"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കൊറോണയും ശത്രുക്കളും ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും ശത്രുക്കളും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 55: വരി 55:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

21:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും ശത്രുക്കളും

കൊറോണ എന്നൊരു ജാതി
അങ്ങ് ശീമേന്നു വന്നൊരു മാരി
കോയി റോഡ് പർ നാ നിക ലേ
എന്നു മോദിജിയും ചൊല്ലി

ലോക്‌ഡൗൺ എന്നൊരു കാലം
അങ്ങു നീണ്ടു കിടന്നോരു കാലം
ശരീരദൂരം പാലിക്കണ
മെന്നേവരും ഓതിയ കാലം

ഹാൻഡ്‌വാഷ് എന്നൊരു ജോലി
ത്രില്ലിൽ ചെയ്യും ജോലി
ബ്രേക്ക്‌ ദി ചെയിനെന്നായിരമായിരം
നാവുകളേറ്റതു പാടി

ക്വാറന്റൈൻ എന്നൊരു വാക്ക്
വിരുന്നുകാർക്കൊരു നോവ്
മുറിയിൽത്തന്നെ ചടഞ്ഞു
കൂടാൻ മേലാളന്മാരോതി

സ്റ്റേ ഹോം എന്നൊരു ആജ്ഞ
കൂടെ സ്റ്റേ സേഫ് എന്നും ചൊല്ലി
വീട്ടിലിരുന്നും തിന്നുമടുത്തും വീർത്തു
തടിച്ചങ്ങു സേഫായി

ഫേസ് മാസ്ക് എന്നൊരു ശീല
കൂടെ സാനിറ്റൈസർ ഗന്ധം
വായും മൂക്കും പൊത്തിനടക്കും
മാന്യന്മാർ അതി കേമർ

പോലീസെന്നൊരു ധീരൻ
പോരാ റോഡ് ഭരിക്കും കേമൻ
സാമം ദാനം ഭേദം ദണ്ഡം
ഏത്തം കുത്തിച്ചീടും

ആരോഗ്യ മേഖല ഒന്നാകെ
ഒറ്റക്കെട്ടായ് നിന്നിട്ടോ
കേരള മോഡൽ സീനാക്കി
ലോകം മുഴുവൻ സീനാക്കി.

ജയലക്ഷ്മി ടീച്ചർ
5 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത