"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയിലേക്ക് മടങ്ങുക <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

08:23, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയിലേക്ക് മടങ്ങുക


പ്രകൃതിയിലേക്ക് മടങ്ങുക എന്നത് കൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത്, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം' അതായത് പ്രകൃതി യെ സംരക്ഷിക്കുക. അതിനെ നശിപ്പിക്കാതിരിക്കുക.പ്രകൃതിസംരക്ഷണം എന്നുള്ളത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല, മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും.എന്നാൽ ഭൂമി അല്ലാതെ മനുഷ്യർക്ക് വേറെയൊരു വാസസ്ഥലം ഇല്ല എന്ന വസ്തുത നാം മനസ്സിലാക്കണം.രാഷ്ട്രീയ പ്രബുദ്ധരും സാമൂഹ്യപ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണിത്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമ ല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു.ഭൂമിയുടെ നിലനില്പിന് തന്നെ ഇത് ഭീഷണിയാകുന്നു. ഭൂമി സൗരയുഥത്തിലെ ഒരു അംഗമാണ്. സഹോദര ഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനില്ക്കുന്ന ഗ്രഹം ഭൂമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് പുലരാനാവില്ല. ഒരു സസ്യ ത്തിന്റെ നിലനില്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യ ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു' മനുഷ്യൻ കഴിയുന്നത് പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏറ്റാണ്. പരിസ്ഥിതിയ്ക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ്.നിരവധി രൂപത്തിലുള്ള മലിനീകരണങ്ങളാണ് ആദ്യത്തേത്. ശബ്ദമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം: എല്ലാം ആ വിഭാഗത്തിലാണ് വരുന്നത്. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ജൈവഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നു. വൻ വ്യവസായശാലകൾ പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു 'പരിസ്ഥിതിയ്ക്ക് ഏല്ക്കുന്ന വമ്പിച്ച ദോഷമാണിത്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും ,വനനശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പരിസ്ഥിതികൾ. സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഗതവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ കാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതലാളുകൾ നഗരങ്ങളിൽ താമസിക്കുന്നവരാണ്. കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ എല്ലാം കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും ,സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര കാര്യമായി എടുക്കേണ്ടതുണ്ട്.സമഗ്രവും സങ്കീർണ്ണവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്.ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് തകർക്കുന്നതെന്ന് ഓർക്കണം.

പ്രിയങ്ക എസ്.പി
6 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം