ്യക്തിശുചിത്വം പാലിക്കണം .പച്ചക്കറികളും പഴവും നന്നായി കഴുകി ഉപയോഗിക്കണം .ചുമയും തുമ്മലും ഉള്ളവർ മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം .പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മാലിന്യം തള്ളുന്നതും ഒഴിവാക്കണം .ഈ മഹാമാരി ഓരോ വ്യക്തികളുടെയും ശുചിത്വശീലങ്ങൾ ഊട്ടിയുറപ്പിക്കാൻ കാരണമായി .

ആശ്വിൻ സി .എസ്
3 B ചർച്ച് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം