Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 28: |
വരി 28: |
| </poem></center> | | </poem></center> |
| {{BoxBottom1 | | {{BoxBottom1 |
| | പേര്=44073 | | | പേര്=ആതിര.കെ.എസ് |
| | ക്ലാസ്സ്=9 A | | | ക്ലാസ്സ്=9 A |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
വരി 36: |
വരി 36: |
| | ഉപജില്ല= നെയ്യാറ്റിൻകര | | | ഉപജില്ല= നെയ്യാറ്റിൻകര |
| | തരം= കവിത | | | തരം= കവിത |
| | color= | | | color= 5 |
| }} | | }} |
19:01, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ശൈത്യത്തിൽ മറനീക്കാത്ത ജനുവരി
മഞ്ഞിനോടൊത്ത് അവനും പെയ്തിറങ്ങി
ഊതിയാൽ പറക്കുന്ന ചാറ്റൽ മഴയല്ല
തണുത്തു വിറച്ച മനസ്സുകളിൽ
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻ കെൽ പ്പുള്ള
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു
ജീവിതത്തിൻ തിരശീലയില്ലാതെ അരങ്ങിൽ നിറഞ്ഞാടി
രംഗബോധമില്ലാത്ത കോമാളിയെ
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ
ദിനപത്രത്തിൻ മുഖത്താളുകൾ പോലും
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു
നാളെയെന്തന്നറിയില്ല എങ്കിലും
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല.
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ
ജീവൻ കാക്കുന്ന സൈനികരായി
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു
ഞങ്ങൾ ജയിക്കും നിശ്ചയം
അന്നു നിന്റെ ചേതനയറ്റ മുഖം
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ?
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|