"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യരിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാധ്യമങ്ങളുടെ സ്വാധീനം മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
19:51, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യരിൽ ; അന്നും ഇന്നും
ഇന്നത്തെ സമൂഹത്തിൽ മനുഷ്യരിൽ ഏറ്റവുമഘികം സ്വാധീനം ചെലുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ് നവമാധ്യമങ്ങൾ.ഇവയൊന്നുമില്ലാത്ത ഒരു ദിനം സങ്കൽപ്പിക്കാൻ പോലും ഇന്നത്തെ ആളുകൾക്ക് കഴിയില്ല.ശ്രവണസംസ്കാരത്തെ പൂർണ്ണമായും മറന്ന് ദൃശ്യസംസ്കാരത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഒരു ലോകത്താണ്നാം ഇന്നുളളത്.അതുകൊണ്ടുതന്നെ ഇവയുടെ സ്വാധീനം ഇന്ന് ഏറെയുണ്ടെന്നു തന്നെ പറയാൻ നമുക്ക് സാധിക്കും. വിദ്യാഭ്യാസവും തൊഴിലും പോലുളള മേഖലകളിൽ നവമാധ്യമങ്ങൾ ഏറെ ഗുണകരവും ഫലപ്രദവുമാണെങ്കിലും ഇതു മൂലം ഒരുപാട് ദോഷങ്ങളും വർദ്ധിച്ചുവരുന്നുണ്ട്.ഗുണങ്ങളേക്കാൾ കൂടുതൽ ദോഷങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.മൊബൈൽ ഫോണും ടെലിവിഷനും പോലുളളവയിൽ നിന്നും വരുന്ന മാരകമായ റേഡിയേഷനുകൾ മാരകമായ അസുഖങ്ങളും ഉണ്ടാക്കുന്നുവെന്ന് നാം ഓർക്കേണ്ടതുതന്നെ.മാത്രവുമല്ല ഈ മാധ്യമങ്ങൾക്ക് അടിമപ്പെട്ടുപോയ സമകാലീകജനത അവയുടെ അഭാവം ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല.നവമാധ്യമങ്ങൾ ഇല്ലാത്ത ഒരു ലോകം വായുവില്ലാത്ത ലോകത്തിനു തുല്ല്യമാണ് എന്നാണ് ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാട്. ശ്രവണസംസ്കാരത്തിന്റെ അവിഭാജ്യഘടകമായ റേഡിയോയെ മാത്രം ആശ്രയിച്ച് വിവരശേഖരണം നടത്തിയിരുന്ന ഒരു കാലഘട്ടം പണ്ട് നിലനിന്നിരുന്നു.റേഡിയോ എന്ന ശ്രവണമാധ്യമത്തിന്റെ സാന്നിധ്യം ഗ്രാമീണജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം ഇന്നത്തെ നവമാധ്യമങ്ങളുടെ സ്വാധീനത്തെക്കാളും വളരെ വലുതായിരുന്നു.നവമാധ്യമങ്ങൾസൃഷ്ടിക്കുന്ന ദോഷങ്ങൾ റേഡിയോ സൃഷ്ടിക്കുന്നില്ല എന്നുളളതും ഏറെ പ്രസക്തം തന്നെ.റേഡിയോ കൂടാതെ പഴയതലമുറയിൽ വൻസ്വാധീനം ചെലുത്തിയിരുന്ന ഒരു മാധ്യമമാണ് പത്രം. വാർത്തകളിൽ പൊടിപ്പും തൊങ്ങലും ചേർക്കാതെ അവയെ ജനങ്ങളിലേക്ക് യഥാക്രമം എത്തിക്കുക എന്ന പത്രധർമ്മം പാലിച്ചുപോന്നിരുന്നതുകൊണ്ടുതന്നെ പത്രങ്ങൾ ജനങ്ങളുടെ മനസ്സിൽ ഒരു മഹത്തായ സ്ഥാനം വഹിച്ചിരുന്നു.എന്നാൽ നവമാധ്യമങ്ങളുടെകടന്നു കയറ്റത്തോടെ പത്രങ്ങളും റേഡിയോയും ജനങ്ങളുടെ മനസ്സിൽ നിന്നു മാത്രമല്ല ഓർമ്മകളിൽ നിന്നുകൂടി പടിയിറങ്ങി. നവമാധ്യമങ്ങൾ ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനവും പഴയകാലമാധ്യമങ്ങളായ പത്രങ്ങളും റേഡിയോയും ഒരുകാലത്ത് എങ്ങനെ ജനങ്ങളെ സ്വാധീനിച്ചിരുന്നുവെന്നും ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഗുണങ്ങളേക്കാൾകൂടുതൽദോഷങ്ങളാണ് അവ സൃഷ്ടിക്കുന്നതെന്ന് നാം മനസ്സിലാക്കാതെ അവയെ പരമാവധി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.നവമാധ്യമങ്ങൾ എത്രയൊക്കെ ഗുണകരമാണെന്ന് നാം വാദിച്ചാലും അതുമൂലം ഉണ്ടാകുന്ന പരിണാമങ്ങളായ വിപത്തുകൾ ഒരിക്കൽ നാം നേരിടേണ്ടതായി വരും.അതുകൊണ്ട് തന്നെ മനുഷ്യജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തുന്ന നവമാധ്യമങ്ങൾ അപകടകാരികളാണെന്ന് തന്നെ പറയേണ്ടി വരും.പഴയകാലത്തിലേക്ക് മടങ്ങിപോകേണ്ടത് അനിവാര്യമാണെന്ന് ഈ സന്ദർഭം വ്യക്തമാക്കുന്ന നവമാധ്യമങ്ങൾക്ക് അടിമപ്പെട്ട മനുഷ്യരാശിക്ക് ശ്രവണസംസ്കാരത്തിന്റെ മാധുര്യം പകർന്നുകൊടുക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം