"ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp | തരം= കഥ  }}

06:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ഒരിടത്ത് ഒരു മുക്കുവനും ഭാര്യയും താമസിച്ചിരുന്നു. മുക്കുവൻ കടലിൽ നിന്നു പിടിച്ചുകൊണ്ടുവരുന്ന മീൻ വിറ്റായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. അവർക്ക് ലഭിക്കുന്ന തുച്ഛമായ പണം കൊണ്ട് അവരുടെ ആഹാരത്തിന് മാത്രമേ തികഞ്ഞിരുന്നുള്ളൂ. അവർക്ക് നല്ല വൃത്തിയിൽ നടക്കാൻ ആശയുണ്ടായിരുന്നു പക്ഷേ അവർക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. ഒരു ദിവസം മുക്കുവൻ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. ഭാര്യ അദ്ദേഹത്തിന് ഭക്ഷണം വിളമ്പി. അപ്പോൾ പുറത്തുനിന്ന് ആരോ അവരെ വിളിച്ചു. മുക്കുവസ്ത്രീ വാതിൽ തുറന്നു നോക്കിയപ്പോൾ നാല് യുവാക്കൾ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ പേര് മനശൗചം,ഭാഷാശുചിത്വം, വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെയായിരുന്നു. `അവർ പറഞ്ഞു'. ഞങ്ങൾക്ക് ഭക്ഷണം തന്നാൽ ഞങ്ങൾ ഞങ്ങളുടെ ഗുണങ്ങൾ നിങ്ങൾക്ക് തന്ന് സഹായിക്കാം. `മറ്റൊരാൾ പറഞ്ഞു' എന്നാൽ ഭക്ഷണം കഴിക്കാൻ ഞങ്ങളിൽ ഒരാളെ മാത്രമേ അകത്തേക്ക് വിളിക്കാൻ കഴിയൂ. ഭാര്യ മുക്കുവനോട് ഇക്കാര്യം പറഞ്ഞു. ഈ വന്നിരിക്കുന്നവർ നിസാരക്കാരല്ല എന്ന് മുക്കുവന് മനസിലായി. ഭാര്യ പറഞ്ഞു `ദേ നമുക്ക് പരിസരശുചിത്വത്തെ വിളിക്കാം അങ്ങനെ നമ്മുടെ പരിസരം വൃത്തിയാകും'. എന്നാൽ മുക്കുവൻ പറഞ്ഞു നീ പോയി മനശൗചത്തെ വിളിക്കൂ എന്ന്. ഭാര്യ അത് അനുസരിച്ചു. മനശൗചം കൈകഴുകി അകത്തേക്ക് വന്നു. മനശൗചം അവരെ കെണ്ട് നല്ല പ്രവൃത്തികൾ ചെയ്യിച്ചു. ക്രമേണ അവർ അവരുടെ ഭാഷയിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവന്നു. അപ്പോൾ ഭാഷാശുചിത്വവും കൈകഴുകി ആഹാരം കഴിക്കാൻ അകത്തേക്ക് വന്നു. ഇവ അവരെ കൊണ്ട് അവരുടെ ശരീരത്തെശുദ്ധീകരിച്ചു. അപ്പോൾ വ്യക്തി ശുചിത്വവും കൈകഴുകി വന്നിരുന്നു. ഒരു വ്യക്തിക്ക് ഈ പറയുന്ന ശുചിത്വശീലങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അവർ അവരുടെ പരിസരവും വൃത്തിയാക്കും അതിനാൽ പരിസരശുചിത്വവും കൈകഴുകി ഭക്ഷണത്തിനായി അകത്തേക്ക് വന്നു. ഈ കഥ വായിക്കുന്ന ഓരോരുത്തരും ഈ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ തീർച്ചയായും നമ്മുടെ സമൂഹം വൃത്തിയായിതന്നെ ഇരിക്കും.

ശ്വേത .പി.എം
7 ബി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ