"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ സുഹൃത്തിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
സുഹൃത്തിന്റെ വില

ഒരിടത്ത് ഒരു സുന്ദരമായ കാടുണ്ടായിരുന്നു .ആ കാട്ടിൽ അഞ്ച് നല്ലവരായ ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു എലിയും മാനും കുറുക്കനും മുയൽക്കുട്ടനും പിന്നെ ആമയും .അങ്ങനെയിരിക്കെ ഒരിക്കൽ മാൻ ചങ്ങാതിമാരോട് പറഞ്ഞു -"കൂട്ടുകാരേ നമുക്ക് ഗ്രാമത്തിലേക്ക് പോയാലോ ? അവിടെ ഒരു പാടം ഉണ്ടെന്ന് ഞാൻ കേട്ടു ."അപ്പോൾ കുറുക്കൻ പറഞ്ഞു -"നമുക്ക് നാളെ തന്നെ പോകാം '.എല്ലാവരും അത് സമ്മതിച്ചു .അവർ പിറ്റേന്ന് തന്നെ ഗ്രാമത്തിലേക്ക് പോയി .അവിടത്തെ കൃഷിക്കാരൻ ഒരു കെണി ഒരുക്കിയിരിക്കുന്നത് അവർ ആരും അറിഞ്ഞിരുന്നില്ല .അങ്ങനെ അവർ പാടത്തിലെത്തി .മാൻ പുല്ല് തിന്നാൻ തുടങ്ങി.അപ്പോൾ തന്നെ വല മാനിന്റെ പുറത്തേക്ക് വീണു .മാനിനു പേടിയായി.മാൻ വിളിച്ചു കൂവി -"കൂട്ടുകാരേ ....കൂട്ടുകാരേ ....എന്നെ രക്ഷിക്കൂ ..."മാൻ നോക്കിയപ്പോൾ കൃഷിക്കാരൻ വരുന്നുണ്ടായിരുന്നു.കൂട്ടുകാർ എല്ലാവരും കൂടി ആലോചിച്ചു.കുറുക്കന് ഒരു ബുദ്ധി തോന്നി.മാനിന്റെ അടുത്ത് മുയൽ ചെന്ന് ആ കാര്യങ്ങൾ എല്ലാം പറഞ്ഞു.മാൻ ഉടനെ തന്നെ ചത്തത് പോലെ കിടന്നു .കൃഷിക്കാരൻ വന്നു എന്നിട്ട് പറഞ്ഞു "ഹാ !ചത്ത മാനാണ് .ഇനി കൊല്ലേണ്ട ആവശ്യമില്ല ."അങ്ങനെ മാനിനെയും എടുത്ത് കൃഷിക്കാരൻ നടന്നു.വഴിയിൽ അതാ ഒരു മുയൽ ചത്ത് കിടക്കുന്നു.അപ്പോൾ കൃഷിക്കാരൻ പറഞ്ഞു"ഹായ് !ഇന്ന് മാനും മുയലും ഒക്കെ കിട്ടിയല്ലോ "മുയലിനെ എടുക്കാൻ വേണ്ടി അയാൾ മാനിനെ താഴെ വച്ചു .ആ തക്കം നോക്കി മാൻ ഓടി .അപ്പോൾ കൃഷിക്കാരൻ പറഞ്ഞു -"പോയത് പോട്ടെ ,എനിക്ക് മുയലിനെ കിട്ടിയല്ലോ ". ഇതും പറഞ്ഞ് മുയലിനെ എടുക്കാനായി തിരിഞ്ഞപ്പോൾ മുയലും ഓടി കഴിഞ്ഞിരുന്നു .കൂട്ടുകാർ എല്ലാവരും കാട്ടിലേക്ക് മടങ്ങി .എന്നിട്ട് മാൻ പറഞ്ഞു "നിങ്ങളാണ് എന്റെ യഥാർത്ഥ സുഹൃത്തുക്കൾ ...നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ കൃഷിക്കാരന്റെ ഭക്ഷണമായേനെ ...."
നന്ദന.എ .ബി
5A നവഭാരത് എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

11:00, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്ദന.എ .ബി 5A നവഭാരത് എച്ച് എസ് എസ് ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ