"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണയുടെ വ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
}}
}}


{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം= കവിത    }}

00:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയുടെ വ്യാപനം


മഹാമാരിയാം വൈറസേ !
നീ ഇങ്ങനെ ജന ജീവിതങ്ങളിൽ
പടർന്നു പന്തലിച്ചാലെങ്ങനെ ?
സാധിക്കും ഒരു സുന്ദര ജീവിതത്തിന്
ഈ ദുഃസഹമാം ജീവിതം
മനുഷ്യ മനസ്സുകളെ വല്ലാതെ വേദനിപ്പിക്കുന്നു
ജന ജീവിതം വല്ലാതെ പൊറുതിമുട്ടുന്നു
വിദ്യാർത്ഥികളാം ഞങ്ങൾക്ക് പരീക്ഷക്കാലമായപ്പോൾ
നീ ഇങ്ങനെ പടർന്നു പന്തലിച്ചല്ലോ !
അതു കാരണം രാജ്യമാകെയുള്ള അടച്ചുപൂട്ടലിലൂടെ
പരീക്ഷകൾ മുടങ്ങി, തുടർപഠനവും മുടങ്ങി
നീ ഈ ലോകം മുഴുവൻ പടർന്നു കഴിഞ്ഞുവല്ലോ
നിന്നിൽ നിന്നും മുക്തി പ്രാപ്തിക്കായി ലക്ഷക്കണക്കി-
നാളുകൾ കേഴുന്നു ഒരല്പ്പം ആശ്വാസത്തിനായ്
മരുന്നിനായി ജനം അലമുറയിടുന്നു
ഈ മഹാമാരിയാം കൊറോണ വൈറസ്സു കാരണം
ലക്ഷക്കണക്കിനാളുകൾ മ‍ൺമറഞ്ഞു പോയി
ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണുവാൻ
പോലും സാധിക്കാതെ വരുന്നൊരവസ്ഥ
ഈ മഹാമാരിയായ വിപത്തിൽ നിന്നും
മോക്ഷം നേടാനായിനിയെത്ര നാൾ നാം കാത്തിരിക്കണം
ഈ ഭീതിജനകമാം ജനജീവിതത്തിൽ നിന്നും
കരകയറി പഴയതുപോലൊരു പുതുജീവിതം നയിക്കുവാൻ
ഇനി നമ്മുക്ക് ഒത്തൊരുമയോടെ ഒരുമിച്ച് കൈകോർക്കാം.

അക്ഷയ. ജെ. എസ്സ്
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത