"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്/ഉയർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=MT_1227}} | {{Verified|name=MT_1227| തരം= കഥ}} |
22:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉയർത്തെഴുന്നേൽപ്പ്
പ്രകൃതി സുന്ദരമായ ഗ്രാമമായിരുന്നു മഞ്ചാടിക്കുന്ന്.അവിടെ ഒരുകൊച്ചു കുടിലിൽഒരച്ഛനും അമ്മയും മകളും പാർത്തിരുന്നു.മകളുടെപേര് കൺമണി.വളരെ സുന്ദരിയാണവൾ.ഗ്രാമത്തിലെഎല്ലാവർക്കുംഅവളെ ഒത്തിരി ഇഷ്ടമാണ്.ഒരു പാട് മലകളും കാടുകളും നിറഞ്ഞഒരു നാടാണ് മഞ്ചാടിക്കുന്ന്.ഗ്രാമത്തിലെ കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പര്യാപ്തമായഒരു വലിയ മൈതാനവും ആനാട്ടിലുണ്ട് .ഒരു ദിവസംകൺമണിയുംഅച്ഛനും അമ്മയും കൂടി ദൂരെയുള്ള കാവൻ മൂലയിലെ അമ്മവീട്ടിൽപോയി.രണ്ടു ദിവസം കഴിഞ്ഞാണ് അവർ തിരിച്ചെത്തിയത്.തിരിച്ചെത്തിയപ്പോൾ കണ്ടകാഴ്ച അവരെ അമ്പരപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.കാടും മരങ്ങളും വെട്ടിവീഴ്ത്തുകയും,കുളങ്ങളുംവയലുകളുംമണ്ണിട്ട് നികത്തുകയും ,വീടിരുന്ന സ്ഥാനത്തുവെറും മണ്ണ് മാത്രം.ആൾക്കാരൊക്കെ കിട്ടുന്നതെല്ലാംകെട്ടിപ്പെറുക്കി ഭാണ്ഡത്തിലാക്കികൊണ്ട് പോകുന്നു.കൺമണിയുടെഅച്ഛൻ കൃഷ്ണൻകുട്ടി അടുത്തുകണ്ടഒരാളോട് ചോദിച്ചു.എന്താണിവിടെ നടക്കുന്നത്.അവർ പറഞ്ഞുഈ പ്രദേശത്തെ മലകളും കുന്നുകളുമിടിച്ച് കാടെല്ലാംവെട്ടി ഈ സ്ഥാനത്ത് ഒരു പടുകൂറ്റൻഫാക്ടറി തുടങ്ങാൻ പോവുകയാണ്.അതിനാൽനമ്മളെല്ലാവരും ഇവിടം വിട്ട് പോകണം.കിട്ടുന്നതെല്ലാംപെറുക്കി എവിടേക്കെങ്കിലും പോയ് ക്കോളൂ.ഇതുകേട്ട് കൺമണി കരഞ്ഞു പോയി.ആ പ്രദേശംഅവളുടെജീവനായിരുന്നു.കാടും മലകളും വയലുകളും കുളങ്ങളും മൈതാനവും അവൾക്ക് ഒത്തിരി ഇഷ്ടമാണ്.ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അവൾ അച്ഛന്റെ മുമ്പിലെത്തി.അച്ഛാ നമുക്കിവിടം വിട്ട് പോകണ്ട നമുക്കിവിടെ നിൽക്കാം. അതെങ്ങിന്നയാ മോളേ,നമ്മുടെ വീട് ഇരുന്ന സ്ഥാനത്താണ് ഈഫാക്ടറി തുടങ്ങുന്നത്.നമ്ക്ക് ഇവിടുന്ന് പോയേ തീരു എന്ന് അച്ഛൻ പരഞ്ഞു. ഇതു കേട്ട് കൺമണി നിഞ്ഞ കണ്ണുകളോടെപറഞ്ഞു.ഇങ്ങനെ എത്രയെത്ര കുന്നുകളും മലകളും മറ്റും ഇടിച്ചു നിരത്തുന്നു.ഇതിലൂടെ നമ്മൾ പ്രകൃതിയെവേദനിപ്പിക്കുകയല്ലേ ചെയ്യുന്നത്.അച്ഛാ അമ്മേ നമുക്കിതിനെതിരെ പോരാടിക്കൂടേ ?അതൊരു തേങ്ങലായി അവളിൽനിറകൊണ്ടു.അച്ഛനും അമ്മയ്ക്കും തന്റെ മകൾ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായി.കൺമണി വളർന്നു വലുതായി ഒരു പരിസ്ഥിതി പ്രവർത്തകയായി .നാടിനും പ്രകൃതിക്കുംനന്മ വരുന്ന ഏതൊരു പ്രവർത്തിക്കുംമുൻനിരയിൽ കൺണി ഉണ്ടാകും.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ