"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്= സ്നിഗ വസന്ത്
| പേര്= സ്നിഗ വസന്ത്
| ക്ലാസ്സ്=  +2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  12 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13062
| ഉപജില്ല=    കണ്ണൂർ  സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ  സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 25: വരി 25:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

09:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ അതിജീവനം


ഹായ് സുഹൃത്തുക്കളെ,

           ഞാൻ സ്നിഗ വസന്ത്......
    നമ്മളെല്ലാം വീടുകളിലേക്ക് പടച്ചട്ടകെട്ടിയ പടയാളികളെ പോലെ കൊറോണയ്ക്ക് എതിരെ പൊരുതാൻ ചേക്കേറിയിട്ടു ദിവസങ്ങൾ കടക്കുന്നു. ലോകമെമ്പാടും ഒരുപാട് മനുഷ്യർ മരണത്തിനു കീഴടങ്ങുന്ന കാഴ്ചകളും, നമ്മുടെ ചുറ്റുപാടും അസുഖം സ്ഥിതീകരിക്കുന്നതും ബേധമാകുന്നതുമായ കാഴ്ചകളും നമ്മൾ കണ്ടു.

വളരെയേറെ കാര്യക്ഷമമായി ഉത്തരവാദിത്തത്തോടെ ജനതയെ ചേർത്തു നിർത്തിയ കേരള സർക്കാരിനെ എത്ര പ്രശംസിച്ചാലും മതി വരില്ല. ഇത്രയൊക്കെ സർക്കാർ പരിശ്രമിച്ചിട്ടും അവനവന്റെയും അവനവന്റെ കുടുംബത്തിന്റെയും ആരോഗ്യ വിഷയമാണ് എന്നുപോലുമോർക്കാതെ സർക്കാരിനെയും പോലീസിനെയും കൊഞ്ഞനം കുത്തി കൂട്ടംകൂടി നിന്നും യാത്ര ചെയ്തും വന്ന ആളുകളെയും നമ്മൾ കണ്ടു. ആചാരങ്ങൾ പോലും മാറ്റി വെക്കപ്പെട്ടു.

നമ്മുക്ക് വലുത് നമ്മുടെ ജീവനാണ്. അല്ലെ? നമ്മുടേത് പോലെ അന്യന്റെ ജീവനും വലുതാണ്. മറ്റൊന്നും നമ്മൾക്ക് അത്രത്തോളം പ്രധാനമല്ല എന്ന് മനസ്സിലാക്കാനുള്ള ഒരവസരമാണിത്. നമ്മുടെ ജീവൻ നിലനിൽക്കണം എങ്കിൽ നമ്മുടെ ഈ ഭൂമിയും ആവശ്യമാണ് അല്ലെ? നമ്മൾ വീടുകളിൽ ഒതുങ്ങിയപ്പോൾ ഭൂമി ശുദ്ധവായു ശ്വസിച്ചത് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? എത്രയെത്ര മലിനമായ അന്തരീക്ഷമാണ് ശുദ്ധീകരിക്കപ്പെട്ടത്. ഭൂമിയ്ക്ക് നമ്മുടെ ഈ ഒതുങ്ങി നിൽപ്പ് ഉപകാരമായി എന്നതിൽ തർക്കമുണ്ടാകില്ല. നമ്മുക്ക് എല്ലാ വർഷവും ഇത്തരത്തിൽ പുറത്തേക് ഇറങ്ങാതെ വാഹനങ്ങൾ ഇറക്കാതെ പുകയും പ്ലാസ്റ്റിക്കും ഇല്ലാതെ ഒരിച്ചിരിനാളുകൾ വീടുകളിൽ പട്ടിണിയില്ലാതെ കഴിയാൻ ആയാൽ നമ്മൾ വീടോടും പ്രകൃതിയോടും ഒരുപാട് അടുക്കും എന്ന് തോന്നുന്നു. ഭൂമി ഒരുപാട് ശുദ്ധമാകുമെന്നും.

ഒരു അതിർവരമ്പുകളും ഇല്ലാതെ ജീവനുകളെയും മനുഷ്യനെയും വിലകല്പിച്ചു ഇനിയങ്ങോട്ടും എല്ലാവര്ക്കും കഴിയാൻ സാധിക്കട്ടെ.

സ്നിഗ വസന്ത്
12 എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത