"പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നദിയുടെ അവസാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=MT_1227}} | {{Verified|name=MT_1227| തരം= കഥ}} |
07:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നദിയുടെ അന്ത്യം
ഒരു നാട്ടിൻപുറത്തുകൂടി നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന ഒരു നദിയുണ്ടായിരുന്നു.ഗ്രാമവാസികൾ എല്ലാവരും കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനുമെല്ലാം ഉപയോഗിച്ചിരുന്നത് അതിലെ വെള്ളമായിരുന്നു. മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും ആ പുഴയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.കാടുംമലയും നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്തുനിന്നാണ് അത് ഉദ്ഭവിക്കുന്നത്.നാൾക്കുനാൾ കഴിയുമ്പോൾ മനുഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു,ഒപ്പം അവരുടെ ആവശ്യങ്ങളും അത്യാഗ്രങ്ങളും.അവർക്ക് താമസിക്കാൻ കുടുതൽ വീടുകൾ വേണ്ടിവന്നു.,കൂടെ മറ്റ്സൗകര്യങ്ങളും.ആവശ്യങ്ങൾക്കനുസരിച്ച് അവർ തരം പോലെ മരങ്ങൾ മുറിച്ചെടുക്കാൻ തുടങ്ങി.കുന്നുകൾ ഇടിച്ച് മണ്ണുംകല്ലും കടത്താനും അവർ മത്സരിച്ചുകൊണ്ടിരുന്നു.അത് മാത്രമോ, നദിയിൽനിന്ൻ മണലും ധാരാളമായി വാരിയെടുത്തു. അങ്ങനെയങ്ങനെ നാൾക്കുനാൾ ആ പാവം പുഴ മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധയെപ്പോലെ ക്ഷീണിച്ചുകൊണ്ടേയിരുന്നു. ശരീരത്തിലെ എല്ലുകൾപോലെ നദിയിൽ അവിടവിടേയായി പാറകൾ മുഴച്ചുനിൽക്കാനും തുടങ്ങി.ധാരമുറിഞ്ഞ ഒരു കണ്ണീർച്ചാലുപോലെ അതിനിടയിൽ കുറച്ച് വെള്ളം കെട്ടിനിൽക്കാനും തുടങ്ങി.അങ്ങനെ അവൾ അവസാന ശ്വാസം വലിക്കാൻ തുടങ്ങി.അപ്പോഴും ദുരമൂത്ത മനുഷ്യർ അവളെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല.പുഴയുടെ വെള്ളം വറ്റിയ ഭാഗങ്ങളും അവർ മണ്ണിട്ടുനികത്തി മഹാസൗധങ്ങൾ പണിയാൻതുടങ്ങി!!!
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ