"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വൃത്തിയായി നടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 58: വരി 58:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}
{{Verified1|name=sheebasunilraj| തരം= കവിത     }}

11:45, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയായി നടക്കാം


നമ്മുടെ ഭൂമിയിലൊരു രോഗം
കൊറോണയെന്നാണതിൻെറ പേർ.
ബുഹാനിൽ വന്നു ഇറ്റലിയിൽവന്നു,
അമേരിക്കയിലും വന്നല്ലോ.
മരുന്ന് കണ്ടുപിടിച്ചില്ല.
ആൾക്കാരൊക്കെ മരിച്ചല്ലോ.
പ്ലെയിനിൽ കയറി വരുന്ന കൊറോണ
നമ്മുടെ നാട്ടിലും വന്നല്ലോ.
സ്കൂളുകളൊക്കെയടച്ചല്ലോ,
പരീക്ഷപോലും എഴുതീല്ല,
വാർഷികമൊന്നും നടത്തീല്ല,
ഡാൻസുപഠിച്ചതു വെറുതേയായ് .
വിദേശത്തു നിന്നെത്തിയവർക്ക്
കൊറോണയുണ്ടെന്നറിഞ്ഞപ്പോൾ
റൂട്ട്മാപ്പുകളെടുത്തപ്പോൾ
ആൾക്കാരെല്ലാം ‍ഞെട്ടിപ്പോയ് .
കൂട്ടിൽകെടക്കണ കടുവയ്ക്കു പോലും
കൊറോണ വന്നല്ലോ.
മന്ത്രി പറ‍ഞ്ഞു ശ്രദ്ധിച്ചാൽ
നമ്മൾക്കിതിനെ തുരത്തീടാം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ
നാട്ടിലുള്ളോരെല്ലാരും
വീട്ടിലിരിപ്പായി.
കൊറോണ തടയാൻ ചില കാര്യങ്ങൾ
ഡോക്ടർമാർ പറ‍ഞ്ഞല്ലോ.
മറ്റുള്ളോരുമായ് സമ്പർക്കത്തിൽ
ഏർപ്പെടല്ലേ നാട്ടാരേ.
പുറത്തുപോകുമ്പോഴൊക്കെ
മാസ്കുപയോഗിച്ചീടേണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലകൊണ്ടുമറയ്ക്കേണം.
സോപ്പും വെള്ളവുമുപയോഗിച്ച്
കൈയും മുഖവും കഴുകേണം.
വൃത്തിയായി നടക്കേണം
രോഗ‍ങ്ങളെ തുരത്തേണം.
വൃത്തി നല്കും ആരോഗ്യം
വൃത്തി നമ്മുടെ സമ്പത്ത് .

പ്രണവ് നാഥ് . എ.എസ്
രണ്ട് ഗവ.എൽ.പി.എസ് . കിഴക്കനേല.
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത