Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 26: |
വരി 26: |
| | color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Sreejaashok25| തരം= കഥ }} |
13:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു നിമിഷത്തിന്റെ മായാജാലം
പതിവില്ലാതെ അവൾ അതിരാവിലെ എഴുന്നേറ്റു. അവൾ ജനാലകളിലൂടെ പുറത്തേക്ക് നോക്കി, സൂര്യൻ ഉദിച്ചു നിൽക്കുന്നു സൂര്യരശ്മികൾ അവളുടെ മുഖത്തിന് പ്രകാശം നൽകി. മുറ്റത്തെ ചെടികളിൽ, പൂക്കൾ വിരിഞ്ഞു നിൽക്കുന്നു, മരങ്ങൾ തല ഉയർത്തി നിൽക്കുന്നു, അതി സുന്ദരമായ ഈ കാഴ്ച അവളുടെ കണ്ണുകൾക്ക് കൗതുകം നൽകി. അവൾ മുറിയിൽ നിന്ന് മുറ്റത്തേക്ക് ഓടി. പ്രഭാത ഭംഗി കുറച്ചുകൂടി ആസ്വദിക്കാൻ അവൾ മുറ്റത്തെ പുൽമേടയിൽ ഇരുന്നു. മാധുര്യം തുളുമ്പുന്ന കുയിൽനാദം അവളുടെ കണ്ണുകളെ തഴുകി. അവൾ മയക്കത്തിലേക്ക് വഴുതി വീണു . പോയി മറഞ്ഞ നാളുകൾ അവളുടെ മനസ്സിൽ സ്വപ്നമായി വന്നെത്തി. വീടിനടുത്തുള്ള റോഡിൽനിന്ന് ഭയാനകമായ ശബ്ദത്തിൽ വണ്ടികൾ ഹോൺ മുഴക്കുന്നു, ബൈക്കുകൾ കാതടപ്പിക്കുന്ന ശബ്ദത്താൽ ചീറിപ്പായുന്നു, കൂടാതെ കണ്ണുകളെ കാഴ്ചകളിൽ നിന്നും
മറയ്ക്കുന്ന പുകയും. നടപ്പാതകളിൽ മനുഷ്യന് സഞ്ചരിക്കാൻ പറ്റാതെ മാലിന്യം നിക്ഷേപിക്കുകയും ചിലയിടത്തു പ്ലാസ്റ്റിക്കുകൾ റോഡരികിൽ തന്നെ കത്തിക്കുകയും ചെയ്യുന്നു
പ്ലാസ്റ്റിക് കത്തിച്ച ഗന്ധം അവൾക്കു ശ്വാസതടസം ഉണ്ടാക്കി. അത് താങ്ങാനാകാതെ അവൾ വീടിനുള്ളിൽ കയറി വാതിലുകൾ അടച്ചു.
" മോളേ ... "
പെട്ടന്നവൾ ഞെട്ടിയുണർന്നു.
"മോളെ നക്ഷത്രേ... അകത്തുവരു ആവശ്യമില്ലാതെ പുറത്തിറങ്ങാൻ പാടില്ല കൊറോണ വൈറസ് പകരും. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം അകത്തു വാ..! " " ശരി മുത്തശ്ശി." അപ്പോഴാണ് അവൾ അറിഞ്ഞത് അവളുടെ ലോകത്തിനെ കൊറോണ വൈറസ് ഭക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അവൾ കൈകൾ കഴുകി അകത്തു പോയി. അസ്തമയമായി, അവൾ മാസ്ക് ധരിച്ച് മുത്തശ്ശി യോടൊപ്പം മുറ്റത്തിറങ്ങി മുത്തശ്ശി ചെടികൾക്ക് വെള്ളം നനച്ചു കൊടുത്തു, അപ്പോൾ നക്ഷത്ര മുത്തശ്ശിയോടു ചോദിച്ചു മുത്തശ്ശി എന്തുകൊണ്ടാണ് നമ്മുടെ ലോകത്തിനെ കൊറോണ വൈറസ് ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് ഇതുവരെ ബാധിക്കാത്ത കോവിഡ് -19 ഇപ്പോൾ ലോകത്തിൽ വന്നത്? നമ്മൾ എന്താ മുത്തശ്ശി ഈ വൈറസിനെ തുരത്താൻ ചെയ്യേണ്ടത്? മുത്തശ്ശി പണ്ടത്തെ ഡോക്ടർ ആയതുകൊണ്ട് ചോദിച്ചതാണ് . മുത്തശ്ശി പറഞ്ഞു, "കോവിഡ് -19 ലോകത്തിനെ ബാധിക്കാൻ നാം ഓരോരുത്തരും കാരണമാണ് എന്തെന്നാൽ മനുഷ്യർ ചുറ്റുപാടുകൾ വൃത്തിഹീനമാക്കും, പുഴകളും തടാകങ്ങളും മലിനമാക്കും, വഴികയരികിൽ മാലിന്യം വലിച്ചെറിയും, മൃഗങ്ങളെ ജീവിക്കാൻ അനുവദിക്കാതെ അവരെ കൊന്നു ഭക്ഷിക്കും, മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ശാസ്ത്രം 91 ശതമാനവും പറയുന്നുണ്ട്. കണ്ണിനു പോലും കാണാൻ സാധിക്കാത്ത ഈ കുഞ്ഞു വൈറസിന് നമ്മുടെ ലോകത്തിനെ തന്നെ പിടിച്ചടക്കമെങ്കിൽ എന്തുകൊണ്ട് ബുദ്ധിയും ശക്തിയും ജ്ഞാനവുമുള്ള മനുഷ്യന് കൊറോണ വൈറസിനെ തുരത്തിക്കൂടാ ? നമുക്ക് ഓരോരുത്തർക്കായി വൈറസിനെ തുരത്താൻ കഴിയില്ലായിരിക്കാം എന്നാൽ നമ്മൾ ഒരുമിച്ചു നിന്ന്, ഡോക്ടർമാർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി പുറത്തു പോകുമ്പോൾ മാസ്ക് ധരിച് ജാഗ്രതയായിരുന്നാൽ മാത്രം മതിയാകും. കൊറോണ വൈറസ് ബാധിക്കപെട്ടവർക്കു വേണ്ടിയും, നമ്മുടെ കേരളം പഴയതുപോലെ ആകാനും നമ്മുക്ക് ദൈവത്തോട് പ്രാർഥിക്കാം." ഇത്രയും പറഞ്ഞ് മുത്തശ്ശി അകത്തു പോയി. അവൾ ഈ ലോകത്തിനു വേണ്ടി ദൈവത്തോട് പ്രാർഥിച്ചു. അതെ സമയം അവൾ മറിച്ചു ചിന്തിച്ചു. എന്തുകൊണ്ടും ഇപ്പോഴത്തെ കേരളം തന്നെയല്ലേ നല്ലത്? അന്തരീക്ഷം എത്ര ശാന്തമാണ് ! ഭൂമിക്ക് എത്ര ഭംഗിയാണ്! അച്ഛനും അമ്മയും എന്റെ അരികിൽ തന്നെയുണ്ട്. ഈ കേരളം എത്ര സുന്ദരമാണ് !അതേസമയം കോറോണബാധകരെക്കുറിച്ചുള്ള ഓർമ അവളെ ദുഃഖിതയാക്കി..!!
അവൾക്കു അറിയില്ലായിരുന്നു ഊർജ്ജസ്വലത ഉള്ള കേരളമാണോ നല്ലത് അതോ ഉറങ്ങിക്കിടക്കുന്ന കേരളം ആണോ നല്ലത് എന്ന്.... .......................
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|