"എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/ഉണർവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉണർവുകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.വി.എ.യു.പി.സ്കൂൾ പരിക്കളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13465 | | സ്കൂൾ കോഡ്= 13465 | ||
| ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
18:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉണർവുകാലം
“രാവിലെ ഒച്ചപ്പാടൊന്നും കേൾക്കുന്നില്ലല്ലോ?” കരിയിലപ്പിട റോഡരുകിലെ നാട്ടുമാവിലിരുന്ന് താഴേക്ക് നോക്കി. “ഓഹോ, പോലീസുകാർ മാത്രമേ റോഡിലുള്ളല്ലോ, ഇതെന്തുപറ്റി?” “നീയൊന്നുമറിഞ്ഞില്ലേ?” അണ്ണാറക്കണ്ണൻ കരിയിലപ്പിടയോട് ചോദിച്ചു. “മനുഷ്യർക്കിടയിൽ ഏതോ ഒരു രോഗം പടർന്നിട്ടുണ്ടത്രെ, എല്ലാവരും വീട്ടിൽ ഇരിക്കണം പോലും. ഒരു വൈറസ് ആണ് രോഗം പരത്തുന്നത്, എന്താ അതിന്റെ പേര്...”. “ഡാ അണ്ണാറക്കണ്ണാ, കൊറോണ വൈറസ്, നിനക്കിതൊന്നുമറിയില്ലേ” അങ്ങോട്ടു പറന്നുവന്ന കാക്കച്ചി ചിരിച്ചുകൊണ്ട് പരിഹസിച്ചു. “ങാ, അങ്ങനെയേതാണ്ടാ... ഞാനെങ്ങനെയറിയാനാ, ഈ ജനങ്ങളെ പേടിച്ച് ഞങ്ങളൊക്കെ പൊത്തിനുള്ളിൽ തന്നെയല്ലായിരുന്നോ.” “ശരിയാ ഇപ്പോൾ അണ്ണാന്മാരെ കാണാനേയില്ല. പണ്ടൊക്കെ എത്രയായിരുന്നു.” ഇതൊക്കെ കേട്ടിരുന്ന് ഓലേഞ്ഞാലി പതിയെ ഓർമകൾ അയവിറക്കി. “ഇവർക്കപ്പോൾ വീട്ടിലിരിക്കാൻ അറിയാമല്ലേ. എന്തായിരുന്നു അഹങ്കാരം, കാറിലും മറ്റു വണ്ടിയിലും ചീറിപ്പാഞ്ഞുള്ള പോക്ക്... നമുക്കൊന്ന് പുറത്തിറങ്ങാൻ പറ്റുമായിരുന്നോ. നോക്ക് അന്തരീക്ഷം എത്ര സുന്ദരമായിരിക്കുന്നു. നമുക്കൊന്ന് പാറിപ്പറന്നാലോ" ഇരട്ടത്തലച്ചിക്ക് ഒരു മോഹം. “ശരിയാ, നമുക്കാ പഞ്ചവർണക്കിളിയേയും ഒപ്പം കൂട്ടാം, അവളും കാണട്ടെ നമ്മുടെ നാട്.”
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ