"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സൽപ്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കഥ}}

20:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൽപ്രവർത്തി

ക്ലാസ് ടീച്ചറിന്റെ വിളികേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്. എല്ലാവരും ഓരോ പരോപകാര പ്രവർത്തി ചെയ്ത് വേണം ക്ലാസ്സിൽ വരാനെന്ന് ടീച്ചർ ഇന്നലെ പറഞ്ഞത് അവൻ ഓർത്തു.

വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത താൻ എന്ത് പരോപകാരം ചെയ്യാൻ... പനിച്ചു വിറക്കുന്ന അമ്മയ്ക്ക് അരികിൽനിന്ന് എവിടെയും പോകരുത് എന്ന് പറഞ്ഞാണ് അച്ഛൻ വൈകിട്ട് കടൽ പണിക്ക് പോയത് അമ്മയ്ക്ക് ചുക്കുകാപ്പി പിന്നെ കയ്യും കാലും തടവിക്കൊടുത്തു രാത്രിമുഴുവൻ അമ്മയ്ക്കരികിലിരുന്നു.

പിറ്റേ ദിവസം ടീച്ചർ ഓരോ കുട്ടികളെയും വിളിച്ച് തങ്ങൾ ചെയ്ത പരോപകാര പ്രവർത്തി പറയാൻ പറഞ്ഞു. സഹപാഠികൾ തങ്ങൾ ചെയ്ത ഓരോ പരോപകാര പ്രവർത്തികൾ വിവരിച്ച് കയ്യടി നേടുകയാണ്. ഇനി സോഹൻ വരൂ.... ക്ലാസ് ടീച്ചർ. പേടിച്ചുവിറച്ച് അവൻ ടീച്ചറുടെ സമീപം വന്നു നിന്നു. സോഹന് നോക്കിയ സഹപാഠികൾ കളിയാക്കി ചിരിച്ചു. അല്ലേലും ദരിദ്രനായ ഇവൻ എന്ത് ചെയ്യാൻ കഴിയും, കൂട്ടുകാർ കളിയാക്കി. എൻറെ അമ്മയ്ക്ക് പനിയായിരുന്നു. സോഹൻ പറഞ്ഞു. കുട്ടികൾ ആർത്തു ചിരിച്ചു. സൈലൻസ്.... ടീച്ചറുടെ സ്വരം കടുത്തു

അവൻ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ ടീച്ചറിനെ അറിയിച്ചു. പിന്നെ സോഹന് ആശ്വസിപ്പിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു. അച്ഛനെ അനുസരിക്കുകയും അമ്മയെ ശുശ്രൂഷിക്കുകയും ചെയ്ത സോഹനാണ് മറ്റുള്ളവരെക്കാൾ മിടുക്കൻ. ക്ലാസ് പെട്ടെന്ന് നിശബ്ദമായി എല്ലാവരും അവനെ പ്രശംസിച്ചു

Reenu M
8 c സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ