Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 20: |
വരി 20: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{Verified|name=pkgmohan}} | | {{Verified|name=pkgmohan|തരം=ലേഖനം }} |
22:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വത്തിന്റെ മുൻപിൽ തോൽക്കുന്ന കൊറോണ
ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലു പോലെ മനുഷ്യൻ ജന്മനാ കിട്ടുന്ന ഗുണമാണ് ശുചിത്വം എന്നുള്ളത്. അതു കൊണ്ട് തന്നെ മറ്റു ജീവജാലങ്ങളിൽ നിന്നു എടുത്തു പറയത്തക്ക ഗുണമാണ് മനുഷനുള്ളത്. ശുചിത്വം വ്യക്തിയിൽ ആരംഭിച്ച് കുടുംബത്തിൽ അത് വളർത്തപ്പെടുന്നു. കാടുകളിലും, ഗുഹകളിലും, മേടുകളിലു, ജീവിച്ചിരുന്ന പ്രാചീന മനുഷ്യൻ പോലും തങ്ങളുടെ താമസ സ്ഥലം വൃത്തിയും വെടിപ്പോടും കൂടെ സൂക്ഷിച്ചിരുന്നത് ചരിത്രങ്ങളിൽ നാം കാണുന്നു. ശുചിത്വമുള്ള വ്യക്തി കുടുംബത്തിനും, സമൂഹത്തിനും,രാഷ്ട്രത്തിനും മാനിതനാണ്. നാം സ്കൂളിൽ ചെല്ലു മ്പോൾ നമ്മുടെ പ്രിയപ്പെട്ട അധ്യാ പകർ നമ്മെ അടുക്കും, ചിട്ടയും, ശുചിത്വവും കൂടുതലായി പഠിപ്പിക്കുന്നു.ഇതു നമ്മുടെ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഒരു കാര്യം കൂടിയാണ് കോളറ, പ്ലേഗ്, വസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങളെക്കുറിച്ചു നാം അറിവുള്ളവരല്ലോ. ഇതിനെയൊക്കെ മനുഷ്യന്റെ ചൊൽപ്പടിയിൽ നിറുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ വില്ലൻചുമ, മന്ത്, എലിപ്പനി, കുരുങ്ങുപനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഫലപ്രദമായ മരുന്നുണ്ട്. എന്നാൽ മാനവരാശിയെ വിഴുങ്ങികൊണ്ടിരിക്കുന്ന കോവിഡ് 19 (കൊറോണ) എന്ന മഹാവ്യാധി ക്ക് ഏറ്റവും നല്ല മരുന്നാണ് ശുചിത്വം എന്നുള്ളത്. മിസൈലുകളെക്കാൾ മാരകശേഷി സോപ്പിനുണ്ട്. വാക്കുകൾ ഉൾപെടെ മുൻപ് ഉപയോഗിച്ച സകല ആയുധങ്ങളെയും നിരായുധമാക്കിയ യുദ്ധം. പാതയിൽ മുഖാവരണത്തോടെയൊ അല്ലാതെ യൊ കാണുന്ന അപൂർവം മനുഷ്യർ. ഇന്നലെ വരെ സജീവമായിരുന്ന എല്ലാത്തിനേയും നിർജിവമാക്കിയ അവസ്ഥ. കൊറോണയുടെ കാര്യത്തിൽലാകട്ടെ 'ബാധിക്കുക' എന്ന വാക്കിനു 'തടയുക' എന്ന അർഥം മാത്രമായി. അകൽച്ച പാലിക്കലാണ് കൊറോണക്കാലത്തെ അടുപ്പം പാലിക്കൽ. കൊറോണക്കാലത്ത് മരണം ഒരു വീട്ടുകാര്യമാണ്. പുറത്തു നിന്നാരുമില്ല. കൊറോണക്കാലത്ത് വിവാഹത്തിൽ ചടങ്ങുകളില്ല മറ്റുള്ളവർക്ക് കാര്യവുമില്ല. ഹസ്തദാനം ചെയ്തിലെങ്കിൽ ആർക്കും പരിഭവമോ, പിണക്കമൊ ഇല്ല. കൊറോണ ഇരുട്ടു പോലെ സർവ്വദിക്കിലേക്കും വ്യാപിക്കുന്നു. കവി പറയും പോലെ 'പടരുമിരുൾ അടലുമലർ മാത്രം'. അതുകൊണ്ട് നമ്മൾക്കെല്ലാവർക്കും ശുചിത്വത്തിനു പ്രാധാന്യം കൊടുത്തു കൊണ്ട് ജീവിക്കാം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും, യാത്രകളിൽ സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യാം. കൂടാതെ പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകണം. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ വായും മൂക്കും പൊത്തി പിടിക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|