"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പ്രകൃതിയെ മറന്ന മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്= '''പ്രകൃതിയെ മറന്ന മനുഷ്യൻ ''' | co...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
22:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയെ മറന്ന മനുഷ്യൻ
പ്രകൃതി നമ്മുടെ അമ്മയാണ് .വസിക്കുവാൻ മണ്ണും ,ശ്വസിക്കുവാൻ വായുവും, കുടിക്കുവാൻ ജലവും പ്രകൃതിയുടെ ദാനമാണ്. എന്നാൽ മനുഷ്യൻ പ്രത്യുപകാരമായ് പ്രകൃതിക്കു സമ്മാനിക്കുന്നത് ക്രൂരതകളാണ് .ബുദ്ധിമാനായ മനുഷ്യൻ, ഉയരങ്ങളിൽ എത്തിയ മനുഷ്യൻ ഇരിക്കുന്ന കൊമ്പ് മുറിക്കുകയെന്ന വിഢിത്തമാണ് ചെയ്യുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് പ്രകൃതിയെ ശ്വസം മുട്ടിക്കുന്നു നാം ലക്ഷക്കണക്കിന് ജലം ഉൾകൊള്ളുന്ന നെൽവയലുകൾ നാം നികത്തുന്നു.ഇതു തന്നെയാണ് നാം രണ്ടു തവണയും അഭിമുഖികരിച്ച പ്രളയത്തിനു കാരണം. വികസനം കൊണ്ട് ഭുമി ഒരിക്കലും വികസിക്കുന്നില്ല മറിച്ച് അതിന് ഇരയായി കൊണ്ടിരിക്കുന്നത് പരിസ്ഥിതിയാണ്. വികസനം പ്രകൃതിയെ നശിപ്പിക്കുവാൻ ഉള്ള ലൈസൻസായി നാം കാണരുത്. മനുഷ്യന്റെ ഇത്തരത്തിലുള്ള ക്രുരതകൾ കാരണം. ആഗോളതാപനം, ഓസോൺ നശീകരണം, അമ്ള മഴ പോലുള്ള ആഗോള പ്രശ്നത്തിന് കാരണമാകും. ഒരു വൈറസ് മനുഷ്യനെ നശിപ്പിക്കുന്നതു പോലെയാണ് മനുഷ്യനാകുന്ന വൈറസ് ഭൂമിയെ നശിപ്പിക്കുന്നത് .കാർബൺ ഡൈ ഓക്സൈടിന്റെ വർദ്ധനവു മൂലം അന്തരീക്ഷത്തിൽ ചുട് വർദ്ധിക്കുന്നു അതാണ് ഗ്രീൻ ഹൗസ് ഇ ഫെക്ട്. ഈ ഗ്രീൻ ഹൗസ് ഇ ഫെക്ട് കാരണം അന്തരീക്ഷത്തിൽ ശരാശരി ചൂട് വർദ്ധിക്കുന്നു. ഇതാണ് ആഗോള താപനം. ഇത്തരത്തിൽ ആഗോള താപനം വർദ്ധിക്കുനതു മൂലം അന്റാർട്ടിക്കയിലും, ഗ്രീൻ ലാൻ്റി മൊക്കെയുള്ള മത്ത് ഉരുക്കാൻ കാരണമാകുന്നു .ഇത് ഭുമി യെ വിഴുങ്ങുന്ന ഒരു പ്രളയമായി തന്നെ മാറിയേക്കാo. ആഗോള താപനം പോലെ തന്നെ ഭയപ്പെടേണ്ടതാണ് ഓസോൺ നശീകരണവും. അന്തരീക്ഷത്തിന്റെ ഒരു ഘട്ടമായ സ്‌ട്രാറ്റോസ് ഫിയറിൽ കാണപ്പെടുന്ന.ഭുമി യുടെ കവചമാണ് ഓസോൺ. ഇത് സുര്യന്റെ വിഷകിരണങ്ങളായ Ultraviolet കിരണളെ ഭുമിലേക്ക് എത്തുന്നത് തടയുന്നു. എന്നാൽ നാം ഉപയോഗിക്കുന്ന റഫ്രിജറേറ്ററിൽ നിന്നും, സ്പ്രേയിൽ നിന്നും ഉണ്ടാകുന്ന CFC ( ChIor oflurocarbon) എന്ന വിഷവാതകം ഒസോണിൽ വിളളൽ വിഴ്ത്തുന്നു .ഇത് ഭുമി യുടെ സന്തുലന അവസ്ഥയെ തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ് .UItra Violet എന്ന വിഷകിരണം ഭുമിയിൽ എത്തിയാൽ അത് ത്വക്ക് രോഗത്തിനും, അർബുദത്തിനും കാരണമാക്കുന്നു. മനുഷ്യനെ തന്നെ ഭുമി യിൽ നിന്നും തുടച്ചു നീക്കാൻ കഴിയുന്ന മാരകമായ വിഷകിരണത്തെ തടയുവാൻ മാർഗം ഒന്നേ ഉള്ളു മാർഗം അത് ഓസോൺ സംരക്ഷണമാണ് അമള മഴ (acidrain) ഇത് ഭൂമിയെ അലട്ടു മറ്റൊരു പ്രശ്നമണ്.ഫാക്ട്ടറികളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമുള്ള നൈട്രജന്റെയും സൾഫറിന്റെ !ഒക്‌സൈടുകൾ അന്തരീക്ഷത്തിൽ നിറയുന്നു മഴ പെയ്യുമ്പോൾ ഇവ മഴവെള്ളവുമായ് പ്രവൃത്തിച്ച് ആസിഡ് മഴയായ് പെയ്യുന്നു.പണ്ട് നാം പറയുമായിരുന്നു തീമഴയെന്നും കലുമഴയെന്നുമൊക്കെ എന്നാൽ അന്ന് അതൊരു ഭാവനയായിരുന്നു എന്നാൽ ഇന്ന് അത് യാഥാർത്ഥ്യം അടിസ്ഥാനപരമായി നാം ചെയ്യേണ്ടത് വായുവിനെയും വെള്ളത്തിനെയും പരിസ്ഥിതിയേയും സംരക്ഷിക്കുകയാണ് .ആണവ പരീക്ഷണങ്ങൾക്കാണ്ടും വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുകകൾ കൊണ്ടും നമ്മുടെ വായു ഇന്ന് വിഷമയമായിരിക്കുന്നു. ജലസ്രോതസുകൾ എല്ലാം ഇന്ന് മാലിന്യശേഖരം ആയിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ പുഴയെയും കടലിനെയും ചവറ്റുകുട്ടകളായ് കാണുന്നു. അനേകായിരം സമ്പത്തും ജീവജാലങ്ങളും ഉള്ള കടലിനെ നാം സംരക്ഷിക്കണം. നദികൾ മാലിന്യവാഹിനികൾ ആകാതിരിക്കാൻ നമ്മുക്കു ശ്രമിക്കാം സൈക്കിൾ പോലുള്ള വാഹനം ഉപയോഗിക്കാൻ നമ്മുക്കു ശ്രമിക്കാം. പ്ലാസ്റ്റിക്കുകൾ പോലുള്ള വിനാശകാരികളെ മറക്കാൻ ശ്രമിക്കു. മനുഷ്യൻ പരിസ്ഥിതിക്കു കാവലാളാക്കാൻ ശ്രമിക്കു. . ശ്രമം വിജയിച്ചാൽ നാളത്തെ തലമുറ ഈ മണ്ണിൽ ഉറങ്ങും .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം