"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ലോക്ഡൗണും കറുമ്പിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം= കഥ}}

22:35, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗണും കറുമ്പിയും

എന്റെ വീട്ടിൽ രണ്ട് പൂച്ചകളുണ്ടായരുന്നു. കറുമ്പിയും വെളുമ്പിയും. എന്നും രാവിലെ രാവിലെ മീൻ മുറിക്കുന്നതുവരെ ഉമ്മയുടെ പുറകെ കുറുകി നടക്കുമായിരുന്നു. പെട്ടന്നൊരു ദിവസം സ്കൂളുകൾ അടച്ചു. ഞങ്ങൾ വീട്ടിലായി. ഉപ്പയുടെ കടയിൽ പോകുമായിരുന്ന ഞാൻ റോഡിൽ പോലും ഇറങ്ങാതെ വീട്ടിലായി. ഉമ്മ ഇടക്കിടെ കൈകൾ കഴുകിച്ചു. കൊറോണ എന്നൊരു വൈറസ്സ് ഉണ്ടെന്നും രോഗം വരാതെ തടയാനാണ് വീട്ടിൽത്തന്നെ ഇരിക്കുന്നതെന്നും ഇപ്പോൾ ലോകം മുഴുവൻ ലോക്ഡൗണാണെന്നും ഉമ്മ പറഞ്ഞു. ചക്കയും സമ്പാറുമൊക്കെയായി ഞങ്ങൾ ഊണ് കഴിക്കുമ്പോൾ കറുമ്പിയും വെളുമ്പിയും അടുക്കളവാതിലിൽ കാത്തിരുന്നു. വെളുമ്പി ചോറ് കഴിച്ചു. കറുമ്പി മീനില്ലാത്തതുകൊണ്ട് പിണങ്ങി അടുക്കളയുടെ മൂലയിൽ ചുരുണ്ടു. ദിവസങ്ങൾ ഒന്നൊന്നായി കഴിഞ്ഞുപോയി. ഒരു ദിവസം നോക്കിയപ്പോൾ പാവം കറുമ്പി സാമ്പാറും ചക്കയും കൂട്ടി പോറ് കഴിക്കുന്നു. ഞാനും വെളുമ്പിയും പരസ്പരം നോക്കിച്ചിരിച്ചു.

അഫ്ന സുൽത്താന
1 സി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ