"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *പരിസര* *ശുചിത്വത്തിലൂടെ* *രോഗപ്രതിരോധം* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര* *ശുചിത്വത്തിലൂടെ* *രോഗപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| സ്കൂൾ=സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35006  
| സ്കൂൾ കോഡ്=35006  
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

19:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര* *ശുചിത്വത്തിലൂടെ* *രോഗപ്രതിരോധം*
*പരിസര* *ശുചിത്വത്തിലൂടെ* *രോഗപ്രതിരോധം* .
        പ്രകൃതിയും മനുഷ്യനും ദൈവചൈതന്യവും ഏകീഭവിക്കുന്നിടത്ത് ജീവിതം ആഹ്ലാദപൂർണം എന്നാണ് ഭാരതത്തിന്റെ ദർശനം. ഈശ്വരനിൽ കാണുന്നതെന്തും പ്രകൃതിയാണ്.പ്രകൃതി ഭാരതത്തിന് അംബയാണ്; അമ്മ. പ്രകൃതിയെ നശിപ്പിക്കുക എന്നു പറഞ്ഞാൽ അമ്മയെ നശിപ്പിക്കുക എന്നാണ് അർത്ഥം. പ്രകൃതിയുടെ സന്തുലതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാൻ ആവില്ല. 
                സംസ്കൃതിയുടെ കേദാരമായ ഭൂപ്രക്രതിയെ തഴഞ്ഞപ്പോൾ സ്വയം ശവക്കുഴി തൊണ്ടുകയനെന്ന് മനുഷ്യൻ അറിഞ്ഞിരുന്നില്ല. ബുദ്ധിയുടെ വികാസം കൊണ്ട് ധാരാളം വൈജ്ഞാനിക സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും അവനുന്ദകാം. പക്ഷേ പ്രകൃതിക്ക് എല്ലാ ജീവിയേയും പോലെ തന്നെ ആണ് മനുഷ്യനും. പ്രകൃതി മനുഷ്യനേക്കാൾ എത്രയോ ശ്രേഷ്ഠമാണ്. തലമുറകൾ കൈമാറി ലഭിച്ച  ഭൂമി തലമുറകൾ കൈമാറി നൽകാനുള്ളത് ആണ്.അതുകൊണ്ട് ഭൂമിയെ കൈവെള്ളയിലെ തങ്കം പോലെ സൂക്ഷിക്കേണ്ടതാണ്. പാരിസ്ഥിതിക്ക് ഏൽക്കുന്ന ഏതു പരിക്കും ദൂരവ്യാപകമായ പ്രത്യാഘാതം ആണ് സൃഷ്ടിക്കുക. ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മനുഷ്യൻ യാതൊരു വിവേചനവും കൂടാതെ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന് വർഷത്തിലൂടെ രൂപപ്പെട്ട ജീവനത്തിനാനുകൂലമായ പ്രകൃതിയുടെ നാശത്തിന് കാരണം അതായിരുന്നു.ഇങ്ങനെ ചൂഷണം ചെയ്യുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം പകൽപോലെ വ്യക്തമാണ്.പ്രകൃതി സമ്പത്ത് അനന്ദമാണ് അതൊരിക്കലും നശിക്കുകയില്ല.ഈ തോന്നൽ സർവനാശത്തിലേക്ക് ഉള്ള വഴി തുറക്കുന്നു.മഴവെള്ളത്തെ ഉള്ളിൽ ആവാഹിച്ച് താഴ്വരകൾക്ക് ആർദ്രത പകരുന്ന കുന്നുകളെ തച്ചുടച്ചു നശിപ്പിക്കുമ്പോൾ ഭൂഗർഭ ജല സമ്പത്തിനു എന്ത് സംഭവിക്കുന്ന് എന്ന് ഈ കർമം ചെയ്യുന്നവർ അന്വേഷിക്കാറുണ്ടോ ? കുന്നുകൾ മറഞ്ഞ പ്പോൾ അപ്രത്യക്ഷമായ നിരവധി സസ്യജലങ്ങൾ ഇല്ലേ? അവിടെ ജീവിച്ചിരുന്ന പക്ഷി വർഗ്ഗങ്ങൾ എവിടെ പോയി?ആരും ഇത് അന്വേഷിക്കുന്നില്ല.അതിന്റെ ആവശ്യവും ഇല്ല.എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന് കുന്നുകൾ തകർക്കുന്നതും വയലുകൾ നികത്തുന്നതും പുഴകളിൽ നിന്നും മണൽ കോരുന്നതും എട്ടുവരിപ്പാതയുണ്ടാക്കുന്നതുമെല്ലാം വികസനം എന്ന വാക്കിന്റെ അടിസ്ഥാനത്തിലാണ്.വികസനത്തിന്റെ തീച്ചൂളയിൽ  നമുക്കന്യമാകുന്നത് നമ്മുടെ പരിസ്ഥിതിയുടെ സൗന്ദര്യവും സൗഭാഗ്യവുമാണ്.
        ഭാരതീയർക്കു പൊതുനിരത്തുകൾ വൃത്തിയായി സൂക്ഷിക്കുവാനുളള ആർജവം നന്നേ കുറവാണെന്ന് പറയാറുണ്ട്. ഭക്ഷണം രഹസ്യമായി കഴിക്കുകയും വിസർജനം പരസ്യമായി നടത്തുകയും ചെയ്യുന്നവരാണ് ഭാരതീയർ എന്ന പരാതിയും കേൾക്കാറുണ്ട്.റയിൽവേ പരിസരത്തും മലമൂതൃവിസർജനം നടത്താൻ നമുക്കു മടിയില്ല. കേരളീയർ താരതമ്യേന ഭേദമാണ്.എന്നാലും. പൊതുവഴിയിൽ ചുമച്ചു തുപ്പുക,ചപ്പുചവറുകൾ വലിച്ചെറിയുക, പലതും ദൈവത്തിന്റെ സ്വന്തം നാട്ടുകാരും ചെയ്യുന്നുണ്ട്.ശുചീകരണം മറ്റുളളവരെ കാണിക്കുവാനുളള ഒരു  പൃദർശനാവസ്ഥയല്ല. സ്വയം ചെയ്യേണ്ടതും ഇച്ഛാശക്തിയോടെ ചെയ്തുതീർക്കേണ്ടതാണ്. നാം ഭംഗിയായി വസ്തൃം ധരിക്കുന്നു.
എന്നാൽ പലരും ധരിക്കുന്ന അടിവസ്തൃങ്ങൾ വൃത്തിയുളളതാവണമെന്നു ശഠിച്ചാൽ,അവർ പറയുന്ന മറുപടി ഇതായിരിക്കും "ഓ അതു വലിയ കാര്യമല്ല ആരും കാണുന്നില്ലല്ലോ". എന്താണ് അതിനർത്ഥം.ശുചിത്വം കാണിക്കുവാനുളള ഒന്നാണെന്നല്ലേ? അതു പാടില്ല. ശുചിത്വം സ്വകീയമാണ്. കേവലം  പെരുമാറ്റത്തിൽ സംസ്ക്കാരം കലരണം.ശുചിത്വം അടിസ്ഥാനഘടകമാണ്. ശരീരത്തിനും മനസ്സിനും.ബലത്ത മനസ്സുണ്ടാകാൻ പരിസരം മാതൃമല്ല,നമ്മളും വൃത്തിയുള്ള വരാകണം.അപ്പോൾ ആരോഗ്യമുളള രാഷ്ടൃവും ഉണ്ടാകും. 

ശാസ്തൃത്തിന്റെ അത്ഭുതകരമായ വികാസം മനുഷ്യന്റെ സുഖഭോഗ സംസ്ക്കാരത്തിന് വമ്പിച്ച പുരോഗതി നൽകി.അവൻ കാലത്തേയും സമയത്തേയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ടുന്ന പരിസ്ഥിതിയെ തഴഞ്ഞു. ഫലമോ മാരകരോഗങ്ങളുടേയും വിളഭൂമിയായി അവൻ മാറി.മൂന്നാം ലോക യുദ്ധം വെളളത്തെച്ചൊല്ലിയാകും എന്ന് പറഞ്ഞ ചില പാരിസ്ഥിതി കോവിദൻമാരുണ്ട്.മൂന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു.എന്നാൽ വെളളത്തെചൊല്ലിയല്ല അതു കോവിഡിനോടാണ്.ഒന്നും രണ്ടും യുദ്ധങ്ങളിൽ നേരിട്ടു ബന്ധമുളള രാജ്യങ്ങൾ കുറവാണ്.എന്നാൽ മൂന്നാം യുദ്ധത്തിൽ ബന്ധമില്ലാത്ത രാജ്യങ്ങൾ കുറവാണ്. കൊറോണ വൈറസ് ദൈവ ശാപമാണെന്ന് പറയുന്നവർ ദൈവത്തിന്റെ മുന്നിൽ ചെന്നു നിന്നാൽ ഭസ്മമാക്കി കളയും.

        നിയന്ത്രണാതീതമായ ഈ മഹാമാരിയെ ശാസ്‌തൃയമായ രീതിയിൽ നിയന്ത്രിക്കാൻ കേരളത്തിനു കഴിഞ്ഞു.

ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന ജനം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.ശാശ്വത പ്രതിവിധിയല്ല ലോക്ഡൗൺ.രോഗവ്യാപനത്തിന്റെ തോതു കുറയ്ക്കാനും പ്രതിരോധത്തിനുളള സമയം കിട്ടാനുളള മാർഗം കൂടിയാണ്.

   നമ്മുടെ ഇതുവരെയുളള വിജയം തുടരണം.ഉത്തരവാദിത്ത ബോധമുളള ഒരു സമൂഹമാണ് വേണ്ടത്.കോവിഡിനെ തുരത്തി ഒരു ആരോഗ്യ സാമ്പത്തിക ഉജ്ജീവനം ആകട്ടെ നമ്മുടെ തന്ത്രം.
അമിത ഷാജി
10 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം