"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mohammedrafi}} | {{Verified|name=Mohammedrafi| തരം=ലേഖനം }} |
23:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മൾ അതിജീവിക്കും
ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ കോറോണയെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞുനിൽക്കുന്നത് ലോകത്തിന് ഉപകാരം ചെയ്തതിന്റെ ഫലമായല്ല ഈ വൈറസ് പ്രശസ്തനായത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക് അതിവേഗം പടരുന്ന രോഗമാണ് കൊറോണ അഥവാ കോവിഡ്-19. ഇതിനെ അകറ്റാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് ആശങ്ക ഉളവാക്കുന്നത് ആണെങ്കിലും ആരോഗ്യപ്രവർത്തകർ അതിനുള്ള നിരന്തര പരിശ്രമത്തിലാണ് കൂടാതെ സർക്കാർ, പോലീസ് മേധാവികൾ എന്നിവർ ഈ രോഗം പടരാതിരിക്കാനായി ശ്രമിക്കുന്നുണ്ട്. കൊറോണ മുഖ്യമായും സമ്പർക്കം വഴിയാണ് പകരുന്നത്. നമ്മൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാവുന്ന droplets വഴിയും ഇവ പകരുന്നു. ആളുകളുടെ സമ്പർക്കം ഒഴിവാക്കാൻ രാജ്യത്ത് lock down ഏർപ്പെടുത്തിയിരിക്കുന്നു. ഇതിനാൽ ആളുകൾ കൂടുന്നത് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. വ്യക്തിശുചിത്വം ഈ കാലത്ത് അത്യന്താപേക്ഷിതമാണ്. പുറത്തു പോയി വന്നാൽ ഹാൻഡ്വാഷ് അല്ലങ്കിൽ സോപ്പ് കൊണ്ട് കയ്യ് നന്നായി കഴുകുക. ചുമക്കുമ്പോഴും തുമ്മുബോഴും തൂവാലകൊണ്ട് മുഖം പൊത്തിപിടിക്കുക. ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകുക. വ്യക്തിശുചിത്വം മാത്രമല്ല സ്വയംഅവബോധവും ആവശ്യമാണ്. തെറ്റായ വാർത്തകൾ വിശ്വസിക്കാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുക, ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക. കൊറോണ അവസാനിച്ചാൽ ഇനി എന്ത് എന്നൊരു ചോദ്യം ഉണ്ട്. ആശങ്കപ്പെടാതിരിക്കുക. സർക്കാർ കൂടെ, അല്ല മുന്നിൽ ഉണ്ട്. രണ്ട് തവണ പ്രളയം വന്നിട്ടും അതിജീവിച്ചവരാണ് നമ്മൾ ഓർക്കുക. കുടുംബത്തെയും മറ്റും വിട്ട് കൊറോണ യെ തുരത്താൻ പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരോടും പോലീസിനോടും സർക്കാരിനോടും എന്നും ഞങ്ങൾ നന്ദിയുള്ളവരായിരിക്കും. " Stay Home Stay Safe "
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം