Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 21: |
വരി 21: |
| | | |
| എന്ന കാര്യമെങ്കിലും നാം മനസ്സിലാക്കിയിരിക്കണം.ഈ മന്ത്രവുമായി വനവത്കര ണത്തിന് നാംമുന്നിട്ടിറങ്ങണം. കാടും, പുഴയും, കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒലിച്ചുപോകാത്ത മണ്ണും, പ്രവാഹം നിലയ്ക്കാത്ത പുഴയും, കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കൈക്കലാക്കേണ്ടിയിരിക്കുന്നു. ഇവ കനിയുന്ന കാട് നാം സംരക്ഷിച്ചേ തീരൂ. അതിനായി നമ്മുക്ക് ദൃഢപ്രതിജ്ഞ എടുക്കാം . | | എന്ന കാര്യമെങ്കിലും നാം മനസ്സിലാക്കിയിരിക്കണം.ഈ മന്ത്രവുമായി വനവത്കര ണത്തിന് നാംമുന്നിട്ടിറങ്ങണം. കാടും, പുഴയും, കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒലിച്ചുപോകാത്ത മണ്ണും, പ്രവാഹം നിലയ്ക്കാത്ത പുഴയും, കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കൈക്കലാക്കേണ്ടിയിരിക്കുന്നു. ഇവ കനിയുന്ന കാട് നാം സംരക്ഷിച്ചേ തീരൂ. അതിനായി നമ്മുക്ക് ദൃഢപ്രതിജ്ഞ എടുക്കാം . |
| </p></br> | | </p> |
|
| |
|
| {{BoxBottom1 | | {{BoxBottom1 |
16:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വന നശീകരണം
"കാടില്ലെങ്കിൽ നാടില്ല
നാടില്ലെങ്കിൽ നാമില്ല"
കാറ്റായും, മഴയായും, കുളിരായും, പശിയാറ്റുംപഴമായും, ഉയിരിന് മരുന്നായും, കളിപ്പാട്ടമായും, ഊന്നുവടിയായും, തൊട്ടിലായും, ശവപ്പെട്ടിയായും നമ്മോടൊപ്പം എത്തുന്ന ഒന്നാണ് മരം. വനം കനിയുന്ന ഏറ്റവും വലിയ ധനവുമാണ്. ഇങ്ങനെ കവികൾ വാഴ്ത്തിയിട്ടുള്ള വൃക്ഷസമ്പത്ത് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അത് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ധന ക്ഷാമമാണ് വനനശീകരണം സൃഷ്ടിക്കുന്ന പ്രത്യക്ഷമായ ആപത്ത്. വന നശീ കരണം പരോക്ഷമായി മറ്റ് നിരവധി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.ഇത് മണ്ണൊലിപ്പ് വർധിപ്പി ക്കുന്നതിനും മഴയെ പ്രതികൂലമായി ബാധിക്കുന്നതിനും വരൾച്ചയ്ക്കും വഴിതെളിക്കുന്നു .നമ്മുടെ കൃഷിഭൂമിയുടെ ഒരു ശതമാനം വീതം പ്രതിവർഷം മരുഭൂമിയായി മാറ്റപ്പെടുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ നില തുടർന്നാൽ ഭൂമിയാകെ സഹാറയായി മാറ്റപ്പെടുമെന്ന് ഇക്കണോമിക്ക് ആന്റ് സയന്റിഫിക് ഫൗണ്ടേഷൻ ചൂണ്ടി കാണിച്ചിട്ടുണ്ട്. വനനശീകരണം വന മൃഗങ്ങളുടെ നാശത്തിനും വഴിതെളിക്കുന്നു. ക്രമാതീതമായ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയേയും ബാധിക്കുന്നു. ഇത് ജീവിതം ദുരിതപൂർണമാക്കും.
സാമൂഹ്യവനവത്കരണം ഇതിനുള്ള പരിഹാരമെന്ന നിലയിൽ സർക്കാർ ആവിഷ്കരി ച്ചിട്ടുള്ള പദ്ധതിയാണ്. ക്ഷയോന്മുഖമായ വനങ്ങളിലും ഗവൺമെൻ്റ് അധീനതയിലുള്ള ഭൂമി യിലും നട്ടുപിടിപ്പിക്കാൻ സൗജന്യമായി വൃക്ഷത്തൈകളും വനവത്കരണത്തിന് ആവശ്യമായ സാങ്കേതിക ഉപദേശവും നൽക്കുന്ന ഒരു പരിപാടിയാണിത്.നാലു ദശാബ്ദത്തോളം പഴക്കമുള്ള നമ്മുടെ വന മഹോത്സവം ഇതിന്റെ പൂർവ രൂപമാണ്. ക്ഷയിച്ച 69,000 ഹെക്ടർ വനഭൂമി വീണ്ടെടുക്കുന്നതിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു ദീർഘകാല പരിപാടിയാ ണിത്.
വനനശീകരണത്തിനെതിരെ കർശനമായ നടപടികൾ ഇല്ല എന്നുള്ളതാണ് സത്യം. വനപാലകരുടെ എണ്ണം കൂടുന്നതല്ലാതെ വനത്തിന്റെ വിസ്തൃതി കുറയുന്നത് തടയാൻ നമുക്ക് കഴിയുന്നില്ല. വനംകൊള്ള പകൽ പോലെ സത്യമാണ്. വനപാലകരുടെ സഹായമില്ലാതെ വനം കൊള്ളയടിക്കപ്പെട്ടില്ല.വർഷങ്ങളായി എല്ലാ ഒക്ടോബറിലും നാം കൊണ്ടാടുന്ന ന മഹോത്സവം യുവതല മുറ യിൽ വന സംരക്ഷണത്തിന്റെ ആവശ്യകത പകർന്നു കൊടുക്കുവാൻ ഉദ്ദേശിച്ചുള്ളതാണ്. വനങ്ങളുടെ പ്രാധാന്യം അവ പരിപാലിക്കേണ്ടതിലെ ആവശ്യകത, നശീകരണം തടയുന്നതി നുള്ള മാർഗങ്ങൾ എന്നിവ വ്യക്തമാക്കുന്ന സെമിനാറുകളും പ്രദർശനങ്ങളും ഈ അവസരത്തി ൽ സംഘടിപ്പിക്കാനുണ്
നമ്മുടെ വനസമ്പത്ത് സംരക്ഷിക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാകണം ആവശ്യങ്ങൾക്കായി മരം മുറിക്കാതിരിക്കാൻ നമുക്കാവില്ല. പക്ഷേ, അതിന് പകരം നാം മറ്റൊരു മരം നടേണ്ടതാണ്.ഒ.എൻ.വി.കുറിപ്പ് പാടിയത് പോലെ,
"ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു".
എന്ന കാര്യമെങ്കിലും നാം മനസ്സിലാക്കിയിരിക്കണം.ഈ മന്ത്രവുമായി വനവത്കര ണത്തിന് നാംമുന്നിട്ടിറങ്ങണം. കാടും, പുഴയും, കാട്ടുപൂഞ്ചോലയുടെ കുളിരും നമുക്ക് തിരിച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒലിച്ചുപോകാത്ത മണ്ണും, പ്രവാഹം നിലയ്ക്കാത്ത പുഴയും, കാലം തെറ്റാത്ത മഴയും നമുക്ക് വീണ്ടും കൈക്കലാക്കേണ്ടിയിരിക്കുന്നു. ഇവ കനിയുന്ന കാട് നാം സംരക്ഷിച്ചേ തീരൂ. അതിനായി നമ്മുക്ക് ദൃഢപ്രതിജ്ഞ എടുക്കാം .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|