"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=ലേഖനം}}

12:41, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 തിരിച്ചറിവുകൾ    

"തിരിച്ചറിവുകൾ വാക്കിന്റെ മൂർച്ചയിൽ ആളിക്കത്തുമ്പൊൾ.... കത്തിക്കരിഞ്ഞ ഒരു ജഡം ആയി മാറുന്നു വിഡ്ഢിയാം ദേഹി" - ഗ്രീഷ്മ ബാലചന്ദ്രൻ

എത്ര അർത്ഥവത്തായ വരികൾ അല്ലേ..ഞാൻ എല്ലാം നേടി എന്നഹങ്കരിക്കുന്ന മനുഷ്യന് കൊറോണ കാലം നൽകുന്ന തിരിച്ചറിവുകൾ.. തന്നിൽത്തന്നേയോ,സമൂഹത്തിൽ,അഭയം തേടാതെ ദൈവത്തിലേക്ക് മാത്രം അവൻ പ്രത്യാശ ഉയർത്തിയ നിമിഷങ്ങൾ....എന്നെ ഒന്നും ബാധിക്കുകയില്ല,അത് മറ്റു പലർക്കും പറഞ്ഞിട്ടുള്ളതാണ് എന്ന് പറഞ്ഞു നടന്നവർക്ക് എല്ലാം ,ഒരു വ്യത്യാസവും ഇല്ലാതെ ലോകം മുഴുവൻ കാർന്നു തിന്നു കൊറോണ വൈറസ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ,കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ ഏതു സമയവും തന്നെയും ബാധിച്ചേക്കാം എന്ന ഉൾഭയത്തോടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്.ഇപ്പോ ജോലിയില്ല,പരിപാടികൾ ഇല്ല,ഒരു തിരക്കും ഇല്ല.എല്ലാവരും ഒന്ന് പോലെ സ്വന്തം കുടിക്കുള്ളിൽ.രോഗം ബാധിച്ചു ആണോ അതോ പട്ടിണി കിടന്നു ആണോ മരിക്കുക എന്ന് അറിയില്ല.അത്തരം ഒരു അവസ്ഥ. ഓർമയുണ്ടോ ,ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തല്ലിക്കൊന്ന ആദിവാസി മധുവിനെ.വിശപ്പിന്റെ വില അന്ന് നമ്മൾ അറിഞ്ഞില്ല .ഇന്ന് നമ്മൾ അറിയുന്നു.അല്ലെങ്കിൽ അറിയും.കൺമുന്നിൽ ആയിരങ്ങളും പതിനായിരങ്ങളും മരിച്ചു വീഴുന്നു.മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്നു.ഒരു സോപ്പ് ഉപയോഗിച്ച് കഴുകിയാൽ അലിഞ്ഞ് ഇല്ലാതാകുന്ന ഒരു സൂക്ഷ്മ ജീവി ലോകം മുഴുവൻ കീഴടക്കി കഴിഞ്ഞു.ലോകം മുഴുവൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അവസ്ഥ.ഇനിയെന്ത് ചെയ്യണം?ഇനിയെന്ത് സംഭവിക്കും?എന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല. മദ്യം ഇല്ല,പീഡനം ഇല്ല,കൊലയില്ല, കള്ളം ഇല്ല.....ഇവയ്ക്ക് അപ്പുറം ഉള്ള ഒരു സുന്ദരമായ കാലം കൂടിയാണത്.മദ്യവും മയക്കുമരുന്നും ഇല്ലാതെയും ജീവിക്കാം ,ആഘോഷിക്കാം എന്ന് മനുഷ്യനെ പഠിപ്പിച്ച നാളുകൾ.3 നേരവും വില കൂടിയ അരിയെ കഴിക്കൂ എന്ന് വാശി പിടിച്ച മനുഷ്യനെ റേഷനരി കഴിച്ചും ജീവിക്കാം എന്ന് പഠിപ്പിച്ച നാളുകൾ.സ്വന്തം വീട്ടുകാരോട് പോലും സംസാരിക്കാൻ സമയമിലാതിരുന്നവർക് വേണ്ടുവോളം സമയം അവരുമായി സംസാരിക്കാൻ ലഭിച്ച നാളുകൾ ..ഉണ്ടായിരുന്നപ്പോൾ വില കൊടുക്കതിരുന്ന ദേവാലയങ്ങളും ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിച്ച നാളുകൾ .."കാലം ചില തിരിച്ചറിവുകൾ നൽകും ....ആ തിരിച്ചറിവുകൾ നമുക്ക് നഷ്‍ട്ടപ്പെട്ടതൊന്നും തിരിച്ചു തരില്ല:.ഇതു മനസ്സിൽ കുറിച്ചിടാം .നഷ്‍ടപെട്ടതൊന്നും തിരിച്ചു കിട്ടിയില്ലെകിലും നമുക്കു ചെറുക്കാം ദൈവത്തിലൂടെ ....കൊറോണ കാലം നൽകുന്ന ഏറ്റവും വലിയ തിരിച്ചറിവാണിത് .ഒരു സൂക്ഷമ ജീവിക്കു ലോകത്തെ കൈ പിടിയിലൊതുക്കാനായേക്കിൽ അതിനേക്കാൾ എത്രയോ ശക്തനാണ് ദൈവം .ദൈവത്തിലാശ്രയിക്കാം . തിരിച്ചറിവുകളെ മനസ്സിൽ കുറിച്ചിടാം .

ഹെന ജോബി
10 B എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം