"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഗീതയുടെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗീതയുടെ ഗ്രാമം | color=4 }} ഒരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
   | color=2
   | color=2
   }}
   }}
{{verified|name=Kannankollam|തരം=കഥ}}

13:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗീതയുടെ ഗ്രാമം

ഒരിടത്തൊരിടത്ത് ഒരു സുന്ദരമായ ഗ്രാമമുണ്ടായിരുന്നു. എവിടെ നോക്കിയാലും നിറയെ പച്ചപ്പുള്ള ഗ്രാമമായിരുന്നു അത്. കുറച്ച് ആളുകൾ മാത്രമേ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും നല്ല സ്നേഹം ഉള്ളവരാണ്. ആ ഗ്രാമത്തിൽ മനോഹരമായ ഒരു പുഴ ഒഴുകുന്നുണ്ട്. നല്ല തെളിഞ്ഞ ശുദ്ധമായ വെള്ളമാണ് അതിലുള്ളത്. ആ ഗ്രാമത്തിലെ ജനങ്ങൾ ഈ പുഴയിൽ നിന്നാണ് വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്നത്. അങ്ങനെ എല്ലാവരും സന്തോഷത്തോടെ കഴിയുകയായിരുന്നു. പെട്ടെന്നാണ് അവർക്ക് മനസ്സിലായത് അവരുടെ പുഴ മലിനമായി കൊണ്ടിരിക്കുകയാണെന്ന്. ആ പുഴയിലെ വെള്ളം കുടിച്ച് പലർക്കും അസുഖം വരാൻ തുടങ്ങി. അവിടെ ആർക്കും മനസ്സിലായില്ല പുഴ എങ്ങനെയാണ് മലിനമാകുന്നതെന്ന്. അങ്ങനെ അവർ അന്വേഷണം തുടങ്ങി. അന്വേഷിച്ചു അന്വേഷിച്ചു പുഴ എങ്ങനെയാണ് മലിനം ആകുന്നത് എന്ന് അവർക്ക് മനസ്സിലായി. നഗരത്തിലെ ആളുകളാണ് രാത്രിയിൽ വന്ന് പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അസുഖം വന്നവരുടെ കൂട്ടത്തിൽ "രാമൻ "എന്ന പേരുള്ള ഒരു പാവം കർഷകനും അസുഖം ബാധിച്ചു. രാമനു സഹായമായി തന്റെ പതിനെട്ടു വയസ്സുകാരിയായ മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ഗീത "എന്നാണ് അവളുടെ പേര്. ഗീതയ്ക്ക് തന്റെ അച്ഛനെ വളരെ ഇഷ്ടമായിരുന്നു. അച്ഛന് രോഗം ബാധിച്ചപ്പോൾ അവൾക്ക് ഒരുപാട് സങ്കടമായി. അവൾക്കെ ന്തുചെയ്യണമെന്നറിയാതായ്. അവൾ ആലോചിക്കാൻ തുടങ്ങി. ആലോചിച്ചാലോചിച്ച് അവൾക്ക് ഒരു ഉത്തരം കിട്ടി. ആദ്യം ചെയ്യേണ്ടത് പരിസര ശുചീകരണമാണ്. അങ്ങനെ അവൾ പരിസര ശുചീകരണം ആരംഭിച്ചു. സഹായത്തിനായി അവൾ നാട്ടുകാരെ കൂട്ടുപിടിച്ചു. അവർ ഒരുമിച്ച് പുഴ വൃത്തിയാക്കാൻ തുടങ്ങി. വൃത്തിയാക്കുന്നതിനിടയിൽ അവൾ പറഞ്ഞു" നമ്മളിങ്ങനെ വൃത്തിയാക്കിയാൽ മാത്രം പോരാ മാലിന്യങ്ങൾ കൊണ്ടു വന്നിടുന്നു നഗരവാസികളെ നമ്മൾ തടയുകയും വേണം" അത് കേട്ട് നാട്ടുകാർ ഒന്ന് ആലോചിക്കാൻ തുടങ്ങി. എന്നിട്ട് അവർ മുഖത്തോടുമുഖം നോക്കി പറഞ്ഞു "അത് ശരിയാണ് അത് ശരിയാണ്". ആ രാത്രി അവർ നഗരവാസികൾക്ക് വേണ്ടി കാത്തിരുന്നു. നേരം ഒരുപാട് ഇരുട്ടിയപ്പോൾ ഓരോരുത്തരായി വരാൻ തുടങ്ങി. വന്നവരെയെ ല്ലാം ഗീതയും നാട്ടുകാരും ചേർന്ന് പിടിച്ചു. പിടിക്കപ്പെട്ടവരെല്ലാം മാപ്പപേക്ഷിച്ചു. ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നും പറഞ്ഞു. അവർക്ക് തെറ്റ് തിരുത്താനായി ഗീതയും കൂട്ടരും ഒരു അവസരം കൊടുത്തു. തെറ്റ് ചെയ്ത നഗരവാസികൾ എല്ലാം ചേർന്ന് ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഗ്രാമവാസികൾക്ക് ഒരു സഹായം ചെയ്തുകൊടുക്കാൻ തീരുമാനിച്ചു. അസുഖം വന്നവരെ ചികിത്സിക്കാനായി ഒരു ഡോക്ടറെ അവർ വിളിച്ചു. ഡോക്ടർ വന്നു അസുഖം വന്നവരെയെ ല്ലാം നോക്കി. "ആർക്കും കാര്യമായിട്ട് ഒന്നും സംഭവിച്ചിട്ടില്ല ധാരാളം പച്ചക്കറികൾ മാത്രം കൊടുത്താൽ മതി" എന്നാണ് ഡോക്ടർ പറഞ്ഞത്. അത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. വീണ്ടും എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം അസുഖം വന്നവരുടെ അസുഖവും ഭേദമായി.

Nihala.N
6 L വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ