"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color= 2
| color= 2
}}
}}
{{Verified|name=pkgmohan}}
{{Verified|name=pkgmohan|തരം= കഥ}}

22:24, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ


നിള ജനാലയുടെ കമ്പികളിൽ പിടിച്ച് അകലേക്കു നോക്കി നിൽക്കുകയായിരുന്നു.അവളുടെ നോട്ടം ചെന്നു നിന്നത് ആ കുളപ്പടവിനടുത്തുള്ള വള്ളിപ്പടർപ്പിലേക്കാണ്. നിളയും കൂട്ടുകാരികളും ഊഞ്ഞാലാടിക്കളിക്കാറുള്ള ആവള്ളിപ്പടർപ്പ് ."എത്ര ദിവസമായി അവിടേക്ക് പോയിട്ട്".ആ വള്ളിയൂഞ്ഞാൽ കൈ മാടി വിളിക്കുന്നത് പോലെ നിളയ്ക്ക് തോന്നി.അവൾ ആ മുറിയിൽ കഴിയാൻ തുടങ്ങിയിട്ട് എത്ര ദിവസമായി. എപ്പോഴാണ് ഇനി പുറത്തേക്ക് പോകാൻ കഴിയുക. കൃത്യസമയത്ത് ഭക്ഷണവും വെള്ളവും മുറിയിലേക്ക് എത്തിച്ചു തരും. ആര് അവളുടെ മുറിയിൽ വന്നാലും ശരീരം മുഴുവൻ മൂടിയിട്ടാണ്.അമ്മയുടെ തലോടലിനായി അവളുടെ കുഞ്ഞു മനസ്സ് കൊതിച്ചു.ചോക്ലേറ്റിൻ്റെ രൂപത്തിലാണ് കൊറോണ എന്ന ഭീതി അവളുടെ അടുത്തേക്ക് വന്നത്.അവളുടെ അങ്കിൾ ഗൾഫിലായിരുന്നു. കഴിഞ്ഞ മാസമായിരുന്നു വന്നത്. ചെറിയ ജലദോഷവും പനിയും ഉണ്ടായിരുന്നു. ആരും ശ്രദ്ധിച്ചിരുന്നില്ല. അങ്കിളിനെ കണ്ടപാടെ അവൾ ഓടികെട്ടിപ്പിടിച്ചു.അങ്കിൾ കൊടുത്ത ചോക്ലേറ്റ് രുചിയോടെ തിന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അങ്കിളിനെ കോവിഡ് 19 ബാധിച്ചുവെന്നും ആശുപത്രിയിൽ ആണെന്നും അറിഞ്ഞത്. അന്നുമുതലാണ് നിള ആ മുറിയിൽ ഒറ്റപ്പെട്ടത്.പല പ്രാവശ്യം തോന്നിയിട്ടുണ്ട് പുറത്തേക്ക് ഓടി പോയാലോ എന്നൊക്കെ. പക്ഷേ അപ്പോഴേക്കും കൊറോണ എന്ന മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ അവൾക്ക് ഓർമ്മവരും.അവൾക്കും അവളെ പോലെ ഉള്ളവർക്കുംവേണ്ടി പ്രവർത്തിക്കുന്ന നല്ല ജനങ്ങളെയും ഓർമ്മ വരും. ഞാൻ മൂലം മറ്റുള്ളവർക്ക് ഈ രോഗം വരില്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു. നിള ജനാലയുടെ അരികിലേക്ക് വീണ്ടും നടന്നു.ആ വള്ളി പടർപ്പിൽ വന്നിരുന്നാടുന്ന വാലാട്ടി കിളികൾ അവളോടെന്തോ പറയുന്നുണ്ടായിരുന്നു. "ഈ വള്ളിയൂഞ്ഞാൽ നിന്നെയും കാത്ത് ഇവിടെത്തന്നെയുണ്ട് " .

മാളവിക പി എ
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ