"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 71: വരി 71:
| color=      3
| color=      3
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

00:41, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൗനം

മൗനമിഴയുന്നൊരു പാമ്പുപോലെ,

മേഘങ്ങൾ ഇരുളുന്നു മൗനമായി.

ധരിത്രിയിൽ ശയിക്കുന്ന ധൂളി .

മഴയെ ഏറ്റുവാങ്ങുന്നതും മൗനമായി;

മഞ്ഞു പൊഴിയുന്നു മൗനമായി,

മഞ്ഞിൻ കണങ്ങളെ സ്നേഹമായ് നെഞ്ചേറ്റും.

ഭൂമി മാതാവിനും മൗനമല്ലോ?

ആരാധനയിൽ ദേവനർപ്പിക്കുന്നു പൂക്കളും ദുഃഖവും മൗനമായി .

കാറ്റിന്റെ സ്പർശനമേൽക്കുവാനായി.

വൃക്ഷങ്ങൾ കേഴുന്നു മൗനമായി.

സുപ്രഭാതം തേടും, ശബ്ദം.

പ്രപഞ്ചത്തിൻ പിന്നിൽ ഒളിക്കുന്നു മൗനമായി.

അമ്മതൻ ഗർഭത്തിൽ ശയിക്കും ഭ്രൂണം.

സ്വാതന്ത്ര്യം കൊതിക്കുന്നു മൗനമായി.

മൗനമായ് കൊതിച്ചൊരാ സ്വാതന്ത്ര്യം നേടുമ്പോൾ ;

മൗനമായ് കേഴുന്നു പൊക്കിൾകൊടി ബന്ധം.

പുലർക്കാലം രാവിനെ ഉഷസ്സായി പൊതിയുമ്പോൾ.

രാവും പിരിയുന്നു മൗനമായി.

ക്ഷണിക്കാത്തൊരതിഥിയായ് എത്തുന്ന മരണവും.

ഒടുവിൽ മടങ്ങുന്നു മൗനമായി.

മരണം വിതയ്ക്കുന്ന നോവിന്റെ ആഴങ്ങൾ.

തിരയുന്നു സാന്ത്വനം മൗനമായി.

മൗനം മയങ്ങുന്നു,ഉണരുന്നു.

മറക്കാതെ യാത്ര തുടരുന്നു മൗനമായി.

അവിരാമമാം യാത്ര.

തുടരുന്നു മൗനമായി.

അപൂർണ്ണമാം ഈ യാത്ര തുടരുന്നു മൗനമായി. .

നിരുപമ അജയ്
9 F പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത